Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈൻസ്‌വുമണായി മോഡൽ എത്തിയപ്പോഴേ കളിക്കാരുടെ നെഞ്ചിടിപ്പ് കൂടി; അടിവസ്ത്രം ധരിക്കാതെ ഒട്ടിയ വസ്ത്രം ഇട്ട് നിയന്ത്രണം ഏറ്റതോടെ കാണികൾക്കും ആരാധന കൂടി; ബ്രസീലിലെ ഒരു ഫുട്‌ബോൾ മാച്ചിൽ ഒരു ലൈൻസ്‌വുമൺ താരമായത് ഇങ്ങനെ

ലൈൻസ്‌വുമണായി മോഡൽ എത്തിയപ്പോഴേ കളിക്കാരുടെ നെഞ്ചിടിപ്പ് കൂടി; അടിവസ്ത്രം ധരിക്കാതെ ഒട്ടിയ വസ്ത്രം ഇട്ട് നിയന്ത്രണം ഏറ്റതോടെ കാണികൾക്കും ആരാധന കൂടി; ബ്രസീലിലെ ഒരു ഫുട്‌ബോൾ മാച്ചിൽ ഒരു ലൈൻസ്‌വുമൺ താരമായത് ഇങ്ങനെ

ഫുട്‌ബോൾ മൈതാനത്ത് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടവരാണ് റഫറിയും ലൈൻസ്മാന്മാരും. എന്നാൽ, ബ്രസീലിലെ ഒരു കളിക്കളത്തിൽ ലൈൻസ്‌വുമണായെത്തിയ മോഡൽ കളിക്കാരുടെയും കാണികളുടെയും ഹൃദയമിടിപ്പ് കൂട്ടി. അടിവസ്ത്രം ധരിക്കാതെ ഇറുകിയ ടിഷർട്ട് മാത്രം ധരിച്ചെത്തിയ ലൈൻസ്‌വുമണിൽനിന്ന് കണ്ണെടുക്കാനാവാതെ കളിക്കാർ പലപ്പോഴും കളിമറന്നു.

സാവോ പോളോയിൽ നടന്ന മത്സരത്തിലാണ് ഡെനിസ് ബ്യൂണോ എന്ന മോഡൽ ലൈൻസ്‌വുമണായെത്തിയത്. ഡിസയറും സ്‌പോർട്ടിങ്ങുമായുള്ള മത്സരമായിരുന്നു വേദി. ഇടയ്ക്ക് കുപ്പിയിൽനിന്ന് വെള്ളം കുടിച്ച ഡെനിസ്, വെള്ളം തന്റെ ടിഷർട്ടിലേക്ക് ഒഴിച്ചതോടെ, കാണികളുടെയും കളിക്കാരുടെയും സമനില തെറ്റി. മത്സരത്തിന് മുമ്പ് ഇരുടീമുകളിലെയും കളിക്കാർക്കൊപ്പം ഡെനിസ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. പല കളിക്കാർക്കും അവരിൽനിന്ന് കണ്ണെടുക്കാനായില്ലെന്ന് മാത്രം..

കളിയുടെ വേഗത്തിനൊപ്പം മൈതാന മധ്യം വരെ ഓടിയും കൃത്യമായി നിയമങ്ങൾ പാലിച്ചും കളി നിയന്ത്രിക്കുന്നതിൽ ഡെനിസ് മികച്ചുനിന്നു. മുട്ടറ്റമെത്തുന്ന മഞ്ഞ ഫുട്‌ബോൾ സോക്‌സും ഇറുകിയ ട്രൗസറും അവരെ കൂടുതൽ മനോഹരിയാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ 35,000-ത്തോളം പേർ പ്ിന്തുടരുന്ന ഡെനിസിന് ഫുട്‌ബോൾ മത്സരം കഴിഞ്ഞതോടെ ആരാധകർ ഗണ്യമായി വർധിച്ചെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP