Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം ജി എം. അലുമ്‌നി കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷിബു ജോണി പ്രസിഡന്റ്

എം ജി എം. അലുമ്‌നി കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷിബു ജോണി പ്രസിഡന്റ്

കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയർസെക്കൻഡറി സ്‌കൂൾ അലുമ്‌നി വാർഷിക ജനറൽബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്നു. പ്രസിഡന്റ് ഷിബു ജോണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി മനോജ് ഏബ്രഹാം പ്രവർത്തന റിപ്പോർട്ടും,ട്രഷറർ ജോസ് പി ജോസഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.അലുമ്‌നി രക്ഷാധികാരി കെ.എസ് വർഗീസ്, സൂസൻ സോണിയ മാത്യു എന്നിവർ പ്രസംഗിച്ചു.

2017-18 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷിബു ജോണി (പ്രസിഡന്റ്),രെഞ്ചു വേങ്ങൽ ജോർജ് (സെക്രട്ടറി),ദീപക് അലക്‌സ് പണിക്കർ,സൂസൻ സോണിയ മാത്യു (വൈസ് പ്രസിഡന്റുമാർ),സനിൽ ജോൺ ചേരിയിൽ(ജോയിന്റ് സെക്രട്ടറി), അനൂപ് തോമസ് കോശി(ട്രഷറർ),അലക്‌സ് എ ചാക്കോ(ജോയിന്റ് ട്രഷറർ),മനോജ് ഏബ്രഹാം (എക്‌സ് ഒഫീഷ്യോ) എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് സുശീൽ ചാക്കോ, മാത്യു വി തോമസ്, തോമസ് വർഗീസ് എബി കട്ടപ്പുറം,ജോസ് പി ജോസഫ് പ്രദീപ് വർക്കി തോമസ് അരുൺ ജോൺ കോശി,വിജി കെ. ജോർജ്,വർഗീസ് ഏബ്രഹാം,സുജിത് ഏബ്രഹാം,ബിജു ഉമ്മൻ,എന്നിവരെയും,ഓഡിറ്റർമാരായി സുനിൽ ഇടുക്കള,സുനിൽ ഏബ്രഹാമിനെയും തിരഞ്ഞെടുത്തു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP