Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഷ്ട്രീയക്കാരനായാലും പൊലീസുകാരനായാലും പിസി ഒറ്റ ടേക്കിൽ ഓക്കെയാക്കും; കനൽക്കാലത്തിൽ പൂഞ്ഞാർ എംഎൽഎ അഭിനയിക്കുന്നത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റോളിൽ

രാഷ്ട്രീയക്കാരനായാലും പൊലീസുകാരനായാലും പിസി ഒറ്റ ടേക്കിൽ ഓക്കെയാക്കും; കനൽക്കാലത്തിൽ പൂഞ്ഞാർ എംഎൽഎ അഭിനയിക്കുന്നത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റോളിൽ

കൊച്ചി: പൂഞ്ഞാർ രാഷ്ട്രീയക്കാരനിൽ നിന്നും പൊലീസ് വേഷത്തിലെത്തിലേക്ക് മാറി പൂഞ്ഞാറിന്റെ സ്വന്തം എംഎൽഎ പി.സി ജോർജ്. പുതിയ ചിത്രമായ കനൽക്കാലം എന്ന സിനിമയിലാണ് എസ്‌പിയായി പിസി ജോർജ് എത്തുന്നത്. നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് എന്ന ചിത്രത്തിൽ പി.സി ജോർജ് അഭിനയിച്ചിരുന്നു.

അഞ്ച് വർഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിന് തുമ്പുണ്ടാക്കാനായി നിയോഗിക്കപെട്ട പൊലീസുദ്യോഗസ്ഥനെ മനോബലം കൊടുക്കുന്ന സുപ്രണ്ട് ഓഫ് പൊലീസ് ആയാണ് പി.സി ജോർജ് അഭിനയിക്കുന്നത്. ചിത്രത്തിൽ പഞ്ച് ഡയലോഗും അദ്ദേഹം പറയുന്നുണ്ട്. ഒറ്റ ടേക്കിന് ആ സീൻ പൂർത്തിയാക്കി. നാല് സീനിലാണ് പി.സി ജോർജ് അഭിനയിച്ചത്. മിത്രൻ-നൗഫാലുദ്ദീൻ എന്നിവരാണ് സംവിധാനം. കൃഷ്ണ കുമാറും, സൂപ്പർ ഹിറ്റ് തമിഴ് ചിത്രം തെരിയിലെ വില്ലൻ ബിനീഷ് ബാസ്റ്റിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കനൽക്കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. പിസി ജോർജിന്റെ ഭാഗമെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ വന്ന് ജീവിക്കുന്ന വെൽഡിങ് തൊഴിലാളിയുടെ ജീവിത മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്നതു കൊണ്ട് കനൽക്കാറ്റിൽ പാതിയോളം തമിഴും വീശിയടിക്കുന്നുണ്ട്. പ്‌ളസ് ടു വിദ്യാർത്ഥിയായ നായികയും, എഞ്ചിനീയറിങ് വിദ്യാർത്ഥിയായ നായകനുമായുള്ള പ്രണയമാണ് ചിത്രത്തിന്റെ കാതൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP