Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പൺ നേടിയത് രണ്ട് മാസം ഗർഭിണിയായിരിക്കെ... അഞ്ച് മാസം ഗർഭിണിയാണെന്ന് പ്രഖ്യാപിച്ച് ടെന്നീസ് സൂപ്പർസ്റ്റാർ; കാലിടറാതെ കാമുകൻ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം വൈറൽ

സറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പൺ നേടിയത് രണ്ട് മാസം ഗർഭിണിയായിരിക്കെ... അഞ്ച് മാസം ഗർഭിണിയാണെന്ന് പ്രഖ്യാപിച്ച് ടെന്നീസ് സൂപ്പർസ്റ്റാർ; കാലിടറാതെ കാമുകൻ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം വൈറൽ

ടെന്നീസിലെ സൂപ്പർസ്റ്റാറായ സറീന വില്യംസ് താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി സ്നാപ്ചാറ്റിലൂടെ രംഗത്തെത്തി. ഇത് വെളിപ്പെടുത്തുന്ന ഫോട്ടോകളും അവർ പുറത്ത് വിട്ടിട്ടുണ്ട്. തനിക്കിപ്പോൾ അഞ്ച് മാസം തികഞ്ഞുവെന്നാണ് സറീന സ്ഥിരീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കണക്ക് കൂട്ടുമ്പോൾ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടുമ്പോൾ താരം രണ്ട് മാസം ഗർഭിണിയായിരുന്നുവെന്നാണ് വെളിപ്പെടുന്നത്. ഈ മത്സരത്തിൽ 82 മിനുറ്റുകളിൽ 6-4, 6-4 ന് തന്റെ സഹോദരിയായ വീനസിനെയായിരുന്നു സറീന പരാജയപ്പെടുത്തിയത്. 35കാരിയായ സറീനയുടെ എൻഗേജ്മെന്റ് 33കാരനും റെഡിറ്റ് കോ-ഫൗണ്ടറുമായ അലെക്സിസ് ഓഹാനിയനുമായി കഴിഞ്ഞിരിക്കുകയാണ്. കാമുകൻ സറീനയെ കാലിടറാതെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്.

താരം ഗർഭിണിയാണെന്ന കാര്യം ഇവരുടെ പ്രതിനിധിയായ കെല്ലി ബുഷ് നോവാക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്. തങ്ങളുടെ പ്രിയ സറീന അമ്മയാകാൻ പോകുന്ന വിവരമറിഞ്ഞ് ആരാധകർ ആവേശത്തിമർപ്പിലാണ്. യുഎസ് ടെന്നീസ് അസോസിയേഷൻ അവരെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഗർഭിണിയാണെന്ന് വെളിപ്പെടുത്തി തന്റെ വയർ പ്രദർപ്പിക്കുന്ന ഫോട്ടോകൾ സറീന ഇന്നലെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫോൺ പിടിച്ച് കണ്ണാടിക്ക് നേരെ നിന്ന് ഫോട്ടോയെടുക്കുന്ന ചിത്രം ഇതിന്റെ ഭാഗമായി അവർ പുറത്ത് വിട്ടിരുന്നു.

തന്റെ ഭാവിവരനായ അലക്സിസുമൊത്തുള്ള വെക്കേഷൻ ട്രിപ്പിന്റെ വീഡിയോകളും സറീന പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലമുകളിൽ നിന്നുമുള്ള ദൃശ്യങ്ങളും പുരാതന സ്മാരകത്തിന്റെ വിഷ്വലുകളും സറീന പുറത്ത് വിട്ടിരുന്നു.. തന്റെ സ്റ്റഫ്ഡ് മങ്കിയായ മാക്സ് തന്റെ ഹോട്ടൽ ബെഡിൽ ഇരിക്കുന്ന കൗതുകകരമായ ചിത്രവും താരം പുറത്ത് വിട്ടിരുന്നു. വെക്കേഷൻ ട്രിപ്പിനിടെ അലക്സിസ് സറീനയെ പ്രണയപൂർവം വാരിയെടുത്തുയർത്തിയ ഒരു ചിത്രം ശ്രദ്ധേയമാണ്. ഇതിപ്പോൾ വൈറലാകുന്നുമുണ്ട്. ന്യൂസിലാൻഡിൽ വച്ചെടുത്തതാണീ ചിത്രം. കാമുകൻ എടുത്തുയർത്തിയപ്പോൾ വസ്ത്രങ്ങൾ തെന്നിമാറി ഇതിൽ സറീനയുടെ കാലുകൾ വ്യക്തമായി കാണുന്നുണ്ട്.

ഡിസംബറിലായിരുന്നു അലക്സിസ് സറീനയെ പ്രൊപ്പോസ് ചെയ്തത്. ജനുവരി അവസാനമായിരുന്നു ഇവരുടെ എൻഗേജ് മെന്റ്. കാൽമുട്ടിന് പരുക്കേറ്റതിനെ തുടർന്ന് മാർച്ചിൽ സറീന ഇന്ത്യൻ വെൽസ്, മിയാമി എന്നിവിടങ്ങളിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാതെ വിട്ട് നിന്നിരുന്നു. ഇത്തരത്തിൽ ഇവർ വിട്ട് നിന്നത് മൂലം ലോക റാങ്കിംഗിൽ താരം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ കാരണമായിരുന്നു. എന്നാൽ തന്റെ ടോപ്പ് സ്പോട്ട് ജർമനിയിലെ ഏൻജെലിക്യൂ കെർബറിൽ നിന്നും തിങ്കളാഴ്ച അവർ തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP