Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറന്നുയരാൻ ഒരുങ്ങിയ വിമാനത്തിനു മുന്നിൽ പട്ടിയെയും പൂച്ചയെയും പോലെ കടിപിടികൂടി ദമ്പതികൾ; തള്ളിയിട്ടും കുപ്പായം വലിച്ചൂരിയും നിലത്തുകിടന്ന് ഉരുണ്ടും ഭാര്യയും ഭർത്താവും പോരടിച്ചപ്പോൾ വിമാനം വൈകിയത് അരമണിക്കൂർ; ക്യാപ്റ്റൻ പ്രവേശനം നിഷേധിച്ച ചൈനീസ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

പറന്നുയരാൻ ഒരുങ്ങിയ വിമാനത്തിനു മുന്നിൽ പട്ടിയെയും പൂച്ചയെയും പോലെ കടിപിടികൂടി ദമ്പതികൾ; തള്ളിയിട്ടും കുപ്പായം വലിച്ചൂരിയും നിലത്തുകിടന്ന് ഉരുണ്ടും ഭാര്യയും ഭർത്താവും പോരടിച്ചപ്പോൾ വിമാനം വൈകിയത് അരമണിക്കൂർ; ക്യാപ്റ്റൻ പ്രവേശനം നിഷേധിച്ച ചൈനീസ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

ബെയ്ജിങ്: യാത്രക്കാരെല്ലാം കയറിയ വിമാനം പറന്നുയരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദമ്പതികളായ രണ്ടു യാത്രികർ മാത്രമാണു വിമാനത്തിൽ പ്രവേശിക്കാൻ ബാക്കിയുണ്ടായിരുന്നത്. അവരും കൂടി കയറിയാൽ കാത്തിരിപ്പ് അവസാനിപ്പിച്ച് യാത്ര തുടരാം. പക്ഷേ ദമ്പതികൾ വിമാനത്തിൽ കയറുന്നില്ല. പകരം റൺവേയിൽ നിന്ന് വഴക്കടിക്കുകയാണ്. വിമാനത്തിലെ യാത്രികരെല്ലാം അക്ഷമയോടെ നോക്കിയിരിക്കേ വഴക്ക് തല്ലുപിടിത്തമായി മാറി.

 

ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ കുന്മിങ് ചാംഗ്ഷുയി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ചെംഗ്ഡുവിലേക്കു പറക്കാനൊരുങ്ങിയ വിമാനത്തിനു മുന്നിലാണ് ദമ്പതികളുടെ വഴക്കും അടിപിടിയും അരങ്ങേറിയത്. വിമാന ജീവനക്കാർ അടക്കം നോക്കിനിൽക്കേ പട്ടിയെയും പൂച്ചയെയും പോലെ കടിച്ചുകീറുകയായിരുന്നു ദമ്പതികൾ.

ആദ്യം പരസ്പരം തള്ളിക്കൊണ്ടാണ് അടിപിടി തുടങ്ങിയത്. പിന്നെ ഭർത്താവ് ഭാര്യയെ നിലത്തു തള്ളിയിട്ടു. കലിമൂത്ത ഭാര്യ ഭർത്താവിന്റെ ഉടുപ്പൂരിയെടുത്തു. ഇരുവരും നിലത്തുകിടന്നു പോരടിച്ചു. കണ്ടു നിന്ന വിമാന ജീവനക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ദമ്പതികളുടെ വഴക്കു കാരണം അരമണിക്കൂർ നേരമാണ് വിമാനം വൈകിയത്. ദമ്പതികളെ വഴക്കിൽനിന്നു പിന്തിരിപ്പിക്കാൻ അവസാനം എർപോർട്ടിലെ പൊലീസ് എത്തേണ്ടിവന്നു. യാത്ര വൈകിപ്പിച്ച ഇരുവർക്കും വിമാനത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്വാരസ്യത്തോടെ ബന്ധം തുടരുന്ന ദമ്പതികൾ ഡിവോഴ്‌സിന്റെ വക്കിലാണെന്നാണ് ചൈനയിൽനിന്നുള്ള റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP