Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബകലഹത്തെത്തുടർന്ന് വീട്ടിൽനിന്നിറങ്ങിയ പിതാവ് അഞ്ചു വയസുള്ള മകൾക്കും വിഷം കൊടുത്തു; മാതാപിതാക്കളുടെ മുന്നിലെത്തി കുഴഞ്ഞുവീണ അച്ഛനെയും മകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഓട്ടോറിക്ഷാ ഡ്രൈവറുടെയും പിഞ്ചുകുഞ്ഞിന്റെയും മരണത്തിൽ ഞെട്ടിത്തരിച്ച് പത്തനംതിട്ട കല്ലറക്കടവ് നിവാസികൾ

കുടുംബകലഹത്തെത്തുടർന്ന് വീട്ടിൽനിന്നിറങ്ങിയ പിതാവ് അഞ്ചു വയസുള്ള മകൾക്കും വിഷം കൊടുത്തു; മാതാപിതാക്കളുടെ മുന്നിലെത്തി കുഴഞ്ഞുവീണ അച്ഛനെയും മകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഓട്ടോറിക്ഷാ ഡ്രൈവറുടെയും പിഞ്ചുകുഞ്ഞിന്റെയും മരണത്തിൽ ഞെട്ടിത്തരിച്ച് പത്തനംതിട്ട കല്ലറക്കടവ് നിവാസികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുടുംബകലഹത്തെ തുടർന്ന് മകളുമായി വീട്ടിൽ നിന്നിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽവെച്ച് വിഷം കഴിക്കുകയും മകൾക്ക് കൊടുക്കുകയും ചെയ്തു. അവശനിലയിൽ ഇരുവരും മാതാപിതാക്കൾ നടത്തുന്ന ചായക്കടയ്ക്ക് മുന്നിലെത്തി കുഴഞ്ഞു വീണു. തൊട്ടുമുന്നിലുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പിതാവും മകളും മരിച്ചു. പത്തനംതിട്ട കല്ലറക്കടവ് കിഴക്കേ മട്ടത്തിൽ ആർ. ശ്രീകുമാർ (42), മകൾ അനുഗ്രഹ(അഞ്ച്) എന്നിവരാണ് ഇന്നു രാവിലെ 11 മണിയോടെ മരിച്ചത്.

സംഭവത്തെക്കുറിച്ച് അയൽവാസികൾ പറഞ്ഞത് ഇങ്ങനെ: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് ശ്രീകുമാർ. ഇതിന് എതിർവശത്തായി തട്ടുകട നടത്തുകയാണ് പിതാവ് രാജൻ നായരും മാതാവ് ഓമനയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശ്രീകുമാറെന്ന് പറയപ്പെടുന്നു.

കുടുംബസ്വത്ത് പിതാവ് രാജൻ നായർ ശ്രീകുമാറിന്റെ പേരിൽ എഴുതി വച്ചിരുന്നു. എന്നാൽ, അതിൽ മകൾ അനുഗ്രഹയ്ക്ക് കൂടി അവകാശം വച്ചിരുന്നു. ഇതു കാരണം ആധാരം പണയം വച്ച് ബാങ്കിൽ ലോണെടുക്കാനും കഴിഞ്ഞിരുന്നില്ല. മൂന്നുലക്ഷം രൂപയുടെ ബാധ്യതയാണ് ശ്രീകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്.

ഇതിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ശ്രീകുമാർ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇന്നു രാവിലെയും ഭാര്യയുമായി വഴക്ക് തുടർന്നു. അതിന് ശേഷം മകളെയും കൂട്ടി രാവിലെ ഒമ്പതരയോടെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള പിതാവിന്റെ ചായക്കടയുടെ സമീപമാണ് ഇരുവരെയും കണ്ടത്.

അവശനിലയിലായിരുന്ന ശ്രീകുമാറും മകൾ അനുഗ്രഹയും ഓട്ടോയിൽനിന്നിറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട് സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP