Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്കൊപ്പം സെൽഫി എടുത്ത് ഇന്ത്യയെയും പുകഴ്‌ത്തി മടങ്ങിയ ടേൺബുൾ എട്ടിന്റെ പണി തന്നെ തന്നു; ഇന്ത്യക്കാർ ഏറെ ആശ്രയിച്ചിരുന്ന 457 വീസ ഓസ്‌ട്രേലിയ നിർത്തലാക്കി; ഇനി മുതൽ പ്രഥമ പരിഗണന ഓസ്‌ട്രേലിയക്കാർക്ക്; ട്രംപിന്റെ മാതൃക ടേൺബുള്ളും പിന്തുടരുമ്പോൾ ആശങ്കയിലായി ഇന്ത്യക്കാർ

മോദിക്കൊപ്പം സെൽഫി എടുത്ത് ഇന്ത്യയെയും പുകഴ്‌ത്തി മടങ്ങിയ ടേൺബുൾ എട്ടിന്റെ പണി തന്നെ തന്നു; ഇന്ത്യക്കാർ ഏറെ ആശ്രയിച്ചിരുന്ന 457 വീസ ഓസ്‌ട്രേലിയ നിർത്തലാക്കി; ഇനി മുതൽ പ്രഥമ പരിഗണന ഓസ്‌ട്രേലിയക്കാർക്ക്; ട്രംപിന്റെ മാതൃക ടേൺബുള്ളും പിന്തുടരുമ്പോൾ ആശങ്കയിലായി ഇന്ത്യക്കാർ

കാൻബറ: ഇന്ത്യ സന്ദർശിച്ച് മോദിയെയും രാജ്യത്തിന്റെ വളർച്ചയെയും ആവോളം പുകഴ്‌ത്തി തിരിച്ചു നാട്ടിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാർക്കം ടേൺബുൾ എട്ടിന്റെ പണി തന്നെ തന്നു. ഇന്ത്യക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന കുടിയേറ്റ വീസകൾ നിർത്തലാക്കുന്ന തീരുമാനമാണ് ഓസ്‌ട്രേലിയൻ സർക്കാർ എടുത്തിരിക്കുന്നത്.

താൽക്കാലിക ജോലികൾക്കായി വിദേശികൾക്ക് അനുവദിച്ചിരുന്ന 457 വീസയാണ് നിർത്തലാക്കിയത്. ഇന്ത്യക്കാർ ഏറെ ആശ്രയിച്ചിരുന്ന വീസയാണ് ഇത്. രാജ്യത്തിന്റെ പൊതുതാൽപ്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പറഞ്ഞു.

ഓസ്ട്രേലിയയിൽ വർധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി മുതൽ ജോലികളിൽ ആദ്യ പരിഗണന ഓസ്ട്രേലിയൻ പൗരന്മാർക്കായിരിക്കും. വിദഗ്ദരായ തൊഴിലാളികളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ജോലി അന്വേഷിച്ച് വരുന്നവർക്ക് ഇനിമുതൽ 457 വിസ അന്വേഷിക്കില്ലന്നും ടേൺബുൾ പറഞ്ഞു.

ഓസ്ട്രേലിയയിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വിസ അനുവദിച്ചിരുന്നതെന്നും എന്നാൽ ഇതിന്റെ മറവിൽ വൈദഗ്ദ്യമില്ലാത്തവർ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത് നിർത്തലാക്കാനാണ് പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിദേശികളെ പൂർണമായി വിലക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയക്കാരെ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ മാത്രം വിദേശികൾക്ക് വിസ അനുവദിക്കുക എന്നതാണ് പുതിയ നയം.

നിലവിൽ 95000 വിദേശികളാണ് 457 വിസ ഉപയോഗിച്ച് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. നിർത്തലാക്കിയ വിസ പ്രകാരം വിദേശികൾക്ക് കുടുംബത്തെ കൂടി കൊണ്ടു വരാൻ സാധിച്ചിരുന്നു.പുതുതായി അനുവദിക്കുന്ന വിസയിൽ തൊഴിൽ മേഖലകൾ പരിമിതപെടുത്തിയേക്കുമെന്നാണ് സൂചന. കൂടാതെ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കർശനമാക്കിയേക്കും.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടേൺബുൾ കഴിഞ്ഞയാഴ്ച നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ഡൽഹി മട്രോയിൽ സഞ്ചരിച്ച ്‌സെൽഫി എടുക്കുകയും രാജ്യത്തിന്റെ വളർച്ചയെ ഏറെ പ്രശംസിക്കുകയും ചെയ്തിരുന്നു ടോൺബുൾ. ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP