Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷു്ക്കാഴ്‌ച്ചകളൊരുക്കി സത്ഗമയ സദ്‌സഘം വിഷു ആഘോഷം; ഡബ്ലിനിൽ മലയാളി സമൂഹത്തിന്റെ വിഷുവാഘോഷം ഭക്തിനിർഭരമായി

വിഷു്ക്കാഴ്‌ച്ചകളൊരുക്കി സത്ഗമയ സദ്‌സഘം വിഷു ആഘോഷം; ഡബ്ലിനിൽ മലയാളി സമൂഹത്തിന്റെ വിഷുവാഘോഷം ഭക്തിനിർഭരമായി

അനിൽ കുമാർ

ഡബ്ലിൻ: കണ്ണനാം ഉണ്ണിയെ കൺനിറയെ കണ്ട് കൈപ്പുണ്ണ്യമുള്ളവരുടെ കൈയിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണിദർശനം ഒരു നവ്യാനുഭമായി. അയർലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഡബ്ലിൻ ക്‌ളോണിയിലുള്ള റോയൽ മീത്ത് പിച്ച്&പുട്ട് ക്ലബ്ബിൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് മുതിർന്ന അംഗം വത്സാ മുരളി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ കാർഷിക വിളകളും ഫലങ്ങളും വച്ചൊരുക്കിയ വിഷുക്കണി ദർശിച്ച പ്രവാസികൾക്ക് ദീപ്തമായ ഓർമ്മകളാണ് സത്ഗമയ സമ്മാനിച്ചത്.

രജത്ത് വർമ്മയുടെ വിഷുസന്ദേശത്തെ തുടർന്ന് ബാലവിഹാര് കുട്ടികളുടെ ഭജൻ, സപ്താ രാമൻ നമ്പൂതിരി, സ്വര രാമൻ നമ്പൂതിരി എന്നിവരുടെ നൃത്തവും, ഐശ്വര്യ,ആദിത്യ,ഗൗരി പ്രദീപ് നമ്പൂതിരി,പേൾ,ഹാൻസ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങളും,വസന്തിന്റെ നേതൃത്വത്തിലുള്ള ഭക്തിഗാനാമൃതവും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി.

ബിന്ദു രാമൻ, രമ്യനമ്പൂതിരി, പ്രീത വസന്ത്, ലേഖ രൂകേഷ്,രേണു വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ അവസാനിച്ചു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനിൽ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0892312430, 0876954639, 0871496162, 0894568383 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP