Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അണ്ണാ ഡിഎംകെയിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു; എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീർസെൽവം ജനറൽ സെക്രട്ടറിയാകും; ശശികലയുടെയും നടരാജന്റെയും രാജി എഴുതി വാങ്ങും

അണ്ണാ ഡിഎംകെയിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു; എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീർസെൽവം ജനറൽ സെക്രട്ടറിയാകും; ശശികലയുടെയും നടരാജന്റെയും രാജി എഴുതി വാങ്ങും

ചെന്നൈ: അപതീക്ഷിത നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡിഎംകെയിൽ സമവായത്തിന് ധാരണ. ഒ പനീർസെൽവം വിഭാഗത്തിന്റെ ആവശ്യങ്ങൾ എല്ലാം തന്നെ പരിഗണിക്കാൻ എടപ്പാടി പളനിസാമി വിഭാഗം തയാറായതോടെയാണ് പാർട്ടിയിൽ ഉടലെടുത്ത അനിശ്ചിതത്വത്തിനു വിരാമമായത്.

എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കാനും ധാരണയായെന്നാണ് സൂചന. ശശികല, ടി.ടി.വി. ദിനകരൻ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്.

ജനറൽ സെക്രട്ടറി ശശികലയേയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇവർ പാർട്ടി നേതാക്കൾ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കയ്യിൽനിന്നു രാജി എഴുതിവാങ്ങാൻ തീരുമാനിച്ചത്. പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന വാർത്ത ദിനകരൻ നേരത്തെ തള്ളിയിരുന്നു.

ലയനചർച്ച തുടങ്ങുന്നതിനു പനീർസെൽവം മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് മന്നാർഗുഡി സംഘത്തെ പളനിസാമി വിഭാഗം തള്ളിപ്പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP