Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുഗ്രാമം മുഴുവൻ പ്രതിഷേധിച്ചിട്ടും വഴങ്ങാതിരുന്ന അധികൃതർ ഏഴു വയസുള്ള ആകാശിന്റെ നിശ്ചയധാർഡ്യത്തിനു മുന്നിൽ കീഴടങ്ങി; ചുട്ടുപൊള്ളുന്ന സൂര്യനെ അവഗണിച്ച് പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരൻ റോഡിൽ കുത്തിയിരുന്നപ്പോൾ മദ്യശാലയ്ക്കു പൂട്ടുവീണു; മല്ലനെ വീഴ്‌ത്തിയ കൊച്ചു ദാവീദിന് അഭിനന്ദന പ്രവാഹം

ഒരുഗ്രാമം മുഴുവൻ പ്രതിഷേധിച്ചിട്ടും വഴങ്ങാതിരുന്ന അധികൃതർ ഏഴു വയസുള്ള ആകാശിന്റെ നിശ്ചയധാർഡ്യത്തിനു മുന്നിൽ കീഴടങ്ങി; ചുട്ടുപൊള്ളുന്ന സൂര്യനെ അവഗണിച്ച് പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരൻ റോഡിൽ കുത്തിയിരുന്നപ്പോൾ മദ്യശാലയ്ക്കു പൂട്ടുവീണു; മല്ലനെ വീഴ്‌ത്തിയ കൊച്ചു ദാവീദിന് അഭിനന്ദന പ്രവാഹം

ചെന്നൈ: ഏഴുവയുകാരനായ ആകാശിന്റെ ഒറ്റയാൾ പ്രതിഷേധത്തിനു മുന്നിൽ സർക്കാരും പൊലീസും മുട്ടുമടക്കി. തന്റെ ഗ്രാമത്തിലെ മദ്യശാല പൂട്ടിക്കാനാണ് ഈ പയ്യൻ വാട്ടർബോട്ടിലും ബാഗുമായി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മൂന്നേ മൂന്നു മണിക്കൂറിനകം ആകാശിന്റെ പ്രതിഷേധം ഫലം കണ്ടു. മദ്യശാല മാറ്റാമെന്ന് അധികൃതർ ഉറപ്പു നല്കി.

സുപ്രീംകോടതി വിധിയോടെ പാതയോരത്തെ മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നതിൽ തമിഴ്‌നാട്ടിലും ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. ചെന്നൈയിലെ ഗ്രാമപ്രദേശമായ പാഡൂരിലുള്ള മദ്യശാല അടച്ചുപൂട്ടാൻ പ്രദേശവാസികൾ പലവിധ പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികൃതർ കണ്ട മട്ടുനടിച്ചില്ല. ഒടുക്കം മൂന്നാം ക്ലാസിൽ പഠിക്കുന്ന ആകാശ് രംഗത്തിറങ്ങുകയായിരുന്നു.

മല്ലനായ ഗോലിയാത്തിനെ വെറും കവണകൊണ്ടു നേരിട്ട് വിജയം വരിച്ച ദാവീദിനെയാണ് ആകാശ് ഓർമിപ്പിക്കുന്നത്. ബുധനാഴ്ചയായിരുന്നു ആകാശിന്റെ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. രാവിലെ 11.45ന് തന്റെ വീട്ടിൽ നിന്നും പ്ലക്കാർഡും പിടിച്ച്, മുദ്രാവാക്യവും മുഴക്കി മദ്യശാലയിലേക്ക് ആകാശ് നടക്കാൻ തുടങ്ങി. ''കുടിയെ വിട്, പഠിക്ക് വിട്'' എന്ന മുദ്രാവാക്യം പ്ലക്കാർഡും കയ്യിലേന്തിയിരുന്നു.

ഒരു കിലോമീറ്ററോളം ദൂരം പിന്നിട്ടെത്തിയ ആകാശിനെ മദ്യശാലക്ക് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് റോഡിന് നടുവിൽ ഇരുന്ന ഏഴു വയസ്സുകാരൻ ചെറിയ കല്ലുകൾ കൂട്ടിവെച്ച് അതിനുള്ളിൽ പ്ലക്കാർഡ് കുത്തി നിർത്തി ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. കണ്ടുനിന്ന മാധ്യമപ്രവർത്തകർ കുട്ടിക്കു ചുറ്റും കൂടി.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആകാശ് മറുപടി നല്കി. ഇത് മദ്യശാലക്കുള്ള സ്ഥലമല്ലെന്നും കൃഷി ചെയ്യാനുള്ള ഭൂമിയാണെന്നും ഉറച്ച ബോധ്യത്തോടെ അവൻ മറുപടി നല്കി. മദ്യത്തിന് വേണ്ടി കിട്ടുന്ന പണമെല്ലാം ചെലവാക്കുന്ന അച്ഛന്മാർ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇതാണ് സമരം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും ആകാശ് വിശദീകരിച്ചു.

ചുട്ടുപൊള്ളുന്ന ചൂടും സഹിച്ച് മൂന്നു മണിക്കൂറോളം അവൻ തന്റെ ഇരുപ്പ് തുടർന്നു. ഒടുക്കം ആകാശിന്റെ നിശ്ചയധാർഡ്യത്തിനു മുന്നിൽ അധികൃതർക്കു വഴങ്ങേണ്ടിവന്നു. രണ്ടു മണിയോടെ മദ്യശാല പൂട്ടാമെന്ന ഉറപ്പ് അധികൃതർ ആകാശിനു നല്കി. ഇതോടെ ആകാശ് സമരം നിർത്തി.

മറ്റു കുട്ടികളെപ്പോലെയാണ് തന്റെ മകനെന്നും ആകാശിന്റെ അച്ഛൻ അനന്ദൻ പറയുന്നു.''അവൻ കളിക്കാനും കാർട്ടൂൺ കാണാനും ഇഷ്ടപ്പെടുന്നവനാണ്. പക്ഷേ അതിനോടപ്പം സാമൂഹിക വിഷയങ്ങളിൽ അവൻ താത്പര്യം കാണിക്കും. കൂടുതൽ ആളുകളെ കൂട്ടി സമരം ചെയ്യാമെന്ന് ഞാൻ അവനോട് പറഞ്ഞതാണ്. പക്ഷേ അവരെയും പ്രശ്നത്തിൽ ഉൾപ്പെടുത്താൻ താത്പര്യമില്ലെന്നായിരുന്നു അവന്റെ മറുപടി.''

ആനന്ദിനു മാത്രമല്ല പാഡൂർ ഗ്രാമവാസികൾക്കു മൊത്തം അഭിമാനമാണ് ഈ ബാലൻ ഇപ്പോൾ. ആകാശിനെ നിരവധിപ്പേർ അഭിനന്ദിക്കുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP