Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശുക്രന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തി; പേര് കെപ്ലർ1649 ബി; പുതിയ ഗ്രഹം ഭൂമിയിൽ നിന്ന് 219 പ്രകാശവർഷമകലെ

ശുക്രന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തി; പേര് കെപ്ലർ1649 ബി; പുതിയ ഗ്രഹം ഭൂമിയിൽ നിന്ന് 219 പ്രകാശവർഷമകലെ

ഭൂമിയിൽ നിന്ന് 219 പ്രകാശവർഷമകലെ നിറംമങ്ങിയ നക്ഷത്രത്തെ ചുറ്റുന്ന ശുക്രസമാനമായ ഒരു ഗ്രഹത്തെ ഗവേഷകർ തിരിച്ചറിഞ്ഞു. നാസയുടെ കെപ്ലർ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തൽ.

സൂര്യനെ അപേക്ഷിച്ച് അഞ്ചിലൊന്ന് മാത്രം വ്യാസമുള്ള കെപ്ലർ എന്ന നക്ഷത്രത്തെയാണ് ഗ്രഹം ചുറ്റുന്നത്. ഒൻപത് ദിവസംകൊണ്ട് ഗ്രഹം ഒരു പ്രാവശ്യം മാതൃ നക്ഷത്രത്തെ ചുറ്റുന്നതായി ഗവേഷകർ നിരീക്ഷിച്ചു.

സൂര്യനെ അപേക്ഷിച്ച് തിളക്കം കുറഞ്ഞ എം ഡ്വാർഫ് ( M dwarf ) വിഭാഗത്തിൽപെട്ട നക്ഷത്രമാണ് കെപ്ലർ 1649. പ്രപഞ്ചത്തിലെങ്ങും ഏറ്റവും സുലഭമായ നക്ഷത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളവ.

പുതിയതായി തിരിച്ചറിഞ്ഞ അന്യഗ്രഹത്തിന് കെപ്ലർ-1649ബി എന്നാണ് പേര് നൽകിയിട്ടുള്ളത്. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടുപിടിക്കുന്നതിനെയാണ് പലരും പ്രകീർത്തിക്കാറുള്ളത്. എന്നാൽ ശുക്രനെപ്പോലുള്ളവയുടെ കണ്ടെത്തലും പ്രധാനപ്പെട്ടതാണ്- ഗ്രഹത്തെ തിരിച്ചറിഞ്ഞ സംഘത്തിൽപെട്ടയാളും സേഥി ( SETI ) ഇൻസ്റ്റിട്ട്യൂട്ട്, നാസ ഗോദ്ദാർഡ് സ്‌പേസ് സെന്റർ എന്നിവിടങ്ങളിലെ ഗവേഷകയുമായ ഇലിസ ക്വിന്റാന പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP