Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാഹുബലിക്ക് കർണ്ണാടകയിൽ ബന്ദ് ഭീഷണി; തങ്ങളെ അപമാനിച്ച കടപ്പ മാപ്പു പറഞ്ഞാൽ മാത്രം പ്രദർശനമെന്ന് കന്നഡ രക്ഷണവേദികെ; കാവേരിജല തർക്കവും അതിൽ അഭിപ്രായം പറഞ്ഞ സത്യരാജും ബാഹുബലിക്ക് വെല്ലുവിളിയാകുന്നു

ബാഹുബലിക്ക് കർണ്ണാടകയിൽ ബന്ദ് ഭീഷണി; തങ്ങളെ അപമാനിച്ച കടപ്പ മാപ്പു പറഞ്ഞാൽ മാത്രം പ്രദർശനമെന്ന് കന്നഡ രക്ഷണവേദികെ; കാവേരിജല തർക്കവും അതിൽ അഭിപ്രായം പറഞ്ഞ സത്യരാജും ബാഹുബലിക്ക് വെല്ലുവിളിയാകുന്നു

ബെംഗളൂരു: ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ റിലീസ് തീരുമാനിച്ചിരുന്ന ഈ മാസം 28-ന് ബന്ദ് നടത്തുമെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ ഭീഷണി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കടപ്പയെ അവതരിപ്പിക്കുന്ന സത്യരാജിനെതിരെയുള്ള പ്രതിഷേധമാണ് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തടസപ്പെടുത്തുന്നതിൽ എത്തിനിൽക്കുന്നത്.

കാവേരി നദീജലതർക്കത്തിൽ കർണാടകയെ അധിക്ഷേപിച്ച് സത്യരാജ് സംസാരിച്ചിരുന്നു. ഇതിൽ സത്യരാജ് പരസ്യമായി മാപ്പുപറയണം. അല്ലാത്ത പക്ഷം ഈ പ്രശ്നം അവസാനിപ്പിക്കില്ലെന്ന് കന്നഡ വട്ടാൽപക്ഷ നേതാവ് വട്ടാൽ നാഗരാജ് പറഞ്ഞു. റിലീസ് ദിവസം ടൗൺഹാൾ മുതൽ ഫ്രീഡംപാർക്ക് വരെ പ്രതിഷേധറാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കന്നഡ രക്ഷണവേദികെ അടക്കമുള്ള മറ്റ് കന്നഡ അനുകൂലസംഘടനകളും ഇവർക്കുപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബാഹുബലി രണ്ടാംഭാഗം റിലീസ് ചെയ്യരുതെന്ന് തിയേറ്ററുടമകൾക്കും മൾട്ടിപ്ലക്സുകൾക്കും സംഘടനകൾ മുന്നറിയിപ്പുനൽകി. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ജനങ്ങൾ ബഹിഷ്‌കരിക്കുമെന്നും ഇവർ പറഞ്ഞു. രണ്ടാംഭാഗത്തിന്റെ റിലീസിന് മുന്നോടിയായി ഒന്നാംഭാഗം ഇപ്പോൾ പ്രദർശിപ്പിക്കുന്ന ഇരുപത് തിയേറ്ററുകളിലെ പ്രദർശനം ഈ സംഘടനകൾ തടഞ്ഞു.

സത്യരാജ് അഭിനയിക്കുകയാണെങ്കിൽ ബാഹുബലി ഒന്നല്ല, നൂറുഭാഗം ഇറക്കിയാലും കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഈ സംഘടനകളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP