Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിമാചൽപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ കടുകട്ടി ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും സാധിച്ചില്ല; വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നല്കി; കേട്ടു കേൾവിയില്ലാത്ത നടപടി ജസ്റ്റിസുമാരായ ദീപക് ഗുപ്തയും മദൻ ലോക്കൂറും അടങ്ങുന്ന ബഞ്ചിൽനിന്ന്

ഹിമാചൽപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ കടുകട്ടി ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും സാധിച്ചില്ല; വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നല്കി; കേട്ടു കേൾവിയില്ലാത്ത നടപടി ജസ്റ്റിസുമാരായ ദീപക് ഗുപ്തയും മദൻ ലോക്കൂറും അടങ്ങുന്ന ബഞ്ചിൽനിന്ന്

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയിലെ കടുകട്ടി ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും സാധിച്ചില്ല. ഇതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂറും ദീപക് ഗുപ്തയും അടങ്ങുന്ന ബെഞ്ചിൽനിന്നാണ് മുന്നൊരിക്കലും കേട്ടുകേൾവി ഇല്ലാത്ത നടപടി ഉണ്ടായിരിക്കുന്നത്.

മാതൃഭാഷയിലാണെങ്കിൽക്കൂടിയും നിയമപരമായ കാര്യങ്ങൾ വായിച്ചു മനസിലാക്കാൻ സാധാരണക്കാർക്കു ബുദ്ധിമുട്ട് നേരിടാറുണ്ട്. കോടതിയുടെ വിധി ന്യായങ്ങളും പലപ്പോഴും സങ്കീർണമാകാറുണ്ട്. എന്നാൽ സങ്കീർണമായ ഇംഗ്ലീഷ് പ്രയോഗത്തിലൂടെ സുപ്രീംകോടതിയെ വരെ ഞെട്ടിച്ചുകളഞ്ഞു ഹിമാചൽപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാർ.

ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ ഉള്ളടക്കം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിനാൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നു. കേസ് ഒരിക്കൽക്കൂടി ഹൈക്കോടതി പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

1999ൽ വാടകക്കാരനെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് സംഭവത്തിന് ആധാരം. വാടക നല്കുന്നില്ലെന്നു കാട്ടി വീട്ടുടമസ്ഥൻ പരാതി നല്കി. ഇത് അംഗീകരിച്ച വിചാരണക്കോടതി സ്ഥലം ഒഴിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ താൻ വാടക നല്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വാടക്കക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെത്തുടർന്ന് 2016 ഡിസംബറിൽ കീഴ്‌കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ സ്ഥലമുടമ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി വിധിന്യായത്തിലെ ചില ഭാഗങ്ങൾ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP