Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഹിതും,ധവാനും,ഷാമിയും തിരിച്ചെത്തി; യുവാരാജിനെ നിലനിർത്തി; ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് കാര്യമായ മാറ്റങ്ങളും പരീക്ഷണങ്ങളുമില്ലാതെ

രോഹിതും,ധവാനും,ഷാമിയും തിരിച്ചെത്തി; യുവാരാജിനെ നിലനിർത്തി; ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് കാര്യമായ മാറ്റങ്ങളും പരീക്ഷണങ്ങളുമില്ലാതെ

ലാഭവിഹിതം പങ്കിടുന്നതു സംബന്ധിച്ച് ഐസിസിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് പ്രതിസന്ധിയിലായ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരീക്ഷണങ്ങൾക്കൊന്നും തയാറാകതെയാണ് ൽഹിയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി് ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോഹ്‌ലി നയിക്കുന്ന 15 അംഗ ടീമിൽ പുതുമുഖങ്ങളൊന്നും ഇടം നേടിയിട്ടില്ല.

വെറ്ററൻ താരം യുവരാജ് സിങ്ങിനെ നിലനിർത്തിയ സെലക്ടർമാർ പരുക്കിനെ തുടർന്ന് പുറത്തായിരുന്ന ഓപ്പണർ രോഹിത് ശർമ,ശിഖർധവാൻ, ആർ.അശ്വിൻ, മുഹമ്മദ് ഷാമി തുടങ്ങിയവരെ ടീമിലേക്ക് തിരികെ വിളിച്ചു. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലിടം നേടിയിട്ടുണ്ട്.

റിഷഭ് പന്ത്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, സുരേഷ് റെയ്‌ന, ദിനേഷ് കാർത്തിക്ക് എന്നിവരെ പകരക്കാരായും ടീമിൽ ഉൾപ്പെടുത്തി.

എം.എസ്. ധോനിയാണ് വിക്കറ്റ് കീപ്പറാകുക. ഹർദിക് പണ്ഡ്യയെ ബൗളിങ് ഓൾറൗണ്ടറാക്കി നിലനിർത്തി. ഓൾറൗണ്ടർമാരായ അശ്വിനും ജഡേജയും സ്പിന്നർമാരുടെ വേഷത്തിലുണ്ട്. പേസ് ആക്രമണം ബുമ്ര, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി എന്നിവരുടെ ചുമതലയാണ്.

ഐപിഎല്ലിൽ കളിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.
അടുത്തമാസം ഒന്നു മുതൽ പതിനെട്ടു വരെ ഇംഗ്ലണ്ടിൽ വച്ചാണ് ടൂർണമെന്റ്. നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

ടീം: വിരാട് കോലി, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, രോഹിത് ശർമ്മ, കേദാർ യാദവ്, എം.എസ് ധോനി, യുവരാജ് സിങ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ് കുമാർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP