Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുരിശു പൊളിച്ചതിൽ മുഖ്യമന്ത്രി മാത്രം വികാരം കൊള്ളുന്നതെന്തിനെന്ന് കുമ്മനം; മഹിജയെ വലിച്ചിഴച്ചപ്പോൾ പിണറായിക്ക് വേദനയൊന്നും ഉണ്ടായില്ലല്ലോ; സ്പിരിറ്റ് ഇൻ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം

കുരിശു പൊളിച്ചതിൽ മുഖ്യമന്ത്രി മാത്രം വികാരം കൊള്ളുന്നതെന്തിനെന്ന് കുമ്മനം; മഹിജയെ വലിച്ചിഴച്ചപ്പോൾ പിണറായിക്ക് വേദനയൊന്നും ഉണ്ടായില്ലല്ലോ; സ്പിരിറ്റ് ഇൻ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം

ന്യൂഡൽഹി: കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിനെ ക്രൈസ്തവ സഭകൾ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനു വികാരംകൊള്ളുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തിൽ മത, രാഷ്ട്രീയ വിവേചനം പാടില്ല. നിയമവിരുദ്ധമായ, ദേശദ്രോഹ നടപടി എന്ന നിലയ്ക്കുവേണം ഇതിനെ കണക്കാക്കാൻ. ജനങ്ങളോടുള്ള വെല്ലുവിളി എന്ന നിലയ്ക്കാണ് കയ്യേറ്റങ്ങളെ കാണുന്നത്. സ്പിരിറ്റ് ഇൻ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ തിരുവനന്തപുരത്ത് പൊലീസ് വലിച്ചിഴച്ചതിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലായിരുന്നു. അന്ന് അദ്ദേഹത്തിന് വേദനയൊന്നും ഉണ്ടായില്ല. അന്നൊന്നുമില്ലാത്ത വികാരം ഇപ്പോൾ അദ്ദേഹത്തിന് എന്തിനാണ്? മൂന്നാറിൽ കുരിശ് നീക്കം ചെയ്തപ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വികാരവിക്ഷോഭമുണ്ടായത്.

ഉത്തരവാദിത്ത ബോധ്യത്തോടെ ഇതിനെ നോക്കിക്കാണുന്ന ക്രൈസ്തവ സഭകളും സംഘടനകളും കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മാത്രം വ്യത്യസ്ത നിലപാടു സ്വീകരിച്ചത് എന്തുകൊണ്ടാണ്? കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് സർക്കാർ ഭൂമിയാക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിക്കു മുഖ്യമന്ത്രി പിന്തുണ നൽകണം. തെറ്റായ നിലപാടുകൾ തിരുത്താൻ തയാറാകണം.

ഈ വിഷയങ്ങളെല്ലാം കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദാവെയെ അറിയിക്കും. മൂന്നാർ സന്ദർശിച്ചു നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP