Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവർച്ചക്കാരനോടുള്ള സെയിൽസ്മാന്റെ പ്രതികരണം ശാന്തം; തോക്ക് ചൂണ്ടിയപ്പോൾ കാഷ്‌ബോക്‌സ് തന്നെ എടുത്തു നൽകി; വൈറലായ ഒരു മോഷണ വീഡിയോ

കവർച്ചക്കാരനോടുള്ള സെയിൽസ്മാന്റെ പ്രതികരണം ശാന്തം; തോക്ക് ചൂണ്ടിയപ്പോൾ കാഷ്‌ബോക്‌സ് തന്നെ എടുത്തു നൽകി; വൈറലായ ഒരു മോഷണ വീഡിയോ

തോക്ക് ചൂണ്ടി കവർച്ചയ്‌ക്കെത്തിയ കവർച്ചക്കാരനോട് സെയിൽസ്മാന്റെ പ്രതികരണമാണ് ഈ വീഡിയോയിൽ ശ്രദ്ധേയം. യാതൊരു പരിഭ്രമമോ പരിഭ്രാന്തിയോ കവർച്ചക്കാരനെ കണ്ടപ്പോൾ സെയിൽസ്മാന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. എന്നുമാത്രമല്ല ക്യാഷ് എടുക്കാൻ ആവശ്യപ്പെട്ട കവർച്ചക്കാരന് ക്യാഷ് ബോക്‌സ് വരെ കൂളായി കൈമാറി.

കാൻസാസിലെ റസ്റ്ററന്റ് കാഷ്യറായ ജിമ്മി ജോൺസ് ആണ് ഈ താരം. തോക്ക് ചൂണ്ടിയ മോഷ്ടാവിനു മുന്നിൽ ഒട്ടും പരിഭ്രമം കാണിക്കാതെ ധരിച്ചിരുന്ന കൈയുറ ഊരിയാണ് പണം എടുത്ത് നൽകിയത്. പിന്നാലെയാണ് ക്യാഷ് ബോക്‌സുകൂടി എടുത്തു നൽകിയത്. എന്തായാലും ക്യാഷ് ബോക്‌സ് മോഷ്ടാവ് കൊണ്ടുപോയില്ല. അതിലെ മുഴുവൻ പണവും എടുത്താണ് മോഷ്ടാവ് പോയത്.

സാധാരണക്കാരായ ആരു ഭയന്ന് നിലവിളിക്കാവുന്ന സാഹചര്യത്തിലാണ് ജിമ്മി ജോൺസിന്റെ ഈ മിസ്റ്റർ കൂൾ പ്രകടനം. ഈ മോഷണത്തിന്റെ സിസിടിവി വീഡിയോ ഇപ്പോൾ സൈബർ സ്‌പെയ്‌സുകളിൽ വൈറലാവുകയാണ്.

ആരേയും കൗതുകപ്പെടുത്തുന്ന ഈ കവർച്ചാ വീഡിയോ കാൻസാസ് പൊലീസ് ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP