Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡാനുഭവ വാരത്തിൽ ജീവനക്കാരനെ പീഡിപ്പിച്ച് മാർത്തോമ സഭാ ബിഷപ്പ് ; മുംബെ നവജീവൻ സെന്റിൽ 20 വർഷമായി ജോലി ചെയ്യുന്ന കുടുംബത്തെ തെരുവിലിറക്കി ബിഷപ്പ് ഗീവറുഗീസ് മാർ തിയോഡോഷ്യസ്; എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അനുമതിയില്ലാത്ത നടപടിക്ക് പിന്നിൽ ബിഷപ്പിന്റെ ഈഗോ

പീഡാനുഭവ വാരത്തിൽ ജീവനക്കാരനെ പീഡിപ്പിച്ച് മാർത്തോമ സഭാ ബിഷപ്പ് ; മുംബെ നവജീവൻ സെന്റിൽ 20 വർഷമായി ജോലി ചെയ്യുന്ന കുടുംബത്തെ തെരുവിലിറക്കി ബിഷപ്പ് ഗീവറുഗീസ് മാർ തിയോഡോഷ്യസ്; എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അനുമതിയില്ലാത്ത നടപടിക്ക് പിന്നിൽ ബിഷപ്പിന്റെ ഈഗോ

മുംബെയിലെ ചുവന്ന തെരുവിലകപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് നവജീവൻ സെന്റർ. മാർത്തോസഭയുടെ കീഴിലാണ് ഈ സെന്റർ ഇപ്പോൾ പ്രവർത്തിക്കുന്നത്. ആൻസൻ തോമസ് എന്ന മനുഷ്യ സ്‌നേഹിയാണ് സെന്ററിന് തുടക്കം കുറിച്ചതെങ്കിലും പിന്നീട് ഇതിനെ സഭയ്ക്ക് കീഴിലെത്തിക്കുകയായിരുന്നു. 23 വർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സംരംഭം പക്ഷേ ഇപ്പോൾ ചില സ്ഥാപിത താൽപര്യക്കാരുടെ കയ്യിലാണെന്നാണ് ആരോപണം ഉയരുന്നത്.

20 വർഷമായി ഈ സെന്ററിൽ ജോലി ചെയ്തിരുന്ന സിക്ക് സമുദായക്കാരനായ ജഗജിത്ത് സിങ്ങ് ഗ്രേവാൾ എന്ന ജീവനക്കാരനെ പുറത്താക്കിയതാണ് ഇവിടെ നിന്നുള്ള മനുഷ്യത്വരഹിതമായ പുതിയ വാർത്ത. യാതൊരു നോട്ടീസോ വിശദീകരണമോ ചോദിക്കാതെയാണ് ജീവനക്കാരനെതിരായ ഈ നടപടി. ജീവനക്കാരന്റെ മോശം പെരുമാറ്റം ആരോപിച്ചാണ് പുറത്താക്കിയത്. ഇതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയേയും ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. നവജീവൻ സെന്ററിന്റെ തന്നെ കീഴിലുള്ള നജീവൻ സ്‌കൂളിൽ പഠിക്കുന്ന ഇവരുടെ മകനോട് സ്‌കൂളിൽ നിന്ന് മാറാനോ അല്ലേങ്കിൽ ഫീസടയ്ക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ മക്കൾക്ക് സാധാരണ സൗജന്യമായാണ് നവജോതി സ്‌കൂളിൽ പഠനം അനുവദിച്ചിരുന്നത്.

ജീവനക്കാർക്കെതിരെയെടുത്ത നടപടികളെല്ലാം തന്നെ നവജീവൻ സെന്ററിന്റെ പ്രവർത്തന നിയമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ്. സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അനുമതിയോടെ മാത്രമേ ഒരു ജീവനക്കാരനെ പിരിച്ചുവിടാൻ കഴിയൂ.എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായ ആൻസൻ തോമസ് ഇക്കാാര്യത്തെ കുറിച്ച് അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. ഭർത്താവ് തെറ്റ് ചെയ്‌തെങ്കിൽ തന്നെ ഭാര്യയെ കൂടി എന്തിനാണ് ശിക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നാണ് ആൻസൻ തോമസ് പറയുന്നു.

ബിഷപ്പ് ഗീവറുഗീസ് മാർ തിയോഡോഷ്യസ് സെന്ററിന്റെ ചുമതലക്കാരനായി എത്തിയപ്പോൾ മുതലാണ് പ്രവർത്തനങ്ങൾ താളം തെറ്റി തുടങ്ങിയത്. തന്റെ ശക്തി പാവപ്പെട്ടവരുടെ മേൽ പ്രയോഗിക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ഇത് ക്രിസ്തുമതത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് എതിരാണ്. ഇ്ത്തരം നേതാക്കളെ മുൻ നിർത്തി മുന്നോട്ടു പോകുന്ന സഭയുടെ ഭാവിയിൽ ആൻസനെ പോലുള്ള വിശ്വാസികൾക്ക് ആശങ്കയുണ്ട്.

ബിഷപ്പ് ഗീവറുഗീസ് മാർ തിയോഡോഷ്യസിന്റെ പ്രവർത്തനം ഒരു ക്രസ്ത്യൻ പുരോഹിതന് ചേർന്നതല്ലെന്നും ആൻസൻ പറയുന്നു. പാവപ്പെട്ടവരെ ഒഴിവാക്കി പണക്കാർക്കൊപ്പമാണ് ബിഷപ്പ്. നേരത്തെ ആയൂർ മാർത്തോമാ കോള്ജിൽ നിന്നും സുജ.കെ.ജേക്കബ് എന്ന ജീവനക്കാരിയെ പുറത്താക്കിയ ബിഷപ്പിന്റെ നടപടിയും വിവാദമായിരുന്നു. കോടതി കയറിയ ഈ വിഷയം സൂജ.കെ.ജേക്കബിനെ ജോലി തിരിച്ചു നൽകി വലിയ മെത്രോപൊലീത്തയാണ് പരിഹരിച്ചത്.

അമേരിക്കയിലെ പ്വർത്തനത്തിനു ശേഷം തിരിച്ചത്തി തനിക്ക് സഞ്ചരിക്കാൻ ഇനി ബിഎംഡബ്ല്യു കാർ തന്നെ വേമണമെന്ന് വശിപിടിച്ച ചരിത്രമുള്ള ആളാണ് ബിഷപ്പ് ഗീവറുഗീസ് മാർ തിയോഡോഷ്യസ്. ഇത്തരം ദൈവസേവകർ സഭയുടെ നല്ല ഉദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഈ സംരഭത്തെ നശിപ്പിക്കുന്നതിൽ തീർത്തും നിരാശനാണ് ആൻസൻ തോമസിനെ പോലുള്ള വിശ്വാസികൾ.

വർഷങ്ങളുടെ ശ്രമഫലമായാണ് ക്‌സറ്റംസ് ഉദ്യോഗസ്ഥനായ ആൻസൺ നവജീവൻ സെന്ററിലേക്ക് ചുവന്ന തെരുവിൽ അകപ്പെട്ടുപോയവരെ എത്തിച്ചത്. 700 ഓളം പ്രായപൂർത്തായാകാത്ത പെൺകുട്ടികളെയാണ് ചുവന്ന തെരുവിലെ മാംസകച്ചവടക്കാരിൽ നിന്നും ഇതുവരെ രക്ഷിച്ചത്.

കായികതാരം കൂടിയായ ആൻസൻ ചുവന്ന തെരുവിലെ കുട്ടികളെ സ്‌പോർട്‌സിലേക്ക് അടുപ്പിച്ച്് ഇവരെ ക്രിമനൽ പ്രവർത്തനങ്ങളിലേക്ക് എത്താതിരിക്കാൻ പ്രേരിപ്പിച്ചിരുന്നു. ആൻസന്റെ പ്രവർത്തനം മനസ്സിലാക്കി സ്റ്റീവോ, റിക്കിപോണ്ടിങ്,ഗിൽക്രിസ്റ്റ് തുടങ്ങി നിരവധി കായികതാരങ്ങൾ ഈ പ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ ത്യാഗപൂർണ്ണമായുള്ള പ്രവർത്തനത്തിലൂടെ കെട്ടിപെടുത്ത നവജീവൻസെന്ററിന്റെ പ്രവർത്തനത്തിലെ ഈ പാകപിഴയിൽ ആൻസൺ തോമസിന് കടുത്ത അമർഷമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP