Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ മകൾക്ക് പതിനെട്ട് വയസ്സായില്ലേ.. അവൾക്ക് എന്നേക്കാൾ പുഷ്ടിയുണ്ട്...അവൾ ഈ കുപ്പായം ഇട്ടാൽ ഉഷാറായിരിക്കും: അൽപവസ്ത്ര ധാരിയായ നടിയുടെ ചിത്രംകാട്ടി 'ഇങ്ങനെയൊക്കെ ആകണ്ടേ' എന്നു ചോദിച്ച സംവിധായകനോട് ദേശീയ അവാർഡ് നേടിയ നടി സുരഭി ചോദിച്ചത് ഇങ്ങനെ

നിങ്ങളുടെ മകൾക്ക് പതിനെട്ട് വയസ്സായില്ലേ.. അവൾക്ക് എന്നേക്കാൾ പുഷ്ടിയുണ്ട്...അവൾ ഈ കുപ്പായം ഇട്ടാൽ ഉഷാറായിരിക്കും: അൽപവസ്ത്ര ധാരിയായ നടിയുടെ ചിത്രംകാട്ടി 'ഇങ്ങനെയൊക്കെ ആകണ്ടേ' എന്നു ചോദിച്ച സംവിധായകനോട് ദേശീയ അവാർഡ് നേടിയ നടി സുരഭി ചോദിച്ചത് ഇങ്ങനെ

കൊച്ചി: ദേശീയ അവാർഡ് നേടിയത് സുരഭിയെന്ന മലയാളി നടിക്കായിരുന്നുവെന്ന് കേട്ടപ്പോഴാണ് ആരാണ് ആ നടിയെന്ന് പലരും അന്വേഷിക്കുന്നത്. എം80 മൂസയെന്ന ടിവി പരമ്പരയിലൂടെ തിളങ്ങിയ നടി നിരവധി സിനിമകളിലും ചെറുതും വലുതമായ വേഷമിട്ടെങ്കിലും ആ സീരിയലിന്റെ മേൽവിലാസമാണ് സുരഭിയെ കുടുംബങ്ങളിൽ പ്രിയങ്കരിയാക്കിയത്. അഭിനയ ലോകത്ത്, ്്പ്രത്യേകിച്ചും സിനിമാ ലോകത്ത് എത്തിപ്പെട്ടപ്പോൾ സുരഭി നേരിടേണ്ടിവന്ന ദുരനുഭവങ്ങളുമുണ്ട്. പക്ഷേ, വളരെ ബോൾഡായ നടിയാണ് താൻ എന്നും അത്തരം കൊച്ചുവർത്തമാനങ്ങളിൽ വീഴ്‌ത്താൻ പറ്റുന്ന ആളല്ല താനെന്നും സുരഭി മറുപടി നൽകുന്നു.

പ്രമുഖ സംവിധായകൻ തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചതായി നടി പാർവ്വതി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മികച്ച നടിക്കുള്ള ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവായ സുരഭിയും സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതാണ് ചർച്ചയാകുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയിൽ നടിക്കുനേരെയുണ്ടായതിനു സമാനമായ ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല.

തമാശയ്‌ക്കെങ്കിലും അശ്ലീല സംഭാഷണങ്ങളുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് സുരഭി പറഞ്ഞത്. ചെറിയ ചെറിയ റോളുകളാണ് ഞാൻ സിനിമയിൽ ചെയ്തിട്ടുള്ളത്. സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരിൽ കിട്ടുന്ന അത്തരം വേഷങ്ങൾക്ക് ഒന്നോ രണ്ടോ ദിവസത്തെ ജോലി മാത്രമേ ഉണ്ടാകൂ. ആ ജോലി ചെയ്യുക പൈസ വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാൻ ചെയ്യുന്നത്. പാർവ്വതിയെ പോലുള്ള മുൻനിര നായികമാർ അത്തരം വെളിപ്പെടുത്തൽ നടത്തുമ്പോൾ മാത്രമാണ് മലയാള സിനിമയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് അറിയുന്നത്. എന്നെ സംബന്ധിച്ച് നേരിട്ടൊരു അനുഭവം ഉണ്ടായിട്ടില്ല.

പക്ഷെ ഒരിക്കൽ ഒരു സംവിധായകനിൽ നിന്നൊരു അനുഭവം ഉണ്ടായി. വളരെ തമാശയിലാണ് അദ്ദേഹമത് ചോദിച്ചത്. പക്ഷെ അതെന്റെ സ്ത്രീത്വത്തെ വ്രണപ്പെടുത്തി. മറ്റൊരു നടിയുടെ തുണി കുറഞ്ഞ ചിത്രം കാണിച്ച് 'ഇത് പോലെയൊക്കെ ആകണ്ടേ സുരഭി' എന്ന് ചോദിച്ചു. വളരെ തമാശയെന്നോണമാണ് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്നെ അത് വേദനിപ്പിക്കുകയുണ്ടായി. അപ്പോൾ തന്നെ അതിന് മറുപടിയും നൽകി. 'നിങ്ങളുടെ മകൾക്ക് 18 വയസ്സായില്ലേ. അവൾക്ക് എന്നെക്കാൾ നല്ല പുഷ്ടിയുണ്ട്. അവളീ കുപ്പായം ഇട്ടാൽ ഉഷാറായിരിക്കും. നിങ്ങൾക്കതല്ലേ നല്ലത്' എന്ന് ഞാൻ ചോദിച്ചു. അത് കേട്ടപ്പോൾ പുള്ളി ഐസായിപ്പോയി.

പിന്നെ അതിന്റെ പേരിൽ യാതൊരു സംഭാഷണവും നടന്നിട്ടില്ല. സമൂഹത്തിൽ പൊതുവേ ഉള്ള ആണുങ്ങളുടെ സ്വഭാവമുണ്ടല്ലോ. അത് മാത്രമേ സിനിമാ ലോകത്തുമുള്ളൂ. സമൂഹത്തിന്റെ ഭാഗമാണ് അത്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് എന്നപോലെ സിനിമയിലുമുണ്ട്. അതിനെ അതിന്റെ രീതിയിൽ കൈകാര്യം ചെയ്യുക എന്ന് മാത്രമേയുള്ളൂ. എന്റെ സുഹൃത്തുക്കളിൽ തൊണ്ണൂറ് ശതമാനവും ആൺ സുഹൃത്തുക്കളാണ്- സുരഭി പറയുന്നു. ആരും പ്രതീക്ഷിക്കാതിരുന്ന സുരഭി ദേശീയ അവാർഡ് നേടിയതോടെ ഇപ്പോൾ മാധ്യമങ്ങളിൽ വാർത്താ താരവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP