Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരമേറിയ ആഭരങ്ങൾ ധരിച്ച് അഭിനയിച്ച ദീപികയുടെ കഴുത്ത് ഉളുക്കി; സഞ്ജയ് ലീലാ ബൻസാലി ചിത്രം വീണ്ടും നിർത്തിവച്ചു

ഭാരമേറിയ ആഭരങ്ങൾ ധരിച്ച് അഭിനയിച്ച ദീപികയുടെ കഴുത്ത് ഉളുക്കി; സഞ്ജയ് ലീലാ ബൻസാലി ചിത്രം വീണ്ടും നിർത്തിവച്ചു

തിനോടകം തന്നെ പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ള സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതി ചിത്രം വീണ്ടും നിർത്തിവച്ചതായി സൂചന.ഭാരമേറിയ ആഭരണങ്ങൾ ധരിച്ച് അഭിനയിച്ച ദീപികയ്ക്ക് കഴുത്ത് ഉളുക്കിയതാണ് ഷൂട്ടിങ് മുടങ്ങാൻ കാരണം.

കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷമേ റാണി പത്മാവതിയുടെ വേഷത്തിൽ അഭിനയിക്കാൻ സാധിക്കുകയുള്ളുവെന്ന് ദീപികയുടെ വക്താവ് അറിയിച്ചു. മൂന്നാം തവണയാണ് പത്മാവതിയുടെ ചിത്രീകരണം നിർത്തി വെയ്ക്കുന്നത്. മുമ്പ് പ്രണയരംഗങ്ങൾ ഉണ്ടെന്നാരോപിച്ച് രജ്പുത് കർണി സേന സെറ്റ് ആക്രമിച്ചിരുന്നു.

പിന്നീട് മുംബൈയിൽ വെച്ച് സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തു. അതിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദീപികയുടെ കഴുത്ത് ഉളുക്കിയത്. അലാവുദ്ധീൻ ഖിൽജിയായി റൺവീർ സിങും, പത്മാവതിയുടെ ഭർത്താവ് രത്തൻ സിങായി ഷാഹിദ് കപൂറും എത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP