Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേഡൽ എങ്ങനെ അമ്മയെയും അച്ഛനെയും സഹോദരിയെയും കൊന്നു തള്ളിയ നിർദയനായ കൊലയാളിയായി? മക്കളെ സ്‌നേഹം കൊണ്ടു കൊണ്ട് വീർപ്പുമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്ന മാതാപിതാക്കൾ തീർച്ഛയായും ഈ വീഡിയോ കാണുക! സച്ചിനെയും കസബിനെയും വരെ പ്രതിപാദിച്ച ജോസഫ് അന്നക്കുട്ടി ജോസിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയുടെ കൈയടി

കേഡൽ എങ്ങനെ അമ്മയെയും അച്ഛനെയും സഹോദരിയെയും കൊന്നു തള്ളിയ നിർദയനായ കൊലയാളിയായി? മക്കളെ സ്‌നേഹം കൊണ്ടു കൊണ്ട് വീർപ്പുമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്ന മാതാപിതാക്കൾ തീർച്ഛയായും ഈ വീഡിയോ കാണുക! സച്ചിനെയും കസബിനെയും വരെ പ്രതിപാദിച്ച ജോസഫ് അന്നക്കുട്ടി ജോസിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയുടെ കൈയടി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാല് പേരെ കൊന്നു തള്ളിയ കേഡൽ ജിൻസൻ രാജ കേരളത്തെ മുഴുവൻ നടുക്കിയ കൊലയാളിയായിരുന്നു. എന്തുകൊണ്ട് മാതാപിതാക്കളെ ക്രൂരമായി കേഡൽ കൊന്നു എന്നതിന്റെ ഉത്തരം തേടിയ പൊലീസ് എത്തിപ്പെട്ടത് വിവിധ കാര്യങ്ങളിലേക്കായിരുന്നു. സാത്താൻ സേവയുടെ ഭാഗമായുള്ള കൊലപാതകമെന്ന വിധത്തിലായിരുന്നു പൊലീസിന്റെ ആദ്യ വിലയിരുത്തൽ. എന്നാൽ, പിന്നീട് കാര്യങ്ങളെല്ലാം മാറി. കുടുംബത്തിൽ നിന്നും നേരിട്ട് അവഗണനയാണ് മാതാപിതാക്കളെ കൊല്ലാൻ യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് വ്യക്തമായത്. മകനെയും മകളെയും ഒരു പോലെ കാണാതെ കുറ്റപ്പെടുത്തലുകൾ തുടർന്നപ്പോഴാണ് കൊല ചെയ്യാൻ ഇറങ്ങിത്തിരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

അന്വേഷണ ഘട്ടത്തിൽ പുറത്തുവന്ന ഈ സംഭവത്തിന്റെ ചുവടു പിടിച്ച് ജോസഫ് അന്നക്കുട്ടി ജോസ് എന്ന അങ്കമാലിക്കാരൻ ഫേസ്‌ബുക്കിലൂടെ ഒരു വീഡിയോ പോസ്റ്റു ചെയ്തു. എന്തുകൊണ്ടാകാം കേഡൽ ജിൻസൺ രാജ ഇങ്ങനെ ആയിപ്പോയത് എന്നതിനെ കുറിച്ചായിരുന്നു ജോസഫിന്റെ വീഡിയോ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറി. സച്ചിൻ ടെണ്ടുക്കൽ എന്തുകൊണ്ട് ക്രിക്കറ്റിലെ ദൈവമായി മാറി എന്നും കസബ് എന്തുകൊണ്ട് ഒരു തീവ്രവാദിയായി മാറിയെന്നും അടക്കം ഉദാഹരണങ്ങൾ നിരത്തി വിശദീകരിച്ചു കൊണ്ടായിരുന്നു ജോസഫ് തനിക്ക് പറയാനുള്ള കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടിയത്.

മാതാപിതാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ജോസഫിന്റെ വീഡിയോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ഒരു കുട്ടിയുടെ വളർച്ചയിൽ രണ്ട് കാര്യങ്ങളുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ജോസഫ് തുടങ്ങുന്നത്. മാനസികമായ വളർച്ചയും ബുദ്ധിപരമായി വളർച്ചയും. ഈ രണ്ട് കാര്യങ്ങളിൽ പഠിക്കാൻ വേണ്ടി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന മാതാപിതാക്കൾ മാനസികമായി വളർച്ചക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്?

ജീവിതത്തിലെ വിജയങ്ങളെയും പരാജയങ്ങളെയും എങ്ങനെ നേരിടുന്നു എന്നതാണ് ഒരുവന്റെ ജീവിത വിജയത്തിലെ പ്രധാന ഘടകം. ആ മനസിന്റെ വളർച്ചക്ക് ഏറ്റവും വേണ്ടത് മാതാപാതാക്കളുടെ സ്‌നേഹമാണ്. രണ്ട് കാര്യങ്ങൾ പരിചയപ്പെടുത്തിയാണ് ജോസഫ് വീഡിയോ തുടർന്നത്. ഒന്ന് സച്ചിന്റെ ആത്മകഥയും രണ്ടാമതായി കസബിന്റെ കഥയുമായിരുന്നു. സച്ചിന്റെ ആത്മകഥയിൽ സച്ചിൻ മഹാ പ്രശ്‌നക്കാരനായ വ്യക്തിയായിരുന്നു എന്ന കാര്യമാണ് പറയുന്നത്. സച്ചിന്റെ അച്ഛന്റെ വാങ്ങി നൽകിയ സൈക്കിളിൽ നിന്നും വീണ ശേഷം പിതാവ് ഉപദേശിച്ചതോടെയാണ് സച്ചിൻ അടിമുടി മാറിപ്പോയത്.

സച്ചിൻ ലോകത്ത് ഏതൊരു കാലത്തും സച്ചിൻ ടെണ്ടുക്കർ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണെന്ന് എന്ന് പറയുന്നതിലും എനിക്കിഷ്ടം സച്ചിൻ ഒരു നല്ല മനുഷ്യനാണ് എന്ന് പറഞ്ഞു കേൾക്കുന്നതിലാണ്.- പിതാവിന്റെ ഈ വാക്കുകളാണ് സച്ചിന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യമായി മാറിയതെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു. 22 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ യാതൊരു വിധത്തിലുള്ള ചീത്തപ്പേരും കേൾപ്പിക്കാതെയാണ് അദ്ദേഹം പെരുമാറിയതെന്നും കൂടി വീഡിയോയിൽ വ്യക്തമാക്കുന്നു.

അടുത്തതായി കസബിന്റെ ജീവിതത്തെ കുറിച്ചാണ് ജോസഫ് പറഞ്ഞത്. മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ പോയതു കൊണ്ടാണ് കസബിന്റെ ജീവിതം വഴിപിഴച്ചു പോയതെന്നാണ് പുസ്തകം ചൂണ്ടിക്കാട്ടുന്നതെന്ന് ജോസഫ് വിശദീകരിക്കുന്നു. ജോലിയുടെ തിരക്കിലായിരുന്നു മാതാപിതാക്കൾ. മോഷ്ടിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട അവസ്ഥയിലായ കസബ് തീവ്രവാദ ക്യാമ്പിൽ എത്തിപ്പെടുകയായിരുന്നു. കണക്ക് പഠിച്ചത് പോലും ഇന്ത്യക്കാരെ കൊല്ലുന്നത് എങ്ങനെയെന്ന് പറഞ്ഞിട്ടായിരുന്നു. അങ്ങനെ തീവ്രവാദം കുത്തിനിറയ്ക്കപ്പെട്ട വ്യക്തിയായിരുന്നു കസബ് എന്നാണ് ജോസഫ് വ്യക്തമാക്കിയത്.

ഈ രണ്ട് വ്യക്തികളെ ചൂണ്ടിക്കാട്ടി മക്കൾ കസബാകണോ അതോ സച്ചിനാകണോ എന്നാണ് മാതാപിതാക്കളോടായി ജോസഫ് ചോദിക്കുന്നത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായക റോൾ വഹിക്കുന്നത് മാതാപിതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് നിങ്ങളിൽ എത്രപേരോട് കുട്ടികൾ സങ്കടം പറയുന്നുണ്ട് എന്നും ചോദിക്കുന്നു. സ്വന്തം മക്കൾക്ക് മാതാപിതാക്കൾ മാപ്പു കൊടുത്തില്ലെങ്കിൽ മറ്റാര് കൊടുക്കും എന്നും ജോസഫ് ചോദിക്കുന്നു. വാതിൽ എന്ന നോവലിനെയും പ്രതിപാദിച്ചാണ് മക്കളെ സ്‌നേഹം കൊണ്ട് വലയം ചെയ്യുക എന്ന ചോദ്യമാണ് ഉയരുന്നത്. എല്ലാ കാര്യങ്ങളും പറയാനുള്ള സ്വാതന്ത്ര്യമാണ് കുട്ടികൾക്ക് വേണ്ടതെന്നും വ്യക്തമാക്കിയാണ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

സോഷ്യൽ മീഡിയയിൽ അതേവേഗമാണ് ഈ വീഡിയോ വൈറലായത്. ജോസഫിന്റെ അഭിപ്രായങ്ങൾക്ക് നല്ല കമന്റുകൾ നിരവധി പേർ രേഖപ്പെടുത്തി. ഏഴായിരത്തിലേറെ പേരാണ് ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ നിന്നും മാത്രം ഷെയർ ചെയ്തത്. കൂടാതെ വാട്‌സ് ആപ്പിലും ഈ വീഡിയോ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP