Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിലെ പ്രവാസികൾക്ക് ഇരുട്ടടിയായി വിസാ നിരക്കുകൾ കുത്തനെ ഉയർത്താൻ നീക്കം; വിദേശികളുടെ വിസാനിരക്കുകൾ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി ആഭ്യന്തരമന്ത്രാലയം

കുവൈറ്റിലെ പ്രവാസികൾക്ക് ഇരുട്ടടിയായി വിസാ നിരക്കുകൾ കുത്തനെ ഉയർത്താൻ നീക്കം; വിദേശികളുടെ വിസാനിരക്കുകൾ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി ആഭ്യന്തരമന്ത്രാലയം

രാജ്യത്തെ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിദേശികളുടെഇഖാമ ഫീസ്, സന്ദർശന ആശ്രിത വിസ നിരക്ക് എന്നിവയിൽ വൻ വർധന വന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ശിപാർശ ഉടൻ പാർലമെന്റിന്റെ പരിഗണനക്ക് വെക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

രാജ്യത്തെ റെസിഡൻസി നിയമത്തിൽ കാതലായ പരിഷ്‌കരണം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി താമസകാര്യ വകുപ്പ് നിയോഗിച്ച പഠന സമിതി വിസനിരക്കുകൾ വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. പഠന സമിതി
തയാറാക്കിയ നിയമ ഭേദഗതിയുടെ കരട് ഉടൻ ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നു റെസിഡൻസി വകുപ്പിനെ ഉദ്ധരിച്ചു പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.ം.

സന്ദർശന വിസക്ക് 30 ദിനാർ ഈടാക്കാണമെന്നും താൽക്കാലിക താമസാനുമതിക്കു 20 ദിനാർ ഈടാക്കാണമെന്നും നിർദ്ദേശമുണ്ട് . രാജ്യത്ത് തൊഴിൽ വിസയിലും ആശ്രിത വിസയിലും താമസിക്കുന്ന വിദേശികളിൽ നിന്ന് ഇകാമ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 2 ദിനാർ വീതമാണ് നിലവിൽ പിഴയായി ഈടാക്കുന്നത്. സന്ദർശന വിസയിൽ ഉള്ള
വിദേശികൾ വിസ കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും പത്തു ദിനാർ വീതവും പിഴ ഒടുക്കേണ്ടതുണ്ട് . ഈ പിഴ സംഖ്യകൾ ഇരട്ടിയാക്കണം എന്നും താമസ കാര്യ വിഭാഗം ശിപാർശ ചെയ്യുന്നു. തൊഴിലുടമയിൽ നിന്ന് അടുത്തു നിന്ന് ഒളിച്ചോടുന്ന വിദേശ തൊഴിലാളിക്ക് അഭയമോ ജോലിയോ നൽകുന്നവരിൽ നിന്ന് 1000 ദിനാർ പിഴ ഈടാക്കണം എന്നതാണ് മറ്റൊരു നിർദ്ദേശം.

ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളുടെ പിഴ വർധിപ്പിക്കണമെന്ന നിർദ്ദേശം ട്രാഫിക് വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്. രണ്ടു നിർദ്ദേശങ്ങൾക്കും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും പാർലമെന്റെന്റെ അംഗീകാരം കൂടി ലഭിച്ചാലാണ് ഭേദഗതികൾ പ്രാബല്യത്തിലാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP