Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാറിൽ കലക്ടറും സബ് കലക്ടറും ചെയ്യുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി; തിന്നത് ദഹിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർ നന്നായി അധ്വാനിക്കുകയാണ് വേണ്ടതെന്ന് എസ് രാജേന്ദ്രൻ; കുരിശിന്റെ പേരിൽ മതവികാരം ആളിക്കത്തിക്കാനും നേതാക്കളുടെ ശ്രമം

മൂന്നാറിൽ കലക്ടറും സബ് കലക്ടറും ചെയ്യുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി; തിന്നത് ദഹിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർ നന്നായി അധ്വാനിക്കുകയാണ് വേണ്ടതെന്ന് എസ് രാജേന്ദ്രൻ; കുരിശിന്റെ പേരിൽ മതവികാരം ആളിക്കത്തിക്കാനും നേതാക്കളുടെ ശ്രമം

മൂന്നാർ: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലും സബ് കലക്ടർ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രൻ. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കൽ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രർഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും ജയചന്ദ്രൻ നൽകി.

പാപ്പാത്തിമലയിലെ ഭീമൻ കുരിശ് പൊളിച്ചതിനെതിരെ സിപിഐഎം നേതാവും ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രനും എതിർപ്പുമായി എത്തിയിട്ടുണ്ട്.
പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കിൽ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാൻ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് വിലക്കിയാൽ മതി. മൂന്നാറിൽ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതിൽ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കൽ എന്തിനാണെന്ന് മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാർത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാൽ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യൻ മതവിശ്വാസികൾക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഭാഗമായുള്ളവർ ഇതിന് പോകാൻ പാടില്ല. വിശ്വാസമാണ് മുന്നിലുള്ളത്. അതിനെ ഇല്ലാതാക്കാൻ പാടില്ല. കുരിശ് തകർത്താലും വിശ്വാസത്തെ തകർക്കാനാവില്ല. ഉദ്യോഗസ്ഥർക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കിൽ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

വഴിയിലുടനീളം ഇവരെ തടയാനായുള്ള ശ്രമങ്ങൾ നടന്നു. മാർഗതടസമുണ്ടാക്കാനായി വഴിയിൽ വാഹനങ്ങൾ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങൾ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുള്ള വൻ സന്നാഹത്തോടെയാണ് ഒഴിപ്പിക്കൽ സംഘം കൈയേറ്റ ഭൂമിയിൽ എത്തിയത്. പാപ്പാത്തിചോലയിൽ സർക്കാർ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമൻ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP