Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിക്കാൻ ടെസ്റ്റ് ഡോസ് പയറ്റാനൊരുങ്ങി ബിജെപി; അത് വിജയിച്ചാൽ കേരളത്തിലും ഇടതുപക്ഷത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്താനാകുമെന്നും വിലയിരുത്തൽ; യോഗി ആദിത്യനാഥ് ഉൾപ്പെടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാർ ത്രിപുരയിലേക്ക്

ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിക്കാൻ ടെസ്റ്റ് ഡോസ് പയറ്റാനൊരുങ്ങി ബിജെപി; അത് വിജയിച്ചാൽ കേരളത്തിലും ഇടതുപക്ഷത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്താനാകുമെന്നും വിലയിരുത്തൽ; യോഗി ആദിത്യനാഥ് ഉൾപ്പെടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാർ ത്രിപുരയിലേക്ക്

അഗർത്തല: ഇന്ത്യയിൽ സിപിഎമ്മിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ത്രിപുരയിൽ സിപിഎമ്മിനെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ളത്. ത്രിപുരയിൽ അധികാരത്തിൽനിന്ന് സിപിഎമ്മിനെ തൂത്തെറിയാൻ ബിജെപി കരുക്കൾ നീക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇതിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ത്രിപുര സന്ദർശിക്കും. സംസ്ഥാനത്തെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും സിപിഎമ്മിനെ തറപറ്റിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ ഈ മുതിർന്ന നേതാക്കൾ നൽകുമെന്ന് പാർട്ടി വക്താവ് അറിയിച്ചു.

രണ്ടു ദശകത്തിലധികമായി സി.പി.എം അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം എടുത്തത്. കേരളത്തിൽ മാറിമാറിയാണ് സി.പി.എം അധികാരത്തിൽ വരുന്നതെങ്കിലും ത്രിപുരയിൽ അങ്ങനെയല്ല കാര്യങ്ങൾ.

ഇവിടെ സിപിഎമ്മിനെ കടപറിച്ചെറിയാനായാൽ ആ തന്ത്രം രാജ്യത്ത് ബംഗാളും കേരളവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പയറ്റാമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നത്. ഹിന്ദുത്വ അജണ്ടയെന്ന ആർഎസ്എസ് സ്വപ്‌നം നടപ്പാക്കുന്നതിനെതിരെ ആശയപരമായി ഏറ്റവുമധികം എതിർപ്പുയരുന്നത് സി.പി.എം ഉൾപ്പെടുന്ന ഇടതു പാർട്ടികളിൽ നിന്നാണ്.

ഇതാണ് ബിജെപിയേയും ആർഎസ്എസിനേയും സിപിഎമ്മിനെതിരെ ശക്തമായ തന്ത്രങ്ങളുമായി നീങ്ങാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ പാർട്ടിക്ക് വലിയ വിജയം നേടാനാകാത്തതും സിപിഎമ്മിന് ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ടാണെന്ന് പാർട്ടി ദേശീയ യോഗത്തിലും വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പ്രാദേശിക പാർട്ടികളെ നേരിടുന്നതോടൊപ്പം തന്നെ സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള പാർട്ടികൾക്കെതിരെയും ശ്ക്തമായ തന്ത്രം നടപ്പാക്കാൻ ദേശീയ നിർവാഹകസിമിതി യോഗത്തിൽ ആലോചന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ, ഝാർഖണ്ഡിലെ രഘുവർ ദാസ് എന്നിവരാണ് ത്രിപുരയിലേക്കു പോകുകയെന്ന് പാർട്ടി വക്താവ് വിക്ടർ ഷോം അറിയിച്ചു. അടുത്ത രണ്ടുമാസത്തിനുള്ളിൽ ഇവർ സംസ്ഥാനം സന്ദർശിക്കും. ഇതോടൊപ്പം നിരവധി കേന്ദ്രമന്ത്രിമാരും പ്രവർത്തകർക്ക് ആവേശം പകരാൻ എത്തും. പാർട്ടി അധ്യക്ഷൻ അമിത് ഷാ മെയ്‌ ആറിന് ത്രിപുര സന്ദർശിക്കും.

ത്രിപുരയിൽ പാർട്ടി പ്രവർത്തകർക്കുനേരെയുണ്ടാകുന്ന ആക്രമങ്ങൾ അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചു പോരാടി ബിജെപി ശക്തമായ പാർട്ടിയായി മാറുമെന്നും ഷോം അറിയിച്ചു.

ഔദ്യോഗികമായി ഇത്രയുമാണ് ബിജെപി പ്രഖ്യാപിച്ചതെങ്കിലും കേരളവും ബംഗാളും ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ സ്വാധീനമേഖലകളിൽ കടുത്ത നിലപാടുമായി ബിജെപി നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സിപിഎമ്മിന് മുമ്പ് ഉണ്ടായിരുന്ന ജനസ്വാധീനം ഇപ്പോഴില്ലെന്നും കേരളത്തിൽ സിപിഎമ്മിനെതിരെ ശക്തമായി നീങ്ങിയേ മതിയാകൂ എ്ന്നും ആണ് ദേശീയതലത്തിൽ ബിജെപി തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടമെന്ന നിലയിൽ ത്രിപുരയിലും പിന്നീട് സിപിഎമ്മിന്റെ മറ്റു ശക്തികേന്ദ്രങ്ങളിലും ബിജെപി ജനങ്ങൾക്കിടയിൽ വിശ്വാസമാർജിച്ച് പ്രവർത്തിക്കണമെന്ന നിലയിലേക്ക് കരുക്കൾ നീക്കുകയാണ് കേന്ദ്രനേതൃത്വം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP