Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യരാത്രി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യ രണ്ടാനമ്മയുമായി മോശം സാഹചര്യത്തിൽ കണ്ടെന്ന് ഭർത്താവ്; ജന്മനാ യോനിയില്ലാതിരുന്ന തന്നെ സഹായിക്കുകയാണ് ചെയ്തതെന്ന് ഭാര്യ; സ്പാനിഷ് റിയാലിറ്റി ഷോയിലെ ദമ്പതികളുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് പ്രേക്ഷകർ

ആദ്യരാത്രി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യ രണ്ടാനമ്മയുമായി മോശം സാഹചര്യത്തിൽ കണ്ടെന്ന് ഭർത്താവ്; ജന്മനാ യോനിയില്ലാതിരുന്ന തന്നെ സഹായിക്കുകയാണ് ചെയ്തതെന്ന് ഭാര്യ; സ്പാനിഷ് റിയാലിറ്റി ഷോയിലെ ദമ്പതികളുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് പ്രേക്ഷകർ

മാഡ്രിഡ്: ദമ്പതികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സ്പാനിഷ് റിയാലിറ്റി ഷോ ആണ് കേസോ കൊറാഡോ അല്ലെങ്കിൽ കേസ് ക്ലോസ്ഡ്. കഴിഞ്ഞദിവസം ഈ ഷോയിൽ ഒരു ഭാര്യയും ഭർത്താവും നടത്തിയ വെളിപ്പെടുത്തലുകൾ പ്രേഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. വിവാഹമോചനത്തിന്റെ വക്കിലെത്തിനിൽക്കുന്ന ദമ്പതികളാണ് ഷോയിൽ പങ്കെടുത്തത്.

തന്റെ ഭാര്യ താനിയ സ്വന്തം വളർത്തമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും അതിനാൽ തനിക്കു വിവാമോചനം വേണമെന്നുമാണ് ഭർത്താവായ അലസാന്ദ്രോ വെളിപ്പെടുത്തിയത്. എന്നാൽ ജന്മനാ യോനിയില്ലാത്ത സ്ത്രീയാണ് താൻ എന്നായിരുന്നു ഭാര്യ താനിയയുടെ മറുപടി. ഭർത്താവുമായി ലൈംഗിക ബന്ധം ആഗ്രഹിച്ചിരുന്ന താനിയ ശസ്ത്രക്രിയയിലൂടെ യോനി സൃഷ്ടിച്ചു. ഇതിന് വികാസം ഉണ്ടായിരുന്നില്ല. കൃത്രിമ പുരുഷലിംഗം ഉപയോഗിച്ച് യോനിക്കു വികാസം ഉണ്ടാക്കാൻ രണ്ടാനമ്മ സഹായിക്കുകയായിരുന്നു. ഇത് കണ്ട് ഭർത്താവ് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും താനിയ വെളിപ്പെടുത്തി. താനിയയുടെ കഥ കേട്ട് ഷോയിൽ പ്രേഷകരായി പങ്കെടുത്തവർ അക്ഷരാർത്ഥത്തിൽ സ്തബ്ധരായിപ്പോയി.

നാണംകെട്ട ഈ അലവലാതിയെ എനിക്കുവേണ്ടെന്നും അവളെ കോടതി കയറ്റുമെന്നും പറഞ്ഞുകൊണ്ടാണ് അലസാന്ദ്രോ തന്റെ വാദങ്ങൾ ആരംഭിച്ചത്. തന്റെ താമസസ്ഥലത്തുനിന്ന് താനിയ ഉടൻ സ്ഥലംവിട്ടോണമെന്നും അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. തുടർന്ന് തന്നെ ഡിവോഴ്‌സിനു പ്രേരിപ്പിച്ച കാര്യങ്ങളും അദ്ദേഹം പറഞ്ഞു.

മധുവിധുകാലത്തുതന്നെ സ്വന്തം രണ്ടാനമ്മയുമായി ഭാര്യ ലൈംഗീബന്ധത്തിൽ ഏർപ്പെടുന്നത് സ്വന്തം കണ്ണുകൊണ്ട് കണ്ടുവെന്ന് അലസാന്ദ്രോ വെളിപ്പെടുത്തി. ഒരു വർഷത്തെ പ്രണയത്തിനുശേഷമാണ് തങ്ങൾ വിവാഹിതരായത്. പ്രണയകാലത്തൊരിക്കലും താനിയ ലൈംഗിക ബന്ധത്തിനു സമ്മതിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞിട്ടുമതി കാര്യങ്ങളെന്നായിരുന്നു താനിയയുടെ നിലപാട്.

ആദ്യരാത്രി പ്രണയലീലകൾ കഴിഞ്ഞ് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ താനിയ വിസമ്മതിച്ചു. പിന്നീട് താൻ കാണുന്നത് സ്വന്തം രണ്ടാനമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെയാണ്. കൃത്രിമ പുരുഷ ലൈംഗികാവയവം(ഡിൽഡോ) ഉപയോഗിച്ച് രണ്ടാനമ്മ തന്റെ ഭാര്യയുമായി ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും അലസാന്ദ്രോ വെളിപ്പെടുത്തി.

എന്നാൽ താനിയയ്ക്കു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. അലസാന്ദ്രോ പ്രധാന പ്രശ്‌നം ഒഴിവാക്കിയാണ് വാദങ്ങൾ അവതരിപ്പിക്കുന്നതെന്ന് താനിയ വ്യക്തമാക്കി. മറ്റു സ്ത്രീകളെപ്പോലയല്ല താൻ. ജന്മനാ യോനിയില്ലാതിരിക്കുകയോ അല്ലെങ്കിൽ ചുരുങ്ങിയിരിക്കുകയോ ചെയ്യുന്ന റോക്കിറ്റാൻസ്‌കി സിൻഡ്രോം എന്ന രോഗബാധിതയാണു താൻ. തനിക്ക് ജന്മനാ യോനി ഇല്ലായിരുന്നു. അലസാന്ദ്രോയുമായി പ്രണയത്തിലായിതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ യോനി സ്ഥാപിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന് ആഗ്രഹങ്ങളുണ്ടെന്നും അതു സാധിച്ചുകൊടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ബോധ്യമുണ്ടായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായശേഷം അലസാന്ദ്രോയുമായി സാധാരനിലയിൽ ബന്ധം പുലർത്താനാകുമെന്ന് താൻ സ്വപ്‌നംകണ്ടു.

തുടർന്ന് ആദ്യരാത്രിയിലെ സംഭവങ്ങളും താനിയ വെളിപ്പെടുത്തി. ഭർത്താവ് ലൈംഗിക ബന്ധത്തിന് മുതിർന്നപ്പോൾ വേദന അസഹ്യമായി. കരഞ്ഞുകൊണ്ട് താൻ പിന്മാറി. സ്ത്രീയെന്ന നിലയിൽ താൻ പരാജയപ്പെടുന്നതായി തോന്നി. തനിക്ക് അദ്ദേഹത്തെ തൃപ്തിപ്പെടുത്തണമെന്നുണ്ടായിരുന്നു. സഹായത്തിനായി രണ്ടാനമ്മയെ സമീപിച്ചു. അമ്മ തന്നെ സഹായിക്കുന്നതിനാണ് അലസാന്ദ്രോ സാക്ഷ്യംവഹിച്ചതെന്നും താനിയ വിശദീകരിച്ചു. ശസ്ത്രക്രിയ നടത്തിയശേഷം യോനി വികാസം പ്രാപിക്കാനായി തുടർച്ചയായി ഡിൽഡോ ഉപയോഗിക്കേണ്ടിയിരുന്നു. ഇതാണ് രണ്ടാനമ്മ ചെയ്തതെന്നും താനിയ കൂട്ടിച്ചേർത്തു.

 

താനിയയുടെകൂടി കഥ കേട്ടതോടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന പ്രേഷകരും പരിപാടിയുടെ അവതാരികയായ അന്നാ മരിയപോളോയും സ്തബ്ധരായിപ്പോയി. താനിയയുടെ പക്ഷത്ത് ന്യായം ഉണ്ടെന്നു അന്നാ മരിയ വിധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP