Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ചന്ദനമഴ'യിൽനിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് മേഘ്‌ന വിൻസെന്റ്; വിവാഹത്തിന് ചെറിയ ബ്രേക് വേണമായിരുന്നു; ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി ലഭിച്ചില്ല; മൂന്നു മാസത്തിനുശേഷം അഭിനയത്തിലേക്കു തിരിച്ചെത്തും; അടുക്കളയിലും സോഷ്യൽ മീഡിയിയിലും ഏറെ ചർച്ചാവിഷയമായ വിവാദത്തിൽ പ്രതികരണവുമായി സീരിയൽ നടി

'ചന്ദനമഴ'യിൽനിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് മേഘ്‌ന വിൻസെന്റ്; വിവാഹത്തിന് ചെറിയ ബ്രേക് വേണമായിരുന്നു; ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി ലഭിച്ചില്ല; മൂന്നു മാസത്തിനുശേഷം അഭിനയത്തിലേക്കു തിരിച്ചെത്തും; അടുക്കളയിലും സോഷ്യൽ മീഡിയിയിലും ഏറെ ചർച്ചാവിഷയമായ വിവാദത്തിൽ പ്രതികരണവുമായി സീരിയൽ നടി

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയയിലെ മുഖ്യകഥാപാത്രം അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌ന വിൻസെന്റിനെ നിർമ്മാതാക്കൾ ഒഴിവാക്കുന്നുവെന്ന വാർത്ത കുടുംബപ്രേഷകരെ ഞെട്ടിച്ചിരുന്നു. സഹതാരങ്ങളോടുള്ള നടിയുടെ തലക്കനവും പുച്ഛവും ആണ് ഇതിനു കാരണമെന്നാണ് വാർത്തകൾ പ്രചരിപ്പിച്ചത്. സോഷ്യൽമീഡിയിലും അടുക്കളയിലും സംഭവം വൻ ചർച്ചാവിഷയമായിരുന്നു. വിവാദമായ സംഭവത്തിൽ പ്രതികരണവുമായി മേഘ്‌ന തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ആരും സീരിയയിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് മേഘ്‌ന മനോരമ ഓൺലൈനോടു വെളിപ്പെടുത്തി. ചോദിച്ചപ്പോൾ അവധി കിട്ടിയില്ലെന്നും താരം വ്യക്തമാക്കി.

'സീരിയലിൽ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല. ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകൾ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലിൽ നിന്നും ഞാൻ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിന്റേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോൾ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. മൂന്നു മാസത്തിനു ശേഷം ഞാൻ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. പുതിയ പ്രോജക്റ്റിൽ ഒപ്പുവച്ചിട്ടുണ്ട് - മേഘ്‌ന പറഞ്ഞു.

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയാർജിച്ച സീരിയലുകളിലൊന്നായ ചന്ദനമഴ. അഹങ്കാരവും തലക്കനവും കാരണം മേഘ്‌നയെ സീരിയലിന്റെ അണിയറപ്രവർത്തർ ഒഴിവാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. സഹതാരങ്ങളോട് മേഘ്‌നയുടെ പെരുമാറ്റം വളരെ മോശമായിരുന്നത്രേ. സെറ്റിൽ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്‌ന പെരുമാറുന്നത്. മുതിർന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ല. ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്‌ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടർന്ന് തമിഴ് ചന്ദനമഴയിൽ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോൾ മലയാളത്തിൽ നിന്നും പുറത്താക്കിയത്രെ. നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റിൽ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോൾ വിവാഹം ഉറപ്പിക്കുക കൂടെ ചെയ്തപ്പോൾ തലക്കനം കൂടി എന്നാണ് കേട്ടത് - തുടങ്ങിയ രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.

ഈ മാസം 30നാണ് മേഘ്‌നയുടെ വിവാഹം. സിനിമ സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോൺ ടോണിയാണ് വരൻ. വിവാഹനിശ്ചയചടങ്ങുകൾ നടന്ന വിവരം മേഘ്‌ന തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഇടക്കൊച്ചി സ്വദേശിയാണ് മേഘ്‌ന. പിതാവ് വിൻസെന്റ് ഗൾഫിലാണ്. സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രചാരണത്തിന് മേഘ്‌ന എത്തിയതു വലിയ വാർത്തയായിരുന്നു. ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാലിനു വേണ്ടിയായിരുന്നു പ്രചാരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP