Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയ്യേറ്റമൊഴിപ്പിക്കൽ നിർത്തിവച്ചാൽ ജനരോഷം ഉണ്ടാകുമെന്ന് ഭയന്നിരുന്ന സി.പി.എം നേതൃത്വത്തിന് കുരിശ് പൊളിക്കൽ ഗുണം ചെയ്തു; ഇല്ലാത്ത വികാരം കുത്തിപ്പൊക്കി കുടിയറക്ക് നിർത്തി വയ്ക്കുന്നതിൽ വിജയിച്ച് കയ്യേറ്റ മാഫിയ; ഇനി ശ്രീറാമിന് ഫയലും നോക്കി വെറുതെ ഇരിക്കേണ്ടി വരും; പ്രമോഷൻ നൽകി സ്ഥലം മാറ്റാൻ ആലോചന സജീവം

കയ്യേറ്റമൊഴിപ്പിക്കൽ നിർത്തിവച്ചാൽ ജനരോഷം ഉണ്ടാകുമെന്ന് ഭയന്നിരുന്ന സി.പി.എം നേതൃത്വത്തിന് കുരിശ് പൊളിക്കൽ ഗുണം ചെയ്തു; ഇല്ലാത്ത വികാരം കുത്തിപ്പൊക്കി കുടിയറക്ക് നിർത്തി വയ്ക്കുന്നതിൽ വിജയിച്ച് കയ്യേറ്റ മാഫിയ; ഇനി ശ്രീറാമിന് ഫയലും നോക്കി വെറുതെ ഇരിക്കേണ്ടി വരും; പ്രമോഷൻ നൽകി സ്ഥലം മാറ്റാൻ ആലോചന സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിൽ ചുമലയൊന്നും ആരും നൽകാത്ത ജേക്കബ് തോമസിനെ വിജിലൻസിൽ കൊണ്ടുവന്നത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ വിജിലൻസ് ആസ്ഥാനത്ത് എഡിജിപി ചുമതലയിലെത്തിയ ജേക്കബ് തോമസ് പണി തുടങ്ങിയപ്പോൾ വിരണ്ടത് സർക്കാരായിരുന്നു. ജനരോഷം മനസ്സിലാക്കി ജേക്കബ് തോമസിനെ മാറ്റിയതുമില്ല. പിന്നെ നെട്ടോട്ടത്തിന് ഒടുവിൽ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്‌സിലേക്ക് മാറ്റി. അങ്ങനെ തന്ത്രപരമായ പ്രശ്‌ന പരിഹാരം. ഇതേ മാതൃക ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇടതു സർക്കാരും പ്രയോഗിക്കും.

മൂന്നാറിലെ കൈയേറ്റങ്ങളെ ഒഴിപ്പിക്കാനിറങ്ങിയ ശ്രീറാം ഇപ്പോൾ താരമാണ്. പാപ്പാത്തിചോലയിലെ കുരിശ് പൊളിക്കലും ഗ്ലാമർ ഉയർത്തി. അതുകൊണ്ട് തന്നെ സർക്കാരിന് അനിഷ്ടമുണ്ടെങ്കിലും ശ്രീറാമിനെ സ്ഥലം മാറ്റാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ശ്രീറാമിനെ കുറച്ചു കാലം വെറുതെ ഇരിത്തി, അതിന് ശേഷം പ്രെമോഷൻ നൽകി അപ്രധാന കസേരയിലേക്ക് മാറ്റാനാണ് സർക്കാർ തലത്തിലെ തീരുമാനം. ഐഎസ്എസുകാർക്ക് പ്രെമോഷൻ സ്വാഭാവികമാണ്. നിശ്ചിത കാലം കഴിഞ്ഞാൽ സബ്കളക്ടറുടെ ഗ്രേഡിൽ നിന്ന് ശ്രീറാം ഉയർത്തപ്പെടും. ഇതോടെ സബ് കളക്ടറായി തുടരാൻ കഴിയില്ല. ഇതിന് കുറച്ച് മാസങ്ങൾ കൂടി മതി. അതുവരെ കുരിശ് പൊളിക്കലിന്റെ വിവാദത്തിൽ തളച്ച് ശ്രീറാമിനെ വെറും ഫയൽ നോട്ടക്കാരനാക്കാനാണ് നീക്കം.

മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്ന ശ്രീറാമിന്റെ നീക്കങ്ങൾക്ക് 'കുരിശ്' വിവാദം തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. കൈയേറ്റം ഒഴിപ്പിക്കലിനെ ഒളിഞ്ഞും തെളിഞ്ഞും എതിർത്ത രാഷ്ട്രീയ നേതൃത്വങ്ങൾ പാപ്പാത്തിച്ചോലയിലെ കുരിശിനെ റവന്യൂ വകുപ്പിനെതിരെ ആയുധമാക്കിയപ്പോൾ ഫലത്തിൽ അത് കൈയേറ്റ മാഫിയയുടെ അജണ്ടയുടെ വിജയമായി. കൈയേറ്റത്തിനെതിരായ റവന്യൂ വകുപ്പിന്റെ നീക്കത്തിന് തടയിടുന്നതിലേക്കും തൽക്കാലത്തേക്കെങ്കിലും ഒഴിപ്പിക്കൽ നിർത്തിവെപ്പിക്കുന്നതിലേക്കും കാര്യങ്ങൾ ഏറെക്കുറെ എത്തിക്കാൻ സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങൾക്ക് കഴിഞ്ഞു. ഇതോടെയാണ് ശ്രീറാമിനെ ഒതുക്കാനുള്ള സാഹചര്യം ഉയർന്നു വന്നത്. കുരിശ് പൊളിക്കലിനെ ക്രൈസ്തവർ ആരും എതിർത്തില്ല. അപ്പോഴും ചില മതമേലധ്യക്ഷന്മാർ കുരിശ് പൊളിക്കൽ ടിവിയിൽ കാട്ടിയതിനെ വിമർശിച്ചു. ഇത് വികാരപരമായ ചർച്ചയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മാറ്റി. അങ്ങനെ ശ്രീറാമിനെതിരെ ആയുധം മൂർച്ചകൂട്ടിയെടുത്തു.

മൂന്നാറിലെ കൈയേറ്റങ്ങളിൽ വൻകിടക്കാർക്കൊപ്പം രാഷ്ട്രീയ നേതൃത്വങ്ങളും എന്നും പ്രതിക്കൂട്ടിലാണ്. സി.പി.എം, കോൺഗ്രസ് നേതാക്കൾ സ്വന്തം നിലക്കും ബിനാമി പേരുകളിലും ഇവിടെ ഭൂമി കൈയേറുകയും അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമോ നൽകിയ ദേവികുളം മുൻ ആർ.ഡി.ഒ സബിൻ സമീദിനെ രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്ന് സ്ഥലംമാറ്റിയിരുന്നു. തുടർന്ന് സബ് കലക്ടർ വി. ശ്രീറാം വെങ്കിട്ടരാമൻ േൈകയറ്റക്കാർക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചതോടെ സി.പി.എം നേതൃത്വം ഇദ്ദേഹത്തിന്റെ നടപടി ജനദ്രോഹമാണെന്ന് ആരോപിച്ച് രംഗത്തുവരികയും പോഷക സംഘടനയായ കർഷകസംഘം രണ്ടാഴ്ചയോളം സബ് കലക്ടർക്കെതിരെ സമരം നടത്തുകയും ചെയ്തു. എന്നാൽ ജനപിന്തുണ മനസ്സിലാക്കിയതു കൊണ്ട് തന്നെ ശ്രീറാം വെങ്കിട്ടരാമിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് കുരിശ് വിവാദം ഉണ്ടാകുന്നത്.

സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി എന്ന സംഘടന സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ 200 ഏക്കറോളം ഭൂമിയിൽ കുരിശ് സ്ഥാപിച്ച് നടത്തിയ േൈകയറ്റം വ്യാഴാഴ്ച ഒഴിപ്പിച്ചത്. ഇതിൽ കുരിശ് പൊളിക്കുന്ത് ചാനലുകൾ തൽസമയം കാട്ടി. േൈകയറ്റ വിഷയത്തിൽ ആരോപണ വിധേയനായ ദേവികുളം എംഎ‍ൽഎ എസ്. രാജേന്ദ്രനും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനുമാണ് ഇതിനെതിരെ ആദ്യം ആഞ്ഞടിച്ചത്. കുരിശ് പൊളിച്ചതിനെ മുഖ്യമന്ത്രിയും രൂക്ഷമായി വിമർശിച്ചതോടെ ഇവരുടെ പ്രതികരണങ്ങൾക്ക് ശക്തികൂടി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും കുരിശ് പൊളിച്ചതിനെതിരെ രംഗത്തുവന്നു. അങ്ങനെ കയ്യേറ്റത്തിനെതിരെ വികാരം ഉണ്ടാക്കിയെടുത്തു. ഇടതു യോഗം താൽകാലികമായി കൈയേറ്റം ഒഴിപ്പിക്കൽ നിർത്താനും തീരുമാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം മാത്രമേ വീണ്ടും ഒഴിപ്പിക്കലിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടൂവെന്നാണ് സൂചന.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ കൈയേറ്റ മാഫിയയ്‌ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇടനൽകിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. 2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും െകെയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.

ഇതോടെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന് പുതു ഭാവം വരുന്നത്. സി.പി.എം എതിർപ്പ് മനസ്സിലാക്കിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ പിന്നോട്ട് പോയില്ല. ഇത് തന്നെയാണ് ആത്മീയ ടൂറിസത്തിന്റെ മറവിൽ ഭൂമി കൈയേറാനുള്ള ശ്രമവും പൊളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP