Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റസ്റ്ററന്റുകളും ഹോട്ടലുകളും സർവീസ് ചാർജ് ഈടാക്കരുതെന്നു വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം; ഉപഭോക്താവ് ഇഷ്ടപ്പെട്ടു തന്നാൽ മാത്രം സ്വീകരിച്ചാൽ മതി; സർവീസ് ചാർജ് നിർബന്ധമല്ലെന്ന് ഹോട്ടലുകളിൽ വ്യക്തമായി എഴുതി പ്രദർശിപ്പിക്കുകയും വേണം

റസ്റ്ററന്റുകളും ഹോട്ടലുകളും സർവീസ് ചാർജ് ഈടാക്കരുതെന്നു വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം; ഉപഭോക്താവ് ഇഷ്ടപ്പെട്ടു തന്നാൽ മാത്രം സ്വീകരിച്ചാൽ മതി; സർവീസ് ചാർജ് നിർബന്ധമല്ലെന്ന് ഹോട്ടലുകളിൽ വ്യക്തമായി എഴുതി പ്രദർശിപ്പിക്കുകയും വേണം

ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് ഹോട്ടലുകളും റസ്റ്ററന്റുകളും സർവ്വീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ. സർവ്വീസ് ചാർജ്ജ് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും സർവ്വീസ് ചാർജ്ജ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനാണെന്നും കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. മാർഗനിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാറുകൾക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'സർവ്വീസ് ചാർജ്ജ് നിർബന്ധമാക്കേണ്ട ഒന്നല്ല; അത് ഉപഭോക്താവിന് വേണമെങ്കിൽ മാത്രം നൽകിയാൽ മതി. എത്ര സർവ്വീസ് ചാർജ്ജ് ഈടാക്കമമെന്ന് ഹോട്ടലുകളും റസ്റ്ററന്റുകളുമല്ല തീരുമാനിക്കേണ്ടത്. അത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്' -മന്ത്രി വ്യക്തമാക്കി.

സർവ്വീസ് ചാർജ്ജുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാറുകൾക്ക് നൽകുന്ന രണ്ടാമത്തെ നിർദ്ദേശമാണ് ഇത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ആദ്യത്തെ നിർദ്ദേശം നൽകിയത്. ഇതിൽ നിന്ന് ചില വ്യത്യാസങ്ങൾ പുതിയ നിർദ്ദേശങ്ങളിലുണ്ട്.

സർവ്വീസ് ചാർജ്ജ് നിർബന്ധമല്ല എന്നും സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ സർവ്വീസ് ചാർജ്ജ് നൽകേണ്ടതില്ല എന്നും ഹോട്ടലുകളിൽ വ്യക്തമായി എഴുതി പ്രദർശിപ്പിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. മുൻപത്തെ നിർദ്ദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് പുതിയ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കുന്നത്.

നിരവധി റസ്റ്റൊറന്റുകൾ എട്ടുമുതൽ 10 ശതമാനം വരെ സർവീസ് ചാർജുകൾ ഈടാക്കാറുണ്ട്. ഇക്കാര്യം അവർ പ്രത്യേകം പ്രദർശിപ്പിക്കാറുമുണ്ട്. മുമ്പ് നൽകിയ നിർദ്ദേശം പാലിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ പുതിയ സർക്കുലർ സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുമെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രം നടപടി എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP