Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തിനാ സഖാവേ? നിങ്ങൾ പുതിയ സഭ തൊടങ്ങാൻ പോവ്വ്വാ? ഒരു കത്തോലിക്കാ വൈദികന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യം വൈറലാകുമ്പോൾ

ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തിനാ സഖാവേ? നിങ്ങൾ പുതിയ സഭ തൊടങ്ങാൻ പോവ്വ്വാ? ഒരു കത്തോലിക്കാ വൈദികന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യം വൈറലാകുമ്പോൾ

ദേവികുളം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി രണ്ടും കല്പിച്ചാണ് ദേവികുളത്തെ സബ് കളക്ടർ രഘുറാം ശ്രീറാം രംഗത്തിറങ്ങിയത്. പ്രാദേശിക സി.പി.എം നേതൃത്വത്തിൽനിന്നും ഭൂ മാഫിയയിൽനിന്നും കടുത്ത എതിർപ്പ് ഉയർന്നിട്ടും ഈ യുവ ഐഎഎസ് ഓഫീസർ പിന്മാറാൻ കൂട്ടാക്കിയില്ല. ഇന്ന് രാവിലെ പാപ്പാത്തിമലയിലെ പടുകൂറ്റൻ കരിശ് നീക്കം ചെയ്ത സബ്കളക്ടറുടെ നടപടി പക്ഷേ ഇങ്ങ് തിരുവനന്തപുരത്ത് ഇരുന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെവരെ അസ്വസ്ഥനാക്കിയിരിക്കുന്നു.

സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ സംഘടന പടുകൂറ്റൻ കുരിശു സ്ഥാപിച്ച് ചുറ്റുമുള്ള സ്ഥലം കയ്യേറുന്നത് നോക്കിനിൽക്കാതെ നടപടി എടുത്ത ഉദ്യോഗസ്ഥനെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി. കുരിശ് എന്തു പിഴച്ചു എന്നു ചോദിച്ചുകൊണ്ടാണ്, അനധികൃത കയ്യേറ്റത്തിനെതിരേ നടപടിയെടുത്ത സബ്കളക്ടറെയും റവന്യൂ സംഘത്തെയും മുഖ്യമന്ത്രി വിമർശിച്ചത്.

പ്രാദേശിക സി.പി.എം നേതൃത്വത്തിന് തീരാ തലവേദന സൃഷ്ടിക്കുന്ന യുവ ഐഎഎസുകാരനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പിണറായിയുടെ വിമർശനമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. രഘുറാം ശ്രീറാമിനെതിരേ മറ്റ് ആരോപണങ്ങൾ നിലവവിൽ ഇല്ലാത്തതിനാൽ, മതവിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ച് നടപടി എടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കണമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കയ്യേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന സബ് കളക്ടർ രഘുറാം ശ്രീറാമിനെതിരേ പരസ്യമായി രംഗത്തുവന്ന മുഖ്യമന്ത്രിക്കെതിരേ സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നുവരുന്നുണ്ട്. മൂന്നാറിലെ പല സാമൂഹിക പ്രസക്ത വിവരങ്ങളും ജനങ്ങളുടെ ശ്രദ്ധയിൽക്കൊണ്ടുവന്നിട്ടുള്ള കത്തോലിക്കാ വൈദികൻ ഫാ. ജിജോ കുര്യൻ അടക്കമുള്ളവർ മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നു.

'മൂന്നാറിൽ കുരിശുപൊളിച്ചതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. 'പൊളിക്കലല്ല, ഏറ്റെടുക്കൽ ആണ് സർക്കാർ നയം' എന്ന്. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തിനാ സഖാവേ? നിങ്ങൾ പുതിയ സഭ തൊടങ്ങാൻ പോവ്വ്വാ?' - എന്നാണ് ഫാ. ജിജോ കുര്യൻ തന്റെ ഫേസ്‌ബുക് പേജിൽ കുറിപ്പിട്ടിരിക്കുന്നത്. തികച്ചും പ്രസക്തമായ വൈദികന്റെ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളും സാമൂഹിക പ്രസക്തമാണ്. വൈദികന്റെ പോസ്റ്റ് നിരവധിപ്പേർ ഷെയർ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

 

ഇടുക്കി നാടുകാണി സ്വദേശിയായ ഈ വൈദികൻ മൂന്നാറിനെക്കുറിച്ച് പുറംലോകം അറിയാത്ത പല വിവരങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൂന്നാറിൽ പിടിമുറുക്കുന്ന റിസോർട്ട് മാഫിയകളെക്കുറിച്ചും പാവപ്പെട്ട കർഷകർ അടക്കമുള്ള പ്രദേശവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം വിശദമായ റിപ്പോർട്ടുകൾ തയാറാക്കി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നാറിൽ നടക്കുന്ന കയ്യൊഴിപ്പിക്കൽ നടപടികളിലും സബ്കളക്ടർ രഘുറാം ശ്രീറാമിനു പൂർണ പിന്തുണയാണ് കപ്പൂച്ചിൻ സഭയിൽപ്പെട്ട ഈ കത്തോലിക്കാ വൈദികൻ നല്കിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP