Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെല്ലിയാമ്പതിയിലെ കൈയേറ്റമൊഴിപ്പിക്കലിൽ വൻ തിരിച്ചടി; 2013-ൽ ഏറ്റെടുത്ത മിന്നാമ്പാറ എസ്റ്റേറ്റിലെ കെട്ടിടം തിരിച്ചുകൊടുക്കണമെന്നു സുപ്രീം കോടതി; കേസ് നീട്ടണമെന്നു സർക്കാർ വീണ്ടും ആവശ്യപ്പെട്ടപ്പോൾ കോടതി വിധിപറഞ്ഞ് അവസാനിപ്പിച്ചു  

നെല്ലിയാമ്പതിയിലെ കൈയേറ്റമൊഴിപ്പിക്കലിൽ വൻ തിരിച്ചടി; 2013-ൽ ഏറ്റെടുത്ത മിന്നാമ്പാറ എസ്റ്റേറ്റിലെ കെട്ടിടം തിരിച്ചുകൊടുക്കണമെന്നു സുപ്രീം കോടതി; കേസ് നീട്ടണമെന്നു സർക്കാർ വീണ്ടും ആവശ്യപ്പെട്ടപ്പോൾ കോടതി വിധിപറഞ്ഞ് അവസാനിപ്പിച്ചു   

ന്യൂഡൽഹി: വിവാദമായ നെല്ലിയാമ്പതിയിലെ മീനാമ്പാറ എസ്റ്റേറ്റ് ഒഴിപ്പിക്കലിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. 2013ൽ ഒഴിപ്പിച്ച മീനാമ്പാറ എസ്റ്റേറ്റിലെ കെട്ടിടം ഉടമകൾക്കു തന്നെ തിരിച്ചു നൽകണമെന്നു സുപ്രീം കോടതി ഉത്തരവിച്ചു. കെട്ടിടം വനഭൂമിയല്ലെന്ന ഉടമകളുടെ വാദം അംഗീകരിച്ചാണു കോടതി വിധി.

വർഷങ്ങളായി തുടരുന്ന കേസിൽ സർക്കാരിന്റെ ഭാഗത്തു വൻ വീഴ്ചയുണ്ടയതായി വിലയിരുത്തലുണ്ടായിരുന്നു. 2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇരുനൂറ് ഏക്കറിൽ കാപ്പിയും ഏലവും കൃഷി ചെയ്യുന്ന മീനാമ്പാറ എസ്റ്റേറ്റ് സർക്കാർ പിടിച്ചെടുത്തത്. അപ്പോൾതന്നെ സർക്കാർ നടപടിക്കെതിരേ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു.

സർക്കാർ പിടിച്ചെടുത്തതിൽ വനഭൂമിയല്ലാത്തതും ഉണ്ടെന്നായിരുന്നു ഉടമകളുടെ വാദം. ഹൈക്കോടതി ഇത് അംഗീകരിക്കുകയും ഭൂമി അളന്നു തിരിച്ചു വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സർക്കാരിനായില്ല.

ഓരോ തവണ കേസ് വിളിച്ചപ്പോഴും സർക്കാരിന്റെ അഭിഭാഷകൻ നീട്ടിവയ്ക്കാൻ അപേക്ഷ നൽകുകയായിരുന്നു. ഹർജിക്കാർ തന്നെ അവധിക്ക് അപേക്ഷിച്ചതിനാൽ കോടതി എല്ലായ്‌പോഴും അംഗീകരിച്ചു.ഇന്നും കേസെടുത്തപ്പോൾ നീട്ടിവയ്ക്കണമെന്നു സർക്കാർ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കേസ് തീർപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എസ്‌റ്റേറ്റ് ഉടമകൾ വാദിച്ചു. വാദം കേട്ട കോടതി പിടിച്ചെടുത്ത എസ്റ്റേറ്റിലെ കെട്ടിടം രണ്ടാഴ്ചയ്ക്കുള്ളിൽ ഉടമയ്ക്കു തിരികെ കൊടുക്കാൻ ഉത്തരവിടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP