Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധനുഷ് മകനാണെന്ന കതിരേശൻ മീനാക്ഷി ദമ്പതികളുടെ ഹർജ്ജി മദ്രാസ് ഹൈക്കോടതി തള്ളി; ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങളെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റ് ; 65000 രൂപ ജാവനാംശം വേണമെന്ന ആവശ്യവും തള്ളി

ധനുഷ് മകനാണെന്ന കതിരേശൻ മീനാക്ഷി ദമ്പതികളുടെ ഹർജ്ജി മദ്രാസ് ഹൈക്കോടതി തള്ളി; ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങളെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റ് ; 65000 രൂപ ജാവനാംശം വേണമെന്ന ആവശ്യവും തള്ളി

തമിഴ് ചലച്ചിത്രതാരം ധനുഷ് മകനാണെന്ന അവകാശവാദവുമായി വയോധിക ദമ്പതികളായ കതിരേശനും മീനാക്ഷിയും സമർപ്പിച്ച ഹർജ്ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹർജ്ജി തള്ളിയത്.

ധനുഷ് മകനാണെന്ന് തെളിയിക്കാനായി ദമ്പതികൾ പറഞ്ഞ ശരീരത്തിലെ അടയാളങ്ങളൊന്നും ശരിയല്ലന്ന് കോടതി നിയോഗിച്ച മെഡിക്കൽ സംഘം കണ്ടെത്തിയിരുന്നു. ധനുഷ് ലെയ്‌സർ ചിക്തസയിലൂടെ അടയാളങ്ങൾ മാച്ചുകളഞ്ഞു എന്ന ആരോപണം തെറ്റാണെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജ്ജി തള്ളിയത്.

2016ലാണ് ധനുഷ് മകനാണെന്ന് കാട്ടി ദമ്പതികൾ മേലൂർ ജുഡീഷ്യൽ കോടതിയിൽ ഹർജ്ജി നൽകിയത്. 1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർഥ പേര് കാളികേശവൻ ആണെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമാമോഹം തലയ്ക്കുപിടിച്ച് നാട് വിടുകയുമായിരുന്നു. ധനുഷിനെ സംവിധായകൻ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു.

ഇടത് കൈമുട്ടിലും ഇടതുഭാഗത്തെ തോളെല്ലിലും തഴമ്പ് ഉണ്ടെന്നായിരുന്നു ധനുഷിനെ തിരിച്ചറിയാനായി ഇവർ സമർപ്പിച്ച അടയാളം. വയോധികരായതിനാൽ ജീവനാംശമായി 65000 രൂപ മാസം തോറും നൽകമമെന്നും ഹർജ്ജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് തെളിയിക്കുന്നതനായി ഡിഎൻഎ ടെസ്റ്റിനു തയാറാണെന്നും ദമ്പതികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ധനുഷ് ഇതിനെ എതിർത്തിരുന്നു. തുടർന്നാണ് മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ കോടതി തീരുമാനിച്ചത്.

ദമ്പതികളുടെ അവകാശവാദങ്ങളെ കുറിച്ചുള്ള തെളിവെടുപ്പിനായി ധനുഷ് കോടതിയിൽ ഹാജരായിരുന്നു. അടയാളങ്ങളുടെ പരിശോധനയ്ക്കാണ് ധനുഷ് അമ്മ വിജയലക്ഷമിക്കൊപ്പം കോടതിയിൽ നേരിട്ട് ഹാജരായത്. ഡിഎൻഎ ടെസ്റ്റ് നടത്താൻ മാത്രമാണ് ധനുഷ് എതിർ അഭിപ്രായം പറഞ്ഞത്. തനിക്ക് ഇവരുമായി യാതൊരു ബന്ധമില്ലെന്നും കേസ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP