Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതെയുള്ള വിശ്വാസം: ഡോ.ജെ.നാലുപറയിൽ

കാണാതെയുള്ള വിശ്വാസം: ഡോ.ജെ.നാലുപറയിൽ

രണത്തിനു ശേഷം ഈശോ വ്യക്തിപരമായി നടത്തുന്ന രണ്ടാണ്ടണ്ടാമത്തെ കണ്ടണ്ടുമുട്ടലാണിത്. ആദ്യത്തേത് മഗ്ദലേനമറിയത്തെ കണ്ടണ്ടുമുട്ടിയതായിരുന്നു. ഇന്നിതാ തോമസ് അപ്പസ്‌തോലന് പ്രത്യക്ഷപ്പെടുന്നു.  ഇന്നത്തെ സുവിശേഷ ഭാഗത്ത്, ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന വാക്കാണ് 'കാഴ്ച', 'കാണുക.' 19:20 - അവൻ തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു...

കർത്താവിനെ കണ്ടണ്ട് ശിഷ്യന്മാർ സന്തോഷിച്ചു.  19:25 - മറ്റു ശിഷ്യന്മാർ അവനോട് പറഞ്ഞു - ഞങ്ങൾ കർത്താവിനെ കണ്ടണ്ടു.... അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും... 19:27 - യേശു തോമസിനോട് പറഞ്ഞു: എന്റെ കൈകൾ കാണുക. 19:29- നീ എന്നെ കണ്ടണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ.

കാഴ്ചയും വിശ്വാസവും

ചുരുക്കത്തിൽ കാഴ്ചയും വിശ്വാസവും തമ്മിലുള്ള ബന്ധത്തിലാണ് ഇന്നത്തെ സുവിശേഷം നിന്ന് തിരിയുന്നത്. ഇവിടെ സാധാരണ സംഭവിക്കുന്ന ഒരു അബദ്ധമുണ്ടണ്ട്. തോമസ് അപ്പസ്‌തോലനും മറ്റ് അപ്പസ്‌തോലരും തമ്മിലുള്ള വ്യത്യാസത്തിനാണ് ഈശോ ഊന്നൽ കൊടുക്കുന്നതെന്ന തെറ്റിദ്ധാരണ.

അല്ലെങ്കിൽ തോമസിന്റെ വിശ്വാസവും മറ്റ് ശിഷ്യന്മാരുടെ വിശ്വാസവും തമ്മിൽ വ്യത്യാസമുണെ്ടണ്ടന്ന ധാരണ. തോമാശ്ലീഹാ കണ്ട് വിശ്വസിക്കാൻ ശാഠ്യം പിടിക്കുമ്പോൾ മറ്റുള്ളവർ കാണാതെ വിശ്വസിക്കുന്നെന്ന്. ഇത് ശരിയല്ല. സുവിശേഷത്തിൽ അങ്ങനെയൊരു വൈരുദ്ധ്യമില്ല. എല്ലാ ശിഷ്യന്മാരും ഉത്ഥിതനായ ഈശോയെ കണ്ട് തന്നെയാണ് വിശ്വസിക്കുന്നത്.

മർക്കോസ് 16:10-13-ൽ ഇത് കൂടുതൽ വ്യക്തമാണ്- '' ഈശോ ആദ്യം മഗ്ദലേനയ്ക്ക് പ്രത്യക്ഷപ്പെട്ടു... അവളെ അവർ വിശ്വസിച്ചില്ല... രണ്ടണ്ടു പേർ ഗ്രാമത്തിലേക്ക് പോകുമ്പോൾ അവർക്കും അവൻ പ്രത്യക്ഷപ്പെട്ടു. അവരെയും അവർ വിശ്വസിച്ചില്ല.'' അതായത് ഉത്ഥിതനെ കാണാതെ ശിഷ്യന്മാരും അവനെ വിശ്വസിച്ചില്ല. എല്ലാവരും കണ്ട്ണ്ടതന്നെയാണ് വിശ്വസിച്ചത്. ഈകാര്യത്തിൽ തോമാശ്ലീഹായും മറ്റ് അപ്പസ്‌തോലരും തമ്മിൽ ഒരു വ്യത്യാസവുമില്ല.

എന്താണ് വ്യത്യാസം?

പിന്നെ എന്താണ് വ്യത്യാസം? ഈശോപറയുന്നത്- നീഎന്നെകണ്ടണ്ടതുകൊണ്ട് വ്വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെന്നാണ് (20:29). അതായത് വിശ്വാസം രണ്ടണ്ടുതരമുണ്ടണ്ട് - കണ്ടണ്ടുള്ള വിശ്വാസവും, കാണാതുള്ള വിശ്വാസവും.

കണ്ടണ്ട് വിശ്വസിക്കുന്നതാണ് വിശ്വാസത്തിന്റെ ആദ്യത്തെ പടി. യഥാർത്ഥത്തിൽ ഈശോശിഷ്യന്മാരെ വിളിക്കുമ്പോൾ ലക്ഷ്യമാക്കുന്നത്ഇത്തന്നെയാണ്.  അവൻ ആദ്യ ശിഷ്യരോട് പറയുന്നത് 'വന്നുകാണുക' എന്നാണ് (യോഹ 1:39). അപ്പസ്‌തോലരെ തിരഞ്ഞെടുക്കുന്നതിന്റെ ഒന്നാമത്തെ ലക്ഷ്യമായി മർക്കോസ് പറയുന്നത് - ഈശോയോട് കൂടെ ആയിരിക്കാനാണ് (മർക്കോ 3:14). കൂടെ ആയിരുന്ന്, കണ്ടണ്ട്, കേട്ട്, സ്പർശിച്ചറിഞ്ഞാണ് വിശ്വാസം ആരംഭിക്കേണ്ടത് എന്നർത്ഥം.

പരസ്പരമുള്ള വിശ്വാസത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് ശരി. കണ്ടണ്ടും കേട്ടുമാണ് ഒരാളിലുള്ള വിശ്വാസം ആരംഭിക്കേണ്ടത്. പഞ്ചേന്ദ്രിയങ്ങളാണ് വിശ്വാസത്തിലേക്ക് നയിക്കുന്ന കൈവഴികൾ. ഇത്കണ്ടണ്ടുള്ള വിശ്വാസം.

ഇതിൽ നിന്നും ഒരുപടികൂടി ഉയർന്നതാണ് കാണാതുള്ള വിശ്വാസം. വിശ്വസിക്കാൻ തെളിവുകൾ ഒന്നുമില്ലെങ്കിലും വിശ്വസിക്കുന്നതാണത്. സാക്ഷികളും തെളിവുകളുമില്ലെങ്കിലും ഞാൻ ഒരാളിൽ അർപ്പിക്കുന്ന കാണാതുള്ളവിശ്വാസം
വിശ്വാസമാണത്.

ഒരുസംഭവം. ഒരു അപ്പനും അമ്മയും കൂടിമകൾക്ക് സമ്മാനം വാങ്ങാൻ പോയ കഥ (ഓഡിയോകേൾക്കുക). തെളിവുകളും സാക്ഷികളും ഒന്നുമില്ലെങ്കിലും ആ ഭാര്യ സ്വന്തം ഭർത്താവിനെ വിശ്വസിക്കുന്നു.

മൂന്നാമത്തെതലം
വിശ്വാസത്തിന്റെ മൂന്നാമത്തെ തലമാണ് വിശ്വാസത്തിന്റെ ഏറ്റവും ഉയർന്നതലം. തെളിവുകൾ എല്ലാം എതിരായിട്ടും ഒരാളിൽ വിശ്വാസം അർപ്പിക്കുന്നതാണത്.

സിനിമാ നടൻ ഇന്നസെന്റിന്റെ കുഞ്ഞുന്നാളിലെ ഒരു സംഭവം (ഓഡിയോകേൾക്കുക). എല്ലാവിഷയത്തിനും തോറ്റമകന്റെ അഭിമാനം സംരക്ഷിക്കാനായി ആരുമറിയാതെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടുകൊടുത്ത അപ്പൻ. എല്ലാവരും മണ്ടണ്ടനെന്ന് വിളിച്ചപ്പോഴും, ഒറ്റപ്പെടുത്തിയപ്പോഴും അപ്പൻ മകനിൽ വിശ്വാസം അർപ്പിച്ചു. വിശ്വസിക്കാൻ വകുപ്പുകളൊന്നുമില്ലാത്തപ്പോഴും അവനിൽ വിശ്വാസം അർപ്പിച്ചു. അതിന്റെ ഫലമോ? ആ മകൻ ജീവിതത്തിൽ വലിയവനായിത്തീർന്നു.

യോഹ 20:31 ശ്രദ്ധിക്കണം- ''അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക്... ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്.'' തെളിവുകൾ എല്ലാം എതിരാകുമ്പോഴും ഒരുവനിൽ വിശ്വാസം അർപ്പിക്കുമ്പോഴാണ്അവന്ജീവൻ ഉണ്ടാകുന്നത്.

ഒരർത്ഥത്തിൽഎല്ലാവരാലുംതിരസ്‌കൃതനായി, പരാജിതനായി, ഒറ്റപ്പെടുത്തപ്പെട്ടവനായി നിൽക്കുന്നവൻ ക്രൂശിതന്റെ പ്രതിരൂപമാണ്. ക്രൂശിതനെ സ്വന്തം ശിഷ്യർ ഉപേക്ഷിച്ചു. ജനക്കൂട്ടം തള്ളിപ്പറഞ്ഞു. ചുറ്റും നിൽക്കുന്നതോ ശത്രുക്കളും. അപ്പോഴും ക്രൂശിത നിൽവിശ്വാസം അർപ്പിക്കുന്നവർ - അമ്മയും മറിയം മഗ്ദലേനയും, യോഹന്നാനും.

പരാജിതനിൽവിശ്വാസംഅർപ്പിക്കാൻആളുണ്ടാകുമ്പോഴാണ്അവനിൽജീവനും, പുനരുത്ഥാനവും സംഭവിക്കുന്നത്. അതിനാൽ എന്റെ പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ ഒറ്റപ്പെടുമ്പോൾ, തിരസ്‌കൃതനാകുമ്പോൾ, പരാജിതനാകുമ്പോൾ, പാപിയായിഎണ്ണപ്പെടുമ്പോൾഅവനിൽ/അവളിൽ ഞാൻ വിശ്വാസം അർപ്പിക്കണം. ജീവനും പുനരുത്ഥാനവും ഉണ്ടാകുന്നത്അങ്ങനെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP