Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിയെ തടയരുത്, മാപ്പ് പറഞ്ഞ് കട്ടപ്പ; ഞാൻ കർണാടകയിലെ ജനങ്ങൾക്കെതിരല്ല; ഒൻപത് വർഷം മുൻപുള്ള എന്റെ പരാമർശം ബാഹുബലിയുടെ റിലീസിനെ ബാധിക്കുന്നത് വേദനാജനകമെന്നും സത്യരാജ്

ബാഹുബലിയെ തടയരുത്, മാപ്പ് പറഞ്ഞ് കട്ടപ്പ; ഞാൻ കർണാടകയിലെ ജനങ്ങൾക്കെതിരല്ല; ഒൻപത് വർഷം മുൻപുള്ള എന്റെ പരാമർശം ബാഹുബലിയുടെ റിലീസിനെ ബാധിക്കുന്നത് വേദനാജനകമെന്നും സത്യരാജ്

ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഒൻപത് വർഷം മുൻപ് കർണാടകക്കാർക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്. സത്യരാജ് കർണാടകയിലെ ജനങ്ങളെ ആക്ഷേപിച്ചുവെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ ബാഹുബലിയുടെ രണ്ടാം ഭാഗം സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ചില സംഘടനകൾ താക്കീത് നൽകിയിരുന്നു. ഇതെ തുടർന്നാണ് താരം നേരിട്ട് രംഗത്തെത്തിയത്.

കാവേരി വിഷയത്തിൽ ഞാൻ നടത്തിയ പ്രസ്താവന ചിലരെ വേദനിപ്പിച്ചുവെന്നറിയാൻ കഴിഞ്ഞു. ഞാൻ കർണാടകയിലെ ജനങ്ങൾക്കെതിരല്ല. ബാഹുബലിയിലെ നിരവധി താരങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒൻപത് വർഷം മുൻപുള്ള എന്റെ പരാമർശം മൊത്തത്തിൽ ആ സിനിമയെ ബാധിക്കുന്നത് വേദനാ ജനകമാണ്. ഒൻപത് വർഷത്തിനുള്ളിൽ മുപ്പതോളം ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു. അതിൽ ഒരുപാട് ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. കന്നട സിനിമകളിലും എന്നെ അവസരങ്ങൾ തേടിയെത്തി. എന്നാൽ തിരക്ക് മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ഞാൻ ഒരാൾ കാരണം ബാഹുബലി പ്രതിസന്ധിയിലാകരുത്. എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു- സത്യരാജ് പറഞ്ഞു.

ബാഹുബലിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് സംവിധായകൻ എസ്.എസ് രാജമൗലി നേരത്തേ രംഗത്ത് വന്നിരുന്നു. ഒരാൾ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിൽ സിനിമയെ ആക്രമിക്കുന്നത് അന്യായമാണെന്ന് രാജമൗലി പറഞ്ഞിരുന്നു.

ചിത്രത്തിൽ ഏറ്റവും നിർണായകമായ വേഷമായ കട്ടപ്പയായാണ് സത്യരാജ് എത്തുന്നത്. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യമാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണം. ചിത്രം ഏപ്രിൽ 28 ന് പുറത്തിറങ്ങും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP