Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം ഊരുവിലക്കേർപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ഉത്തരേന്ത്യയിൽ കേട്ടിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കേരളത്തിലും ഉണ്ടാകുന്നത് അനുവദിച്ചുകൂടെന്ന് കമ്മീഷൻ

പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം ഊരുവിലക്കേർപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ഉത്തരേന്ത്യയിൽ കേട്ടിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കേരളത്തിലും ഉണ്ടാകുന്നത് അനുവദിച്ചുകൂടെന്ന് കമ്മീഷൻ

നാലരവർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച യാദവ സമുദായത്തിൽപ്പെട്ട യുവദമ്പതികൾക്ക് ഊരുവിലക്കേർപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാനന്തവാടി സ്വദേശികളായ അരുൺ പ്രസാദ് സുകന്യ എന്നീ ദമ്പതികളെ പ്രണയവിവാഹത്തിന്റെ പേരിൽ ഊരു വിലക്ക് നടപ്പിലാക്കി സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. വിഷയത്തിൽ വയനാട് ജില്ലാ കളക്റ്റ്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും, സാമൂഹിക നീതി ഓഫിസറോടും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. വയനാട്ടിലെ കമ്മീഷന്റെ അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണം.

സ്വന്തം മക്കളോട് സാമൂഹ്യമായി ബന്ധപ്പെടുന്നതിനുപോലും ഇവരുടെ മാതാപിതാക്കൾക്ക് ഏർപ്പെടുത്തിയ വിലക്ക് മനുഷ്യത്വരഹിതവും അപലപനീയവുമാണ്. ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരുന്ന ഇത്തരം സംഭവങ്ങൾ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലും ഉണ്ടാകുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. ഇത് കടുത്ത മനുഷ്യവകശ ലംഘനവുമാണ്. എല്ലാ പൗരന്മാർക്കും സമത്വവും സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിച്ചുകൂടെന്നു മനുഷ്യാവകാശപുറപ്പടുവിച്ച ഉത്തരവിൽ ചൂണ്ടികാട്ടുന്നു.

2012 ലാണ് ഹിന്ദു യാദവ വിഭാഗത്തിൽപെട്ട അരുണും സുകന്യയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. സമുദായത്തിന്റെ വിലക്ക് വന്നതോടെ ഇരുവരും ഒറ്റ മുറി ലോഡ്ജ് റൂമിൽ ഏകാന്ത ജീവിതം നയിക്കുകയാണ്. സ്വന്തം മാതാപിതാക്കളെ കാണാനോ സംസാരിക്കാനോ വിവാഹം മരണം മുതലായ ചടങ്ങുകളിൽ പങ്കെടുക്കന്നതിനോ പരസ്യമായ വിലക്കലുകൾ നിലനിൽക്കുന്നുണ്ട്. മറ്റു സമുദായാംഗംങ്ങൾ ദമ്പതികളുമായ ബന്ധപ്പെട്ടാൽ അവരെയും സമുദായത്തിൽ നിന്നും പുറത്താക്കും എന്ന നിർദ്ദേശം കൂടിയുണ്ടായതോടെയാണ് ഈ കുടുംബം തീർത്തും ഒറ്റപെട്ടത്. പ്രധാനമന്ത്രിക്ക് സുകന്യ പരാതി നൽകിയതോടെയാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.

മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമന മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഉൾപ്പെടെ സംഭവം മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സൺ പി മോഹൻദാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് കമ്മീഷന്റെ സ്വമേധയായുള്ള നടപടി. കേസിൽ അഡ്വ ശ്രീജിത്ത് പെരുമനയും കക്ഷിചേർന്നിട്ടുണ്ട്. ഊരുവിലക്കും, ഭ്രഷ്ട്ടും പ്രഖ്യാപിച്ചു സമുദായ നേതാക്കൾ നിയമവിരുദ്ധമായി പുറത്തിറക്കിയ നോട്ടീസിൽ ഗുരുതരമായ ആരോപണങ്ങളും, ആക്ഷേപങ്ങളുമാണ് ഉന്നയിച്ചിട്ടുള്ളത്. സ്ത്രീത്വത്തെയും, പചൗരാവകാശങ്ങളെയും, അഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തിൽ സമുദായ നേതാക്കൾ സ്വന്തം കൈപ്പടയിൽ ഒപ്പിട്ടിറക്കിയ നോട്ടീസ് നിയമ വിരുദ്ധവും, കുറ്റകരവുമാണ്. പരസപരം ആശയവിനിമയത്തിനും, അഭിമാനത്തോടെ ജീവിക്കുന്നതിനും, വ്യക്തി സ്വാതന്ത്ര്യത്തിനും നമ്മുടെ ഭരണഘടന ഏതൊരു പൗരനും അവകാശം നൽകിയിട്ടുണ്ട്. ആയതിനാൽ മേൽ സംഭവം ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദത്തത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും അഡ്വ ശ്രീജിത്ത് പെരുമന കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP