Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മമ്മൂട്ടിയുടെ മാനം രക്ഷിക്കാൻ ഗ്രേറ്റ്ഫാദർ വേണ്ടിവന്നു; ആദ്യമായി ഒരു മമ്മൂട്ടിയുടെ സിനിമ 50 കോടി ക്ലബ്ബിൽ; 25 കടക്കുന്ന ആദ്യ മമ്മൂട്ടി ചിത്രവും ഗ്രേറ്റ്ഫാദർതന്നെ

മമ്മൂട്ടിയുടെ മാനം രക്ഷിക്കാൻ ഗ്രേറ്റ്ഫാദർ വേണ്ടിവന്നു; ആദ്യമായി ഒരു മമ്മൂട്ടിയുടെ സിനിമ 50 കോടി ക്ലബ്ബിൽ; 25 കടക്കുന്ന ആദ്യ മമ്മൂട്ടി ചിത്രവും ഗ്രേറ്റ്ഫാദർതന്നെ

അവസാനം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാനം കാക്കാൻ ഗ്രേറ്റ് ഫാദർ തന്നെ വേണ്ടിവന്നു. ഇതാദ്യമായി മമ്മൂട്ടിയെ 50 കോടി ക്ലബ്ബിലെത്തിച്ചാണ് ഗ്രേറ്റ് ഫാദർ എന്ന സിനിമ മെഗാ സ്റ്റാറിന്റെ മാനം കാത്തത്.

മോഹൻലാലിന്റെ നാല് സിനിമകളും പൃഥ്വിരാജിന്റെ മൂന്നും നിവിൻ പോളിയുടെ ഒരു ചിത്രവുമാണ് അമ്പത് കോടി ക്ലബ്ബിലെത്തിയിരുന്നു. എന്നാൽ മെഗാ സ്റ്റാറായിട്ടും മമ്മൂട്ടിയുടെ ഒരൊറ്റ ചിത്രത്തിനും 50 കോടി ക്ലബ്ബിലെത്തിക്കാനായില്ല. അവസാനം നവാഗതനായ ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ മാനം രക്ഷിച്ചത്.

പത്തൊൻപത് ദിവസം കൊണ്ടാണ് മമ്മൂട്ടി ചിത്രം അമ്പത് കോടി ക്ലബ്ബിലെത്തിയത്. മാർച്ച് 30 നാണ് ഓഗസ്റ്റ് സിനിമാസിന്റെ നിർമ്മാണത്തിൽ ദ ഗ്രേറ്റ് ഫാദർ തിയേറ്ററിലെത്തിയത്. ആദ്യം ദിവസം തന്നെ 4.31 കോടി രൂപ ഗ്രോസ് കലക്ഷൻ നേടിയ ഗ്രേറ്റ്ഫാദർ മമ്മൂട്ടിയെ പോലും ഞെട്ടിച്ചു. അതേസമയം കേരളത്തിൽ നിന്ന് മാത്രം 28 കോടി രൂപയാണ് ഗ്രേറ്റ് ഫാദർ നേടിയത്.

കേരളത്തിൽ റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, അതായത് മാർച്ച് 31 നാണ് ദ ഗ്രേറ്റ് ഫാദർ കേരളത്തിന് പുറത്തെത്തിയത്. പതിനെട്ട് ദിവസത്തിനുള്ളിൽ നേടിയത് 7.83 കോടി. ഗൾഫ് രാജ്യങ്ങളിൽ നിന്നും ചിത്രം മോശമല്ലാത്ത കലക്ഷൻ നേടി. ഏപ്രിൽ 13 നാണ് യുഎഇ/ ഗൾഫ് രാജ്യങ്ങളിൽ ദ ഗ്രേറ്റ് ഫാദർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിൽ 13.38 കോടി നേടി.

വെറും ഏഴ് കോടി രൂപയ്ക്കൊരുക്കിയ ചിത്രം ഇത്രയും വലിയ ഗ്രോസ് കലക്ഷൻ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടുന്നത് വിജയം തന്നെയാണ്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം 25 കോടിക്ക് മുകളിൽ കയറുന്നത് എന്നത് തന്നെ പ്രത്യേകതയാണ്.
ഇപ്പോൾ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മാത്രമാണ് ദ ഗ്രേറ്റ് ഫാദർ കളിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ യുഎസ്എ യൂറോപ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP