Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർമ്മലമായ സൗഹൃദത്തെ വീട്ടുകാർക്ക് സംശയം; വിലക്കുകൾ അതിരുവിട്ടപ്പോൾ പത്താംക്ലാസുകാരിയും രണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയും ഒരുമിക്കാനായി നാടുവിട്ടു; മുത്തപ്പനെ കണ്ട് ട്രയിനിൽ എങ്ങോട്ടെന്നില്ലാത്ത യാത്രയ്‌ക്കൊരുങ്ങിയ പെൺകുട്ടികൾക്ക് മുമ്പിൽ രക്ഷകരായെത്തി പിങ്ക് പൊലീസ്; പേരാവൂരിൽ നിന്നൊരു ഒളിച്ചോട്ട കഥ ഇങ്ങനെ

നിർമ്മലമായ സൗഹൃദത്തെ വീട്ടുകാർക്ക് സംശയം; വിലക്കുകൾ അതിരുവിട്ടപ്പോൾ പത്താംക്ലാസുകാരിയും രണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയും ഒരുമിക്കാനായി നാടുവിട്ടു; മുത്തപ്പനെ കണ്ട് ട്രയിനിൽ എങ്ങോട്ടെന്നില്ലാത്ത യാത്രയ്‌ക്കൊരുങ്ങിയ പെൺകുട്ടികൾക്ക് മുമ്പിൽ രക്ഷകരായെത്തി പിങ്ക് പൊലീസ്; പേരാവൂരിൽ നിന്നൊരു ഒളിച്ചോട്ട കഥ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: നിർമ്മലമായ സൗഹൃദത്തെ സംശയിച്ച വീട്ടുകാരുടെ നിലപാടിൽ മനംനൊന്ത് മൂന്ന് കൂട്ടുകാരികൾ വീടും നാടും ഉപേക്ഷിച്ച് പോകാനൊരുങ്ങിയത് പിങ്ക് പൊലീസ് പെട്രോളിന്റെ ഇടപെടലിലൂടെ ഒഴിവായി. ഒന്നിച്ച് വിദ്യാലയങ്ങളിൽ പോകുന്നതും അവിടെ ഒന്നിച്ച് കൂടുന്നതും ഈ മൂന്ന് വിദ്യാർത്ഥികളുടേയും പതിവായിരുന്നു.

പേരാവൂർ സ്വദേശിനികളായ മൂന്ന് പേരുടേയും സൗഹൃദം വീട്ടുകാരിലും ബന്ധുക്കളിലും സംശയങ്ങളുടെ വിത്തിട്ടു. അതോടെ അവരുടെ സൗഹൃദത്തിന് ചില വിലക്കലുമായി വീട്ടുകാർ രംഗത്തെത്തി. അതേ തുടർന്ന് ഏറെ മന: പ്രയാസത്തിലായിരുന്നു ഈ കൂട്ടുകാരികൾ. പഠനവും യാത്രയുമെല്ലാം മൂന്ന് പേരും ഒന്നിച്ചു തന്നെയായിരുന്നു. അവധി ദിവസങ്ങളിലും ഇവർ ഒത്തു കൂടും. ഇതിനെല്ലാം നിയന്ത്രണം വരുത്തിയതോടെ തങ്ങളുടെ സൗഹൃദത്തിന് വിള്ളലേൽക്കാതിരിക്കാൻ വീടും വീട്ടുകാരേയും ഉപേക്ഷിച്ച് ഇവർ ഇറങ്ങി പുറപ്പെടുകയായിരുന്നു.

ഒരാൾ ഹൈസ്‌ക്കൂൾ പത്താം തരം വിദ്യാർത്ഥിനി. മറ്റു രണ്ടു പേരും പ്ലസ് വൺ വിദ്യാർത്ഥിനികളും. പേരാവൂരിൽ നിന്നും കണ്ണൂർ വഴി ഇവർ നേരെ പോയത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലേക്കാണ്. അവിടെയെത്തി മൂന്ന് പേരും മുത്തപ്പനെ പ്രാർത്ഥിച്ച ശേഷം എങ്ങോട്ടെങ്കിലും കടക്കാനായിരുന്നു പദ്ധതി,. പ്രാർത്ഥന കഴിഞ്ഞ് മൂന്ന് പേരും ക്ഷേത്രത്തിനകത്തു നിന്ന് അടുത്ത യാത്രക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടികളുടെ നീക്കത്തിൽ സംശയം തോന്നിയ പിങ്ക് പട്രോൾ നീരീക്ഷണത്തിൽ പെട്ടത്. അവർ തന്ത്ര പൂർവ്വം കുട്ടികളുമായി അടുത്തു.

അനുനയത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. അപ്പോഴാണ് കുട്ടികൾ തങ്ങളുടെ വേദന പൊലീസുമായി പങ്കു വെച്ചത്. നല്ല രീതിയിലുള്ള സൗഹൃദമായിരുന്നു ഞങ്ങളുടേത്. വഴി വിട്ടൊന്നും ഞങ്ങളുടെ ചിന്തയിലേയില്ല. സുഖവും വേദനകളും പരസ്പരം പങ്കുവെക്കാറുമുണ്ട്. കുട്ടികൾ പൊലീസിനോട് പറഞ്ഞു. എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തെ വീട്ടുകാരും ബന്ധുക്കളും സംശയത്തോടെയാണ് കാണുന്നത്. അതിനാലാണ് വീടും നാടും വിട്ട് ഞങ്ങൾ എങ്ങോട്ടെങ്കിലും പോകാമെന്നു വെച്ചത്. കുട്ടികൾ കണ്ണീരണിഞ്ഞ് പൊലീസിനോട് വിതുമ്പി പറഞ്ഞു. ഒരു നിമിഷം പൊലീസിനും കുട്ടികളുടെ വിഷമം അറിയാൻ കഴിഞ്ഞു.

കുഞ്ഞനിയത്തിമാരെ ചേർത്തു പിടിച്ച് പിങ്ക് പൊലീസ് എ.എസ്. ഐ.സഫിയാ ആശ്വസിപ്പിച്ചു. ഒപ്പം സിവിൽ പൊലീസ് ഓഫീസർമാരായ സൗമ്യ. ബുഷറ, സീന, എന്നിവരും കുട്ടികളെ ആശ്വസിപ്പിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും നേരെ കണ്ണൂരിലേക്ക് ബസ്സുമാർഗ്ഗം എത്തിച്ചേരാനായിരുന്നു പെൺകുട്ടികൾ പദ്ധതി തയ്യാറാക്കിയിരുന്നത്. കണ്ണൂരിനിൽ നിന്നും റെയിൽവേ സ്റ്റേഷനിീലെത്തി ആദ്യം പോകുന്ന ട്രെയിനിൽ കയറി യാത്ര അവസാനിക്കുന്ന സ്റ്റേഷനിലിറങ്ങി ശേഷം കാര്യം തീരുമാനിക്കാമെന്നായിരുന്നു കുട്ടികളുടെ പ്ലാൻ. സ്വയം രക്ഷക്കുള്ള ചില മാർഗ്ഗങ്ങളും കുട്ടികൾ കരുതി വെച്ചതായി പൊലീസ് പറയുന്നു.

കുട്ടികളുടെ സൗഹൃദത്തോടൊപ്പം കൂടിയ പിങ്കു പെട്രോൾ പൊലീസുകാരികൾ ഒടുവിൽ അവരുടെ കൂട്ടുകാരായി. ഉപദേശ നിർദ്ദേശങ്ങൾ നൽകിയ ശേഷം കണ്ണൂരിലെ വനിതാ പൊലീസ് സ്റ്റേഷനിൽ കുട്ടികളെ എത്തിച്ചു. തുടർന്ന് പേരാവൂരിലുള്ള ബന്ധുക്കളെ വിളിച്ചു വരുത്തുകയും പേരാവൂർ പൊലീസിനൊപ്പം അവരെ വിടുകയുമായിരുന്നു. കാണാതായ പെൺകുട്ടികളുടെ ഫോട്ടോകളും വിവരങ്ങളും വാട്സാപ്പിലും മറ്റും പൊലീസ് പ്രചരിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP