Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാപ്പാത്തിചോലയിൽ വിവാദ കുരിശ് സ്ഥാപിച്ച ടോം സഖറിയക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്; തൃശൂരിലെ ആസ്ഥാനത്ത് ചെന്നപ്പോൾ ടോം വിദേശത്തെന്ന് പറഞ്ഞ് നടത്തിപ്പുകാർ ഒഴിഞ്ഞു; അറസ്റ്റ് ഭയന്ന് ഇംഗ്ലണ്ടിലേക്ക് മുങ്ങിയതായി സൂചന; വിദേശത്തും നാട്ടിലൂമായി കോടികളുടെ സ്വത്തുക്കളെന്നും റിപ്പോർട്ടുകൾ; ആത്മീയ വ്യാപാരത്തിന്റെ കള്ളക്കളി പൊളിച്ച് ബിബിസി ഡോക്യുമെന്ററിയും

പാപ്പാത്തിചോലയിൽ വിവാദ കുരിശ് സ്ഥാപിച്ച ടോം സഖറിയക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്; തൃശൂരിലെ ആസ്ഥാനത്ത് ചെന്നപ്പോൾ ടോം വിദേശത്തെന്ന് പറഞ്ഞ് നടത്തിപ്പുകാർ ഒഴിഞ്ഞു; അറസ്റ്റ് ഭയന്ന് ഇംഗ്ലണ്ടിലേക്ക് മുങ്ങിയതായി സൂചന; വിദേശത്തും നാട്ടിലൂമായി കോടികളുടെ സ്വത്തുക്കളെന്നും റിപ്പോർട്ടുകൾ; ആത്മീയ വ്യാപാരത്തിന്റെ കള്ളക്കളി പൊളിച്ച് ബിബിസി ഡോക്യുമെന്ററിയും

കെ ആർ ഷൈജുമോൻ

തൃശൂർ/ലണ്ടൻ: മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി കുരിശുസ്ഥാപിച്ച തൃശ്ശൂർ കുരിയച്ചിറ 'സ്?പിരിറ്റ് ഇൻ ജീസസ്' എന്ന സംഘത്തിന്റെ ചുമതലക്കാരൻ ടോം സഖറിയ ഇംഗ്ലണ്ടിലേക്ക് മുങ്ങിയെന്ന് നിഗമനത്തിൽ പൊലീസ്. സ്?പിരിറ്റ് ഇൻ ജീസസിന്റെ തലോരിലെ ആത്മീയപഠന കേന്ദ്രമായ മരിയൻ കൂടാരത്തിൽ വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. ചുമതലക്കാരൻ ടോം സഖറിയ വിദേശപര്യടനത്തിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മറുപടി. അന്വേഷണസംഘമെത്തുമ്പോഴും കേന്ദ്രത്തിൽ ഒട്ടേറെ ആളുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ടോം സഖറിയയെ കണ്ടെത്താൻ പൊലീസ് ഇൻർപോളിന്റെ സഹായം തേടുമെന്ന്‌സൂചനയുണ്ട്.

സ്പിരിറ്റ് ഇൻ ജീസസിനെ കുറിച്ച് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽനിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. കത്തോലിക്കാ സഭ പുറത്താക്കിയ വിശ്വാസക്കൂട്ടായ്മയാണ് സ്പിരിറ്റ് ഇൻ ജീസസ്. ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് തൃശ്ശൂർ പീച്ചിയിൽ വചനം കൂടാരം എന്നപേരിൽ ധ്യാനകേന്ദ്രവുമായി സംഘം എത്തിയത്. ചൂണ്ടലിൽ കൺവെൻഷൻ വിളിച്ചുചേർത്തപ്പോൾ തൃശ്ശൂർ അതിരൂപത ഇവരെ വിലക്കിക്കൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേച്ചേരി, പുതുശ്ശേരി, നടത്തറ, മഡോണ നഗർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി. ആത്മാക്കളുമായുള്ള 'സംസാര'ത്തിലൂടെയും ഭാവിപ്രവചനത്തിലൂടെയുമാണ് ഈ സംഘം വളർന്നതെന്നാണ് അറിയുന്നത്. സ്വർഗത്തിലേക്കുപോകാത്ത ആത്മാക്കളോട് സംസാരിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. അമ്മ എന്നപേരിൽ പുസ്തകവും ഇറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ വചനപ്രഘോഷകനായിരുന്നു ടോം സഖറിയ. പിന്നീട് സഭയിൽനിന്നു പുറത്താകുകയായിരുന്നു.

മൂന്നാറിൽ മല കയ്യേറ്റം നടത്തിയ ടോം സക്കറിയയും സ്വർഗ്ഗത്തിലെ മുത്ത് എന്നറിയപ്പെടുന്ന സിന്ധു തോമസും നയിക്കുന്ന പ്രാർത്ഥന സംഘത്തിന് യുകെ മലയാളികളിൽ ശക്തമായ വേരോട്ടമാണുള്ളത്. ഈ സാഹചര്യത്തിലാണ് ടോം ഇംഗ്ലണ്ടിലെത്താനുള്ള സാധ്യതകൾ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒരു ദശകത്തിലേറെ ആയി യുകെ യിൽ സജീവ പ്രവർത്തനം നടത്തുന്ന സ്പിരിറ്റ് ഇൻ ജീസസ് ഗ്രൂപ്പിന് ആളും അർത്ഥവും വേണ്ടത്ര ലഭിക്കാൻ കരുത്തോടെ വളർന്ന കരിസ്മാറ്റിക് ധ്യാനങ്ങളുടെ അതിപ്രസരണമാണ് വളമായി മാറിയത്. തന്റെ പ്രസ്ഥാനത്തിന് വളരാൻ ഉള്ള വളക്കൂറ് യുകെ മലയാളികൾക്കിടയിൽ ധാരാളം ആണെന്ന് തിരിച്ചറിഞ്ഞ ടോം സക്കറിയ ജീസസ് ഇൻ സ്പിരിറ്റിന്റെ അന്താരഷ്ട്ര പ്രവർത്തന കേന്ദ്രമായി യുകെ യിലെ മാഞ്ചസ്റ്റർ തിരഞ്ഞെടുക്കുകയും ചെയ്തു . മാഞ്ചസ്റ്റർ , ബിർമിങ്ഹാം , ലണ്ടനിലെ വിവിധ ചെറുകിട നഗരങ്ങൾ എന്നിവിടങ്ങളിലായി ചുരുങ്ങിയത് നൂറോളം സ്ഥലങ്ങളിൽ എങ്കിലും ജീസസ് ഇൻ സ്പിരിറ്റിന് അടിത്തറയുണ്ട് .

ഈ സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ആയിരത്തോളം കുടുംബങ്ങൾ എങ്കിലും സ്പിരിറ്റ് ഇൻ ജീസസ്‌ന്റെ സജീവ പ്രവർത്തകരാണ് . അംഗങ്ങൾക്കിടയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്ന ഈ സംഘത്തിൽ ഉള്ളവർ പെന്റക്കൊസ്ത് വിശ്വാസികളെ പോലെ വരുമാനത്തിൽ ഒരു നിശ്ചിത തുക എല്ലാ മാസവും പ്രവർത്തനത്തിനായി നൽകുന്നുമുണ്ട്. മിക്ക സഭകളിലെയും പോലെ ഈ പണമത്രയും സംഘത്തെ നിയന്ത്രിക്കുന്നവരുടെ സുഖ ലോലുപതയ്ക്കും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുക ആണെങ്കിലും ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറായാൽ ദൈവത്തിനു നൽകിയ പണത്തിന്റെ കണക്കെടുക്കരുത് എന്ന ഭീക്ഷണയിൽ ചോദ്യ മുന ഒടിക്കുകയാണ് രീതി . ആഫ്രിക്കൻ ക്രൈസ്തവരിൽ നിന്നും പ്രചോദനം നേടി ബാധ ഒഴിപ്പിക്കൽ പോലുള്ള കൺകെട്ട് വിദ്യകളും സ്പിരിറ്റ് ഇൻ ജീസസ്ൽ ആവോളം ഉപയോഗിച്ചിരുന്നു .

യേശുവിൽ നിന്നും രോഗശാന്തി ശുസ്രൂഷ വരദാനമായി ലഭിക്കുന്നു എന്ന കള്ളം ഫലപ്രദമായി വിശ്വാസികളിൽ പ്രചരിപ്പിച്ചാണ് ഈ കൺകെട്ട് നടത്തിയിരുന്നത് . പ്രാർത്ഥനക്കു എത്തുന്നവരുടെ വിശദംശങ്ങൾ രജിസ്‌ട്രേഷൻ കൗണ്ടറിൽ സ്വീകരിക്കുന്ന വിശ്വസ്തർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹെഡ് ഫോൺ മുഖേനെ വാക്കി ടോക്കിയിലൂടെ നൽകുന്ന സന്ദേശമാണ് യേശുവിന്റെ അരുളപ്പാടായി ടോം സക്കറിയയെ പോലുള്ളവർ ധ്യാന സമയങ്ങളിൽ നൽകിയിരുന്നത് . ഇക്കാര്യം ഒരു നിമിത്തം പോലെ രണ്ടാഴ്ച മുൻപ് ബി ബി സി ഫോർ, ലോക പ്രശസ്തനായ മാന്ത്രികൻ ജെയിംസ് റാൻഡിയെ കുറിച്ചുള്ള പരിപാടിക്കിടെ വക്തമാക്കിയിരുന്നു . ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നും തീക്കാറ്റ് പോലെലോകമെങ്ങും പ്രചരിച്ച പീറ്റർ പൊപോഫ് എന്ന പാപ്പാ കൾട്ടിന്റെ കള്ളത്തരമാണ് ജെയിംസ് റാന്ഡി പൊളിച്ചടുക്കിയത് . ഏകദേശം മൂന്നു പതിറ്റാണ്ട് പൊപോഫ് എന്ന മതപ്രചാരകൻ വിദഗ്ധമായി ലോകമൊട്ടുക്കും കള്ള പ്രചാരണം നടത്തിയതായി ബി ബി സി ഡോക്യൂമെന്ററിയിലൂടെ സമർത്ഥിക്കുന്നു .

റാൻഡിയുടെ കണ്ടെത്തൽ ആദ്യമായി ബി ബി സി സംപ്രേഷണം ചെയ്തത് 2014 നവംബറിലാണ് . തുടർന്ന് പലവട്ടം ഈ പ്രോഗ്രാം പുനഃ സംപ്രേഷണം ചെയ്യാൻ തയ്യാറാവുകയാണ് ബി ബി സി . ഏറ്റവും ഒടുവിൽ ഈ പരിപാടി സംപ്രേഷണം ചെയ്തത് ഏപ്രിൽ പത്തിനും . വിശുദ്ധവാരം പ്രമാണിച്ചു ലോകമൊട്ടും ആയിരക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള സമയം എന്നതിനാൽ ആണ് ആ ദിവസം തിരഞ്ഞെടുക്കാൻ ബി ബി സി യെ പ്രേരിപ്പിച്ചതും. റെക്കോർഡ് ചെയ്ത പ്രോഗ്രാം ബി ബി സി ഐ പ്ലെയർ വഴി ഇപ്പോഴും ലഭ്യമാണ് . മാജിക്കുകാർ പ്രയോഗിക്കുന്ന തരികിട ട്രിക്കുകൾ തന്നെയാണ് പൊപോഫ് ഉപയോഗിച്ചിരുന്നതെന്നും റാൻഡിയിലൂടെ ലോകം തിരിച്ചറിയുക ആയിരുന്നു . റേഡിയോ ട്രാൻസ്മിറ്റർ ഹെഡ്‌ഫോണുകൾ വഴി പൊപോഫിന്റെ ഭാര്യ തന്നെയാണ് വിശ്വാസികളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം നല്കിയിരുന്നതെന്നും റാന്ഡിക്ക് തെളിയിക്കാനായതായി ബി ബി സി ഡോക്യൂമെന്ററി ചൂണ്ടിക്കാട്ടുന്നു .

വിശ്വാസത്തിന്റെ പേരിൽ എത്ര സമർത്ഥമായാണ് സാധാരണക്കാരും അഭ്യസ്തവിദ്യരും അടക്കമുള്ളവർ കബളിപ്പിക്കപ്പെടുന്നതെന്നും ഈ ടെലിഫിലിം തെളിയിക്കുന്നുണ്ട് . ഇതിനു തെളിവാണ് ഏതാനും വര്ഷം മുൻപ് യുകെ യിൽ എത്തിയപ്പോൾ ടോം സക്കറിയ നൽകിയ ട്വീറ്റും . ഈ ട്വീറ്റിൽ അദ്ദേഹം പറയുന്നത് നിരീശ്വരവാദി ആകുവാൻ നിഷ്പ്രയാസം കഴിയുമെന്നും എന്നാൽ ഈശ്വര വിശ്വാസി ആകുവാൻ കഠിന പ്രയത്‌നം ആവശ്യമെന്നുമാണ് . ഇത്തരം കാര്യങ്ങൾ പറയുവാനും യേശുവിനെ കൂട്ട് പിടിക്കുന്നു എന്നതും സ്രെധേയമാണ് .

ടോം സക്കറിയയെ പോലെ പൊപോഫും പലവട്ടം കേസും പൊല്ലാപ്പും ഒക്കെ നേരിട്ടെങ്കിലും വീണ്ടും ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് ലോകം കണ്ടത് . ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ ഇതെല്ലം സാത്താന്റെ പരീക്ഷണം ആണെന്നാണ് പൊപോഫ് വിശ്വാസികളെ ധരിപ്പിച്ചിരുന്നതു . സമീപ ഭാവിയിൽ ടോം സക്കറിയയും ഇതേ കാര്യം തന്നെയാകും സ്പിരിറ്റ് ഇൻ ജീസസ് അനുയായികളെ ധരിപ്പിക്കുക . പ്രമുഖ ധ്യാന സംഘാടകരും ഇതേ തരത്തിൽ തന്നെ വിശ്വാസികളെ കബളിപ്പിക്കുന്നതിനാൽ യഥാർത്ഥ വിശ്വാസവും കള്ളപ്രചാരകരെയും തിരിച്ചറിയാൻ മത വിശ്വാസികൾക്ക് കഴിയുന്നില്ല എന്നതും ടോമിനെ പോലുള്ളവർക്ക് തുണയായി മാറുന്നു . മാത്രമല്ല തുടക്ക കാലത്തു സീറോ മലബാർ സഭയിൽ നിന്നും തുറന്ന സഹായ സഹകരണങ്ങൾ ലഭിച്ചതും ടോമിന് സ്വയം ഒരു സഭയായി വളരാൻ അവസരം ഒരുക്കി .
പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ കൃത്യമായ വിവരങ്ങൾ കണ്ണടച്ച് വേദിയിൽ നിന്നും മൈക്കിലൂടെ ഉദ്ഘോഷിക്കുന്നതിനിടയ്ക്കു രോഗവിവരങ്ങൾ അടക്കമുള്ള കാര്യങ്ങളും സഹായികൾ കൈമാറും .

അന്ധമായ വിശ്വാസം മൂലം എത്തുന്നവർ ഇതെല്ലം സ്വാഭാവികമായും പ്രാർത്ഥനയിലൂടെ കൈവരുന്ന അദൃശ്യ ശക്തി ആണെന്ന് കരുതുകയും ചെയ്യും . ഇതേ തന്ത്രമാണ് ടോം സക്കറിയ ഉൾപ്പെടെയുള്ള ധ്യാന വിപണനക്കാർ യുകെ മലയാളികൾ അടക്കമുള്ളവരിൽ ഫലപ്രദമായി ഉപയോഗിക്കുന്നത് . അതിനിടെ ഇടയ്ക്കിടെ യുകെ സന്ദർശനം നടത്തുന്ന ടോം സക്കറിയ ഭൂമി കയ്യേറ്റ വിഷയം ചൂട് പിടിച്ചാൽ തല്ക്കാലം മാറി നില്ക്കാൻ പ്ലാൻ ചെയ്യുന്നതായി കേരളത്തിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു . ദേവികുളം താലൂക്ക് തഹസിൽദാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അറസ്‌റ് ഉറപ്പായതിനാൽ ടോം സക്കറിയയും സ്വർഗ്ഗത്തിലെ മുത്ത് സിന്ധു തോമസും ഉൾപ്പെടെയുള്ള പ്രധാനികൾ ഒളിവിലാണ് . ടോമിന്റെ യുകെ യിലെ നമ്പറിൽ വിളിക്കുമ്പോൾ ഫോൾ പ്രവർത്തനക്ഷമം ആണെങ്കിലും ആരും കോളുകൾ അറ്റൻഡ് ചെയ്യുന്നില്ല . സ്പിരിറ്റ് ഇൻ ജീസസ് നിയന്ത്രിക്കുന്ന വെബ് സൈറ്റിൽ ടോം സദാ സജീവം ആയിരുന്നെകിലും മൂന്നാറിലെ പാപ്പാത്തിച്ചോല ഭൂമി കയ്യേറ്റത്തെ തുടർന്ന് വെബ് സൈറ്റ് വഴിയുള്ള ലൈവ് സ്ട്രീമിങ്ങും മുടങ്ങിയിരിക്കുകയാണ് .

പൊലീസ് അംനൗഷണം കൂടുതൽ സജീവമായാൽ നിലവിൽ യുകെ വിസ കൈവശം ഉള്ള ടോം സക്കറിയ ബ്രിട്ടനിലേക്ക് കടക്കാൻ ഉള്ള സാധ്യതയും സജീവമാണ് . പൊലീസ് എത്തും മുൻപേ രാജ്യം വിടാൻ ഉള്ള പദ്ധതി ടോം സ്വീകരിച്ചേക്കും . ലുക്ക് ഔട്ട് നോട്ടീസ് നിലവിൽ ഇല്ലാത്തതിനാൽ വിമാനത്താവളത്തിൽ കാര്യമായ നിരീക്ഷണം ഉണ്ടാകില്ല എന്നതും ടോമിനും തുണയാകും . കയ്യേറ്റ ശ്രമത്തെ ലഘൂകരിക്കാൻ സർക്കാർ തന്നെ കൂടെ നിൽക്കും എന്ന സന്ദേശം നിലനിൽക്കുന്നതിനാൽ തല്ക്കാലം പൊതു രംഗത്ത് പ്രത്യക്ഷപ്പെടാതെ ബാംഗ്ലൂരും ചെന്നൈയും വേളാങ്കണ്ണിയും അടക്കമുള്ള തന്റെ താവളങ്ങളിൽ സുരക്ഷിതനാകാനും ടോമിനും നിഷ്പ്രയാസം സാധിക്കും . സർക്കാരിനെ ലംഘിച്ചു നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകേണ്ട എന്ന സൂചന ഇന്നലെ തിരുവനന്തപുരത്തു നടന്ന ഉന്നത തല യോഗം നൽകിയതും ടോമിന് ആശ്വാസമായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP