Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാതി ഭ്രാന്തന്മാർക്കൊക്കെ എങ്ങനെ പാർട്ടി അംഗത്വം കിട്ടി? യാദവ സുദായാചാരം ലംഘിച്ച് പ്രണയ വിവാഹിതരായ ദമ്പതികളെ കുലദ്രോഹികളാക്കി ലഘുലേഖ ഇറക്കിയത് സി.പി.എം നേതാവ്; ഭ്രഷ്ട് വിവാദത്തിൽ നിന്ന് തലയൂരാൻ നേതാവിനെ സസ്‌പെന്റ് ചെയ്ത് സി.പി.എം; അരുണിനും സുകന്യയ്ക്കും നീതിയുറപ്പാക്കുമെന്ന് മന്ത്രി ശൈലജ ടീച്ചറും

ജാതി ഭ്രാന്തന്മാർക്കൊക്കെ എങ്ങനെ പാർട്ടി അംഗത്വം കിട്ടി? യാദവ സുദായാചാരം ലംഘിച്ച് പ്രണയ വിവാഹിതരായ ദമ്പതികളെ കുലദ്രോഹികളാക്കി ലഘുലേഖ ഇറക്കിയത് സി.പി.എം നേതാവ്; ഭ്രഷ്ട് വിവാദത്തിൽ നിന്ന് തലയൂരാൻ നേതാവിനെ സസ്‌പെന്റ് ചെയ്ത് സി.പി.എം; അരുണിനും സുകന്യയ്ക്കും നീതിയുറപ്പാക്കുമെന്ന് മന്ത്രി ശൈലജ ടീച്ചറും

കെ വി നിരഞ്ജൻ

മാനന്തവാടി: ഈ രീതിയിലുള്ള ജാതി ഭ്രാന്തന്മാർക്കൊക്കെ എങ്ങനെ സി.പി.എം മെമ്പർഷിപ്പ് കിട്ടുന്നതെന്ന് അമ്പരന്നുനിൽക്കയാണ് മാനന്തവാടിയിലെ മതേതര മനസ്സുള്ള നാട്ടുകാർ. പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഇടപെടുകയും മനുഷ്യാവകാശ കമീഷൻ കേസെുടക്കുയും ചെയ്ത ദമ്പതികൾക്ക് സമുദായ ഭ്രഷ്ട് കൽപ്പിച്ച സംഭാവത്തിനൊടുവിൽ യാദവ നേതാവിനെ സി.പി.എം സസ്‌പെൻഡ് ചെയ്തത് വിവാദത്തിൽ നിന്ന് തടിയൂരാനാണ്.

പ്രണയ വിവാഹം കഴിച്ചതിന്റെ പേരിൽ ദമ്പതികളെ യാദവ സമുദായത്തിൽനിന്ന് ഭ്രഷ്ട് കൽപ്പിച്ചെന്ന വിവാദത്തിൽ യാദവ സമുദായ സേവ സമിതി സംസ്ഥാന പ്രസിഡന്റ അഡ്വ. ടി. മണിയെയാണ് സി.പി.എം(എം) അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മണി സി.പി.എം എരുമത്തെരുവ് ബ്രാഞ്ച് അംഗമാണ്. പാർട്ടി നയങ്ങൾക്കും പരിപാടികൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് സസ്‌പെൻഡ് ചെയ്തതെന്ന് സി.പി.എം മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കി അറിയിച്ചു.

സമുദായം ഭ്രഷ്ട് കൽപ്പിച്ച ദമ്പതികളുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും നൽകുമെന്ന് ആരോഗ്യ- സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. ഇരുവരെയും ഫോണിൽ വിളിച്ച് സംസാരിച്ച മന്ത്രി ഈ കുടുംബത്തിന് സംസ്ഥാന സർക്കാറന്റെ കൈത്താങ്ങും പിന്തുണയും ഉണ്ടാകുമെന്ന് വ്യക്തമാക്കി. സമുദായ ആചാരം തെറ്റിച്ചു എന്ന പേരിൽ ഇവർ ക്കെതിരെ ഭ്രഷ്ട് കൽപിച്ചതും കുലദ്രോഹികളെന്ന് ലഘുലേഖ ഇറക്കിയതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മാത്രമല്ല കേരളീയസമൂഹത്തിന് ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. സാമൂഹികനീതിക്ക് വിരുദ്ധമായ ഇത്തരം നടപടികൾ പുനഃപരിശോധിക്കാൻ സമുദായ നേതൃത്വം തയാറാകണം. ഇവരുടെ കുടുംബത്തിന് സാമൂഹിക നീതി വകുപ്പ് സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു.

പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ മാനന്തവാടി എരുമത്തെരുവിലെ അരുൺ-സുകന്യ ദമ്പതിമാർക്ക് യാദവ സമുദായം ഭ്രഷ്ട് കൽപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ടി. മണി സ്തീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതായി ആരോപിച്ച് സുകന്യ നൽകിയ പരാതിയിൽ മാനന്തവാടി പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അരുണിനെയും സുകന്യയെയും സമുദായത്തിൽനിന്ന് അകറ്റിനിർത്തുന്നതിനു പ്രധാന കാരണക്കാരൻ മണിയാണെന്ന ആരോപണം നിലനിന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് നടപടിയുണ്ടായത്.

ഈ ദമ്പതിമാരെ ഒരു ചടങ്ങിലും പങ്കെടുക്കുപ്പിക്കിന്നില്ലന്നെ് കാണിച്ച് ഇവർ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേതുടർന്ന് അധികൃതർ സംഭവം അന്വേഷിച്ചുവരികയാണ്. എന്നാൽ വാർത്ത പുറത്തുവന്നിട്ടും മണി അടക്കമുള്ള യാദവ സമുദായ സമിതി നേതാക്കൾ തെറ്റ് തിരുത്താതെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അന്യസമുദായത്തിൽപ്പെട്ടയാളെ കല്യാണം കഴിച്ച് സമുദായത്തിൽനിന്ന് പുറത്തുപോയവർ, സമുദായത്തെയും അതിന്റെ ഭാരവാഹികളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞാണ് അഡ്വ ടി. മണി കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയത്.

മണിയുടെ വാക്കുകൾ ഇങ്ങനെ-' എരുമത്തെരുവിലെ യാദവ സമുദായക്കാരിയായ സുകന്യ നാലുവർഷം മുമ്പ് അന്യ സമുദായത്തിൽപ്പെട്ട അരുണിനെ വിവാഹം കഴിച്ച് താമസിച്ചുവരുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ അവരെ ഒഴിവാക്കിയതായി അറിയിക്കുകയും ചെയ്തതാണ്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ബാഹ്യശക്തികളുടെ പ്രേരണയിലാണ്. ഇവർക്ക് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഇരുവരും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുകയും മരണവീടുകൾ സന്ദർശിക്കുകയും ചെയ്യന്നുണ്ട്. തങ്ങൾ രണ്ട് ഗോത്ര കുലങ്ങളായാണ് ജീവിക്കുന്നത്. ഒരേ കുലത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം ചെയ്യാറില്ല. എന്നാൽ, അതിന് വിരുദ്ധമായാണ് മഹേന്ദ്രന്റെറയും കുസുമത്തിന്റെയും മകൾ വിവാഹം കഴിച്ചത്. നൂറ്റാണ്ടുകളായി ലിഖിതവും അലിഖിതവുമായ നിയമങ്ങൾ അനുശാസിച്ചാണ് സമുദായങ്ങൾ ജീവിച്ചുപോരുന്നത്.

വസ്തുതകൾഇതായിരിക്കെ ചിലർ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാക്കാൻ ശ്രമിക്കുകയാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മാധ്യമപ്രവർത്തകരും സത്യാവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കാർ തയാറാകണം'- ഇതായിരുന്നു അന്ന് മണിപറഞ്ഞത്. സമിതി ഭാരവാഹികളായ എം വി സുരേന്ദ്രൻ, എം.എം. ശ്രീജിത്ത്, ടി. മഹേഷ്, എം.എസ്. മോഹനൻ, എം.ജി. രമേശ് എം.കെ. ജിജേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കടെുത്തിരുന്നു. ഇത്രയും വിവാദമുണ്ടായിട്ടും യാദവ സമൂഹത്തെ ന്യായീകരിച്ചതാണ് സിപിഎമ്മിനും പ്രശ്‌നമായത്. മാത്രമല്ല സംഭവത്തിൽ പൊലീസും മനുഷ്യാവകാശ കമീഷനും ഇടപെട്ടതുമാണെന്നതും പാർട്ടിയെ സമ്മർദത്തിലാക്കി. അതിനിടെ ദമ്പതികൾക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രുമഖർ

രംഗത്തത്തെിയിട്ടുണ്ട്.കുറ്റക്കാ3452ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് കത്തയച്ചു. ചെറുപ്പക്കാരായ ദമ്പതികളെ സമൂഹത്തിൽനിന്ന ഒറ്റപ്പെടുത്തിയിരിക്കുകയാണ് എന്ന വാർത്ത അങ്ങയേറ്റം ഞെട്ടലുളവാക്കുന്നതാണെന്നും കത്തിൽ പറയുന്നു. മാതാപിതാക്കളോട് സംസാരിക്കുന്നതിനോ, പരസപരം കാണുന്നതിനോ, വിവാഹം, മരണം മുതലായ ചടങ്ങുകളിൽ പങ്കടെുക്കുന്നതിനോ പരസ്യമായ വിലക്കുകൾ നിലനിൽക്കുന്നുണ്ട്. സ്തീത്വത്തെയും, പൗരാവകാശങ്ങളെയും, അഭിമാനത്തെയും ചോദ്യം ചെയ്യന്ന തരത്തിൽ സമുദായ നേതാക്കൾ സ്വന്തം കൈപ്പടയിൽ ഒപ്പിട്ടിറക്കിയ നോട്ടീസ് നിയമ വിരുദ്ധവും കുറ്റകരവുമാണെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP