Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹമോചിതരായ സ്ത്രീകൾക്ക് ആശ്വാസവുമായി സുപ്രീം കോടതി. മുൻഭാര്യയ്ക്ക് ഭർത്താവ് ശമ്പളത്തിന്റെ 25 ശതമാനമെങ്കിലും ജീവനാംശമായി നൽകണം

വിവാഹമോചിതരായ സ്ത്രീകൾക്ക് ആശ്വാസവുമായി സുപ്രീം കോടതി. മുൻഭാര്യയ്ക്ക് ഭർത്താവ് ശമ്പളത്തിന്റെ 25 ശതമാനമെങ്കിലും ജീവനാംശമായി നൽകണം

ന്യൂഡൽഹി : കൊൽക്കത്ത സ്വദേശിയായ യുവതിയുടെ ഹർജ്ജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മുൻ ഭാര്യയ്ക്കുള്ള ജീവനാംശം ഭർത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനമെങ്കിലും ഉണ്ടാവണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

വിവാഹ മോചിതയായ സ്ത്രീയുടെ ജീവിതനിലവാരം ഉയർത്താനാണ് ഇത്തരമൊരു നടപടിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ കക്ഷികളുടെ സാഹചര്യമനുസരിച്ച് ജീവനാംശത്തിന്റെ കണക്കിൽ മാറ്റമുണ്ടാകാം. എന്നാൽ ഇത് കുറഞ്ഞത് 25 ശതമാനമെങ്കിലും ഉണ്ടാവണം. ജസ്റ്റിസുമാരായ ആർ.ബാനുമതി, എം.എം.സന്താനഗൗഡർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

2003 മുതലുള്ള പശ്ചിമബംഗാൾ സ്വദേശിയായ യുവതിയുടെ നിയമ പോരാട്ടമാണ് നിർണ്ണായക വിധിയിലേക്ക് എത്തിച്ചത്. വിവാഹമോചന കേസിൽ തീരുമാനമായ സമയത്ത് ജില്ലാ കോടതി 4500 രൂപയാണ് ജീവനാശമായി നിർദ്ദേശിച്ചത്. എന്നാൽ 2015ൽഹൈക്കോടതി ഇത് 16000 രൂപയാക്കി ഉയർത്തി. 2016ൽ ഇത് 23000 രൂപയാക്കി വീണ്ടും ഉയർത്തി. ഭർത്താവിന്റെ ശമ്പളം 63842 രൂപയിൽ നിന്നും 95527 രൂപയിലേക്ക് ഉയർന്നതോടെയാണ് ഇത്. ഇതിനെതിരെ ഭർത്താവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഹർജ്ജി പരിഗണിച്ച കോടതി 3000 രൂപ യുവതിക്കും മകനുമുള്ള ജീവനാശത്തിൽ കുറവ് വരുത്തി. ഭർത്താവ് വീണ്ടും വിവാഹം കഴിച്ചത് പരിഗണിച്ചാണിത്. ആ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഉണ്ടെന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഹൈക്കോടതി നടപടിയിൽ യാതൊരു പാളിച്ചയുമില്ലെന്നും പുതിയ കുടുംബത്തെ കൂടി പരിഗണിച്ചാണ് ജീവനാംശത്തിൽ കുറവ് വരുത്തുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജീവനാംശം സംബന്ധിച്ച് വിധിക്കായി കാത്തിരിക്കുന്ന വിവാഹമോചിതരായവർക്ക് നിർണ്ണായക വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP