Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാരിന്റെ സംഘ പരിവാർ പ്രീണനത്തിനെതിരായ വിധിയെഴുത്ത്: ഇൻകാസ് ഫുജൈറ

ഫുജൈറ :പത്തു മാസത്തെ പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുംസംഘപരിവാർ പ്രീണനത്തിനും ബിജെപി യുടെയും മോദി സർക്കാറിന്റെയും വർഗീയ വർക്കരണത്തിനുമെ തിരായ വിധിയെഴുത്താണ് മലപ്പുറം തെരെഞ്ഞെടുപ്പ് ഫലമെന്ന്ഇൻകാസ് ഫുജൈറ പ്രസിഡന്റ്കെ സി അബൂബക്കർ പറഞ്ഞു.

എസ് ഡി പി ഐ, വെൽഫെയർ പാർട്ടി , തുടങ്ങിയസംഘടനകളുടെ വോട്ടുകൾ പരമ്പരാഗതമായി എൽ ഡി എഫ് നു ലഭിക്കുന്നതാണ്. യു ഡിഎഫ് നെ തകർക്കാൻ ബിജെപി വോട്ടുകളും എൽ ഡി എഫിന് പോയിട്ടുണ്ട്.എന്നിട്ടും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ മുപ്പതിനായിരംവോട്ടുകൾ എൽ ഡി എഫിന് കുറഞ്ഞു എന്നത് അവരുടെ തിച്ചടിയുടെ ആഴംവ്യക്തമാക്കുന്നതാണ്. മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണമുണ്ടായി എന്നകോടിയേരിയുടെയും ബിജെപി യുടെയും സമാന പ്രതികരണം ദൂരവ്യാപകമായപ്രത്യാഘാതമുണ്ടാക്കു മെന്നും അവർ ഹിന്ദു പ്രീണനാവും ധ്രുവീകരണവുമാണ്‌ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
--

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP