Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15-ാം വാർഷികനാളിൽ അനിശ്ചിതകാല സത്യഗ്രഹസമരം; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ്  പ്രീണനത്തിനെതിരെ രണ്ടാംഘട്ട സമരം തുടങ്ങുന്നു; നീതിക്കും നഷ്ടപരിഹാരത്തിനും പ്ലാച്ചിമടക്കാർ വീണ്ടും സമരമുഖത്തേക്ക്

15-ാം വാർഷികനാളിൽ അനിശ്ചിതകാല സത്യഗ്രഹസമരം; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ്  പ്രീണനത്തിനെതിരെ രണ്ടാംഘട്ട സമരം തുടങ്ങുന്നു; നീതിക്കും നഷ്ടപരിഹാരത്തിനും പ്ലാച്ചിമടക്കാർ വീണ്ടും സമരമുഖത്തേക്ക്

കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാരട്രിബ്യൂണൽ ബിൽ അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെയും ബിൽ വീണ്ടും പാസ്സാക്കുന്നതിൽ അലംഭാവം കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും പ്ലാച്ചിമടക്കാർ രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുക്കുന്നു.

സമരത്തിന്റെ 15-ാം വാർഷികദിനമായ ഏപ്രിൽ 22-ന്്് പാലക്കാട് കളക്റ്റ്രേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കുകയാണ്. വിദേശ ബഹുരാഷ്ട്ര കുത്തകയെ കെട്ടുകെട്ടിച്ച പ്ലാച്ചിമടക്കാർ ഒടുവിൽ സ്വന്തം രാജ്യത്തെ ഭരണകൂടങ്ങൾക്ക് മുന്നിൽ തോൽക്കുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്്. ഭരണകൂടങ്ങളുടെ കോർപ്പറേറ്റ് വിധേയത്വത്തിന് മുന്നിലാണ് പ്ലാച്ചിമടക്കാക്ക് അടിതെറ്റിയത്്. തങ്ങൾ വോട്ട്്് ചെയ്ത് ജയിപ്പിച്ചുവിട്ട സർക്കാരുകൾ ഒടുവിൽ അവർക്ക്് നീതിയും നഷ്ടപരിഹാരവും നിഷേധിച്ചപ്പോൾ രണ്ടാം പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരത്തിന് പാവപ്പെട്ട ആദിവാസികൾ രംഗത്തിറങ്ങുകയാണ്. 2002 ഏപ്രിൽ 22-ന്്്് ആരംഭിച്ച കോളാവിരുദ്ധ സമരത്തിന്റെ ആരംഭകാലത്തെന്നപോലെ ഇവരെ സഹായിക്കാൻ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ആരുമില്ല. പരിസ്ഥിതി-ജനകീയ കൂട്ടായ്മകളുടെ പിന്തുണ മാത്രമുണ്ട്്്.

സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ നിയമമാക്കുക, പ്ലാച്ചിമടക്കാർക്ക്് നഷ്ടപരിഹാരം നൽകുക, കൊക്കകോള കമ്പനിക്കെതിരെ ചുമത്തിയ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികൾ എടുക്കുക, പ്ലാച്ചിമടയിലെ കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. രാവിലെ 11-ന്്്് മഗ്്്‌സാസെ അവാർഡ്്് ജേതാവും ഇന്ത്യയുടെ വാട്ടർമാൻ എന്ന പേരിൽ അറിയപ്പെടുന്ന ജലസംരക്ഷണ പ്രവർത്തകനുമായ രാജേന്ദ്രസിങ് സമരം ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാവും. ഇനിയെങ്കിലും തങ്ങൾക്ക്് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്ലാച്ചിമടക്കാർ.

ഇ.കെ.നായനാർ മുഖ്യമന്ത്രിയും സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയുമായിരുന്ന 2000-ലാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ്്് കമ്പനിയും പെപ്‌സികോ ഇന്ത്യ കമ്പനിയും കേരളത്തിലെത്തുന്നത്്. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു കുത്തകകളെയും സർക്കാർ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ജലം മുഖ്യ അസംസ്‌കൃതവസ്തുവായ രണ്ട്്് കമ്പനികളും തങ്ങളുടെ പ്ലാന്റിന് തിരഞ്ഞെടുത്ത സ്ഥലം പാലക്കാട് ജില്ലയായിരുന്നു. രൂക്ഷമായ വരൾച്ചയും അമിത ഭൂജലചൂഷണവും നടക്കുന്ന ജില്ലയായിരുന്നിട്ടും എന്തിനാണ് പാലക്കാട് തന്നെ പ്ലാന്റ്്് തുടങ്ങാൻ അനുമതി നൽകിയത്് എന്നതിന് ഒരു ന്യായീകരണവുമില്ല. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട ആദിവാസികോളനിക്ക്് സമീപം കൊക്കകോള കമ്പനിയും പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട്് വ്യവസായ മേഖലയിൽ പെപ്‌സിയും പ്രവർത്തനം തുടങ്ങി.

കൊക്കകോളയുടെ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം തന്നെ തൊട്ടടുത്ത വിജയനഗർ കോളനിയിലെ പഞ്ചായത്ത്്് കിണറിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതായി. സമീപപ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമവും നേരിട്ടു. ഇതിന്റെ കാരണം തേടിയിറങ്ങിയപ്പോഴാണ് കൊക്കകോളയുടെ ഭൂജലചൂഷണത്തെക്കുറിച്ച്്് നാട്ടുകാർ മനസ്സിലാക്കുന്നത്്. ആറ്്് കുഴൽകിണറിൽ നിന്നും രണ്ട്്് തുറന്ന കിണറിൽ നിന്നുമായി ദിവസം പത്തു ലക്ഷം ലിറ്ററിന് മുകളിൽ വെള്ളം ഊറ്റിയെടുത്തതോടെ പ്ലാച്ചിമടക്കാർക്ക്് കുടിവെള്ളം കിട്ടാതായി. കുടിവെള്ളത്തിന് മൂന്നു കിലോമീറ്റർ അകലെ കൊച്ചിക്കാട് വരെ പോവേണ്ടി വന്നു. കുടിവെള്ളത്തിന് പോയാൽ പണിക്ക്് പോവാൻ പറ്റില്ല, പണിക്ക്് പോയാൽ വെള്ളം കിട്ടില്ല എന്ന്് പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ എപ്പോഴും പറഞ്ഞിരുന്നത്് ഈ ദുരനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.

കുടിവെള്ളം മുട്ടിക്കുക മാത്രമല്ല കൊക്കകോള ചെയ്തത്്്. രാസകീടനാശിനികൾ കലർന്ന് മലിനജലം മണ്ണിലേക്ക്് ഇറക്കിവിട്ട്്് സമീപത്തെ ജലസ്രോതസ്സ്്് മുഴുവൻ വിഷമയമാക്കി. മാരകകീടനാശിനികളായ കാഡ്മിയവും ലെഡും കലർന്ന ഖരമാലിന്യം വളമെന്ന്് തെറ്റിദ്ധരിപ്പിച്ച്്് കർഷകർക്ക്് നൽകുക വഴി കൃഷിയിടങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കൊക്കകോള വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ കോളക്കമ്പനിക്കെതിരെ 2002 ഏപ്രിൽ 22-ലെ ഭൗമദിനത്തിൽ അനിശ്്്ചിതകാല സമരം ആരംഭിക്കുന്നത്്. ഇന്നത്്് 15-ാം വർഷത്തിലെത്തിയിരിക്കുന്നു. ആദിവാസി സമരത്തെ തള്ളിപ്പറഞ്ഞിരുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പിന്നീട് സമരത്തിൽ അണിനിരന്നതോടെ പ്ലാച്ചിമട സമരം ലോകം അറിയുന്ന ജലസമരമായി മാറി. ആദിവാസികളുടെ നിശ്ചയദാർഢ്യത്തിനും പെരുമാട്ടി പഞ്ചായത്തിന്റെ നിയമയുദ്ധത്തിനും മുന്നിൽ 2004-ൽ കൊക്കകോള കമ്പനിക്ക്് പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു. നിയമയുദ്ധം ഇന്ന്് സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു.

പ്ലാച്ചിമടയിലെ മണ്ണും ജലവും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ച കൊക്കകോളയെ നിയമത്തിന് മുന്നിൽ വിചാരണ ചെയ്യുകയെന്ന ലക്ഷ്യംവച്ചാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് രൂപം നൽകിയത്്. 2011 -ൽ വി എസ്്്.അച്യുതാനന്ദൻ സർ്ക്കാരിന്റെ അവസാന നാളിൽ കേരള നിയമസഭ ബിൽ ഒറ്റക്കെട്ടായി പാസ്സാക്കി. പ്ലാച്ചിമടക്കാർക്കുണ്ടായ കുടിവെള്ളം-കൃഷി-ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ നഷ്ടങ്ങൾക്കുണ്ടായ സഹായധനം എന്ന നിലക്ക്് 216 കോടിയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ബില്ലിൽ പ്രധാനമായും ശുപാർശ ചെയ്തിരുന്നത്്.അന്ന്് അഡീഷണൽ ചീഫ്്് സെക്രട്ടറിയായിരുന്ന കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഉന്നതാധികാരസമിതിയുടെ ഒരു വർഷം നീണ്ട പഠനത്തിന് ശേഷമാണ് ട്രിബ്യൂണൽ ബില്ലിന് ശുപാർശ ചെയ്തത്്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ബിൽ സമർപ്പിച്ചെങ്കിലും അഞ്ചു വർഷം പിടിച്ചുവെച്ചശേഷം 2015 നവംബറിൽ ബിൽ തള്ളുകയായിരുന്നു.സംസ്ഥാനങ്ങൾക്ക്് സ്വന്തമായി ഇത്തരം ബിൽ പാസ്സാക്കാൻ അവകാശമില്ലെന്ന്് പറഞ്ഞാണ് കേന്ദ്രം ബിൽ തള്ളിയത്്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർ്ക്കാർ ബിൽ തള്ളിയിട്ട്്് ഒന്നര വർഷം കഴിഞ്ഞു.ബില്ലിന്റെ കാര്യത്തിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കേന്ദ്രവും കേരള സർക്കാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊക്കകോളയുടെ കോർപ്പറേറ്റ്്് അജണ്ട നടപ്പാക്കുന്ന കേന്ദ്രസർക്കാരിന് രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാൻ ബാധ്യതയില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ നടപടികൾ. കേരളമാവട്ടെ ബിൽ വീണ്ടും പാസ്സാക്കുന്നതിന് ചർച്ചകൾ പോലും തുടങ്ങിയിട്ടില്ല.

ഇടതുപക്ഷം അധികാരത്തിലുള്ളപ്പോഴാണ് നഷ്ടപരിഹാര ബിൽ പാസ്സാക്കിയത്്. ഇപ്പോൾ ഭരിക്കുന്നതും ഇടതുപക്ഷ സർക്കാരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പ്ലാച്ചിമടക്കാർക്ക്് നഷ്ടപരിഹാരം നൽകുന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്്്. അതുകൊണ്ടുതന്നെ പ്ലാച്ചിമടക്കാർക്ക്് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഇപ്പോഴത്തെ സർക്കാരിനുണ്ട്്്. ബില്ലിൽ പരിസ്ഥിതി നഷ്ടം എന്ന വാക്ക്് മാറ്റി ഭേദഗതിയോടെ വീണ്ടും പാസ്സാക്കാൻ കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്്. ഒപ്പം ജലസ്രോതസ്സ്്് മലിനപ്പെടുത്തിയ കേസിൽ കൊക്കകോളയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാനും വകുപ്പുണ്ട്്്. ഇതു രണ്ടും ചെയ്താൽ വീണ്ടും കൊക്കകോളയെ പ്രതിക്കൂട്ടിൽ നിർത്താനും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും സാധിക്കും. ലോകം അംഗീകരിച്ച പ്ലാച്ചിമട സമരത്തിന്റെ ലക്ഷ്യവും സഫലമാവും. സർക്കാർ അതിനുള്ള ആർജവം കാണിക്കണമെന്ന്് മാത്രം.ഈ രണ്ടാവശ്യങ്ങൾ മുൻനിർത്തിയാണ് കൊക്കകോള വിരുദ്ധ സമരസമിതിയും ഐക്യദാർഢ്യസമിതിയും രണ്ടാം പ്ലാച്ചിമട സമരത്തിന് തയ്യാറെടുക്കുന്നത്്. അന്തിമവിജയം വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

പ്ലാച്ചിമടക്കാർക്ക്് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മയും കോർപ്പറേറ്റ്്് പ്രീണനനയങ്ങളും വെളിപ്പെടുത്തുന്ന പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം സമരവേദിയിൽവെച്ച്്് പ്രകാശനം ചെയ്യും. കോളക്കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവും പ്ലാച്ചിമട സമരത്തിന്റെ ചരിത്രവും ജലചൂഷണവും ഭരണകൂടങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും ആത്മാർത്ഥതയില്ലായ്മയും ഉൾപ്പെടെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത്് മാതൃഭൂമി മാങ്കുളം (ഇടുക്കി )റിപ്പോർട്ടർ പി.സുരേഷ്ബാബുവാണ്. 2002 മുതൽ പത്തുവർഷത്തോളം പ്ലാച്ചിമട സമരം റിപ്പോർട്ട്്് ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്്. തൃശൂർ ഗ്രീൻ ബുക്‌സ് ആണ്്് പ്രസാധകർ. പ്ലാച്ചിമടയിലെ മുതിർന്ന സമരപ്രവർത്തക കന്നിയമ്മക്ക്് പുസ്്്തകം നൽകി രാജേന്ദ്രസിങ് പ്രകാശനം നിർവഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP