Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ ഷോപ്പിങ് മാളുകളിൽ ഇനി വിദേശികൾക്ക് തൊഴിലില്ല; പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന മേഖലയിൽ സ്വദേശിവത്കരിക്കാൻ നടപടി തുടങ്ങി

സൗദിയിൽ ഷോപ്പിങ് മാളുകളിൽ ഇനി വിദേശികൾക്ക് തൊഴിലില്ല; പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന മേഖലയിൽ സ്വദേശിവത്കരിക്കാൻ നടപടി തുടങ്ങി

റിയാദ്: രാജ്യത്തെ ഷോപ്പിങ് മാളുകളിലെ ജോലികളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു. ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താനാണ് തീരുമാനം.ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി തൊഴിൽ മന്ത്രി അലി അൽ നാസർ അൽ ഘാഫിസ് ആണ് ഉത്തരവിറക്കിയത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. ൈഹപ്പർ മാർക്കറ്റുകളെ ഇതു ബാധിക്കുമോ എന്നും വ്യക്തമല്ല.

നിയമം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മലയാളികളുൾപെടെ പതിനായിരക്കണക്കിന് വിദേശി ജോലിക്കാരെയും സ്ഥാപന ഉടമകളെയും നേരിട്ട് ബാധിക്കുന്നതായിരിക്കും പുതിയ നിയമം. ഇതുമൂലം ആയിരകണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കും.നിലവിൽ മാളുകളിലെ 15 ലക്ഷം തൊഴിലാളികളിൽ മൂന്നു ലക്ഷം പേർ മാത്രമാണു സൗദി സ്വദേശികൾ. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന.

വിഷൻ 2030 മുന്നോട്ടുവയ്ക്കുന്ന സൗദിവൽക്കരണ (നിതാഖാത്) പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണു സൗദി.ആഭരണനിർമ്മാണം, ഹജ്-ഉംറ ട്രാൻസ്പോർട്ടേഷൻ, ഡെയറി ഫാക്ടറികൾ, അലക്കുകടകൾ, ക്രഷ്, വികലാംഗ പരിചരണ കേന്ദ്രങ്ങൾ, വനിതാ ഉൽപന്ന വിൽപന കേന്ദ്രങ്ങൾ, സ്ട്രാറ്റജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹെൽത്ത് കോളജുകൾ, ബ്യൂട്ടിപാർലറുകൾ, വനിതാ തയ്യൽ കേന്ദ്രങ്ങൾ, ക്ലീനിങ് - കേറ്ററിങ് കരാർ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി കോളജുകൾ, മൊബൈൽ ഫോൺ വിൽപന-അറ്റകുറ്റപ്പണി, കെമിക്കൽ-ധാതു വ്യവസായം, aഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിർമ്മാണം എന്നിങ്ങനെ 15 മേഖലകൾ കൂടി നിതാഖാത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

അതേസമയം, അൽഖസീം മേഖലയിലെ ഷോപ്പിങ് മാളുകളിലെ കച്ചവട സ്ഥാപനത്തിലും വാഹനങ്ങളിലൂടെ വിൽപന നടത്തുന്നതിനും അടുത്ത ഹിജ്റ പുതുവർഷം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയ ശാഖ വ്യക്തമാക്കി. സെപ്്റ്റംബർ 21 (മുഹർറം ഒന്ന്) മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം നടപ്പാക്കാൻ സജ്ജമാവണമെന്നും മേഖലയിലെ ഷോപ്പിങ് മാൾ ഉടമകളോട് മന്ത്രാലയ ശാഖ അഭ്യർത്ഥിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP