Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാർ വിഷയത്തിൽ പിണറായി വിജയനെ തിരുത്തി വീണ്ടും വി എസ്; ഏതു രൂപത്തിലുള്ള കയ്യേറ്റങ്ങളും ഒഴിപ്പിക്കണം; കുരിശാണെങ്കിലും ഒഴിപ്പിക്കണം; വേണ്ടത് കർശന നിലപാടെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

മൂന്നാർ വിഷയത്തിൽ പിണറായി വിജയനെ തിരുത്തി വീണ്ടും വി എസ്; ഏതു രൂപത്തിലുള്ള കയ്യേറ്റങ്ങളും ഒഴിപ്പിക്കണം; കുരിശാണെങ്കിലും ഒഴിപ്പിക്കണം; വേണ്ടത് കർശന നിലപാടെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിയും സിപിഎമ്മിലെ മുതിർന്ന സഖാവും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ്. അച്യുതാനന്ദൻ വീണ്ടും രംഗത്ത്. ഏതു രൂപത്തിലുമുള്ള കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും വി എസ് ആവശ്യപ്പെട്ടു.

പാപ്പാത്തിച്ചോലയിലെ കുരിശു നീക്കം ചെയ്യാൻ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടർ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ചതിനു പിന്നാലെയാണ് വി എസ് തന്റെ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. കുരിശാണെങ്കിലും ഒഴിപ്പിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടതുമുന്നണിയോഗത്തിൽ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ചർച്ച ചെയ്യാനിരിക്കെയാണ് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായ വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി രംഗത്തെത്തിയത്. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വി എസ് മൂന്നാർ കയ്യേറ്റത്തിൽ നിലപാട് പരസ്യമാക്കിയത്. മുമ്പും മൂന്നാർ വിഷയത്തിൽ സി.പി.എം നിലപാടിനെയും മുഖ്യമന്ത്രിയെയും തള്ളിയും രഘുറാം ശ്രീറാമിനു പിന്തുണ പ്രഖ്യാപിച്ചും വി എസ് രംഗത്തുവന്നിട്ടുണ്ട്.

സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ സംഘടന പടുകൂറ്റൻ കുരിശു സ്ഥാപിച്ച് ചുറ്റുമുള്ള സ്ഥലം കയ്യേറുന്നത് നോക്കിനിൽക്കാതെ നടപടി എടുത്ത ഉദ്യോഗസ്ഥനെ പരസ്യമായി തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചെയ്തത്. അതേസമയം, കയ്യേറ്റങ്ങൾക്കെതിര മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന രഘുറാം ശ്രീറാമിന് ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽനിന്നുതന്നെ പിന്തുണ ലഭിക്കുന്നുണ്ട്.

പ്രാദേശിക സി.പി.എം നേതൃത്വത്തിനും ഭൂമാഭിയയ്ക്കും തീരാ തലവേദന സൃഷ്ടിക്കുന്ന സബ് കളക്ടർക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പിണറായിയുടെ വിമർശനമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. രഘുറാം ശ്രീറാമിനെതിരേ മറ്റ് ആരോപണങ്ങൾ നിലവവിൽ ഇല്ലാത്തതിനാൽ, മതവിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ച് നടപടി എടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കണമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP