Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.ബി.ഐ അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം? ക്ലോസ് ചെയ്യാൻ പണം നൽകണോ? ധാർമ്മിക രോഷത്തിൽ എസ്.ബി.ഐ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ തീരുമാനിച്ചവർ ഇതൊന്നു വായിക്കുക

എസ്.ബി.ഐ അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം? ക്ലോസ് ചെയ്യാൻ പണം നൽകണോ? ധാർമ്മിക രോഷത്തിൽ എസ്.ബി.ഐ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ തീരുമാനിച്ചവർ ഇതൊന്നു വായിക്കുക

തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ എസ്.ബി.ഐ അക്കൗണ്ടുകൾ ഒഴിവാക്കിയുള്ള പ്രതിഷേധത്തെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. നമ്മുടെ അധ്വാനത്തിലൂടെയുണ്ടാക്കുന്ന സമ്പാദ്യമോ ശമ്പളമോ കൈയിൽക്കിട്ടണമെങ്കതിൽ ബാങ്കിന് അങ്ങോട്ടു പണം നൽകണമെന്ന നിർദ്ദേശം നമുക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന ബാങ്കിനെയും മറ്റ് സംസ്ഥാനങഅങളിലെ അനുബന്ധ ബാങ്കുകളെയും കൂട്ടിയോജിപ്പിച്ച് അടുത്തിടെയാണ് ഏഷ്യയിലെതന്നെ ഏറ്റവും ഭീമൻ ബാങ്കായി എസ്.ബി.ഐ  വളർന്നത്. ഭീമൻ ബാങ്കായി മാറിയതിനു പിന്നാലെ ഉപയോക്താക്കളെ ചൂഷണം ചെയ്യാനുള്ള തീരുമാനം ഒരിക്കലും അംഗീകരിക്കാനുമാകില്ല.

എസ്.ബി.ഐയുടെ പുതിയ തീരുമാനം പുറത്തുവന്നതിനു പിന്നാലെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്, ഇനി ആ ബാങ്കിലേക്കില്ലെന്നാണ്. ബാങ്കുമായി ഒരു ഇടപാടുമില്ലെന്ന് പറയുന്നവരുമുണ്ട്. എന്നാൽ എങ്ങനെ ഈ അക്കൗണ്ടുകൾ ഒഴിവാക്കുമെന്നോ അതുകൊണ്ടുള്ള ഗുണമെന്തെന്നോ ആരും പറയുന്നില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള ഒരു അക്കൗണ്ട് എങ്ങനെ അവസാനിപ്പിക്കാം? അതുകൊണ്ട് എന്താണ് ഗുണം, നഷ്ടം തുടങ്ങി നിങ്ങളുടെ മനസിലുള്ള സംശയങ്ങൾ ഇവിടെ വിശകലനം ചെയ്യുകയാണിവിടെ.

എങ്ങനെ അക്കൗണ്ട് ക്ലോസ് ചെയ്യും?

എസ്.ബി.ഐയുടെ അക്കൗണ്ട് അവസാനിപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നേരിട്ട് ബാങ്കിൽ പോയി അപേക്ഷ നൽകുകയാണ് വേണ്ടത്. അല്ലാതെ ഓൺലൈനായി അക്കൗണ്ട് അവസാനിപ്പിക്കാനുള്ള സംവിധാനം നിലവിലില്ല. ഇത്തരത്തിൽ സാലറി അക്കൗണ്ടും സേവിങ്‌സ് അക്കൗണ്ടും ക്ലോസ് ചെയ്യുന്നത് ഒരേതരത്തിലാണ്. ഒരിക്കൽ ക്ലോസ് ചെയ്ത അക്കൗണ്ട് റീ ഓപ്പൺ ചെയ്യാൻ സാധിക്കില്ലെന്ന് പ്രത്യേകം ഓർക്കുക.
അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോകുന്നതിന് മുമ്പ് ബാലൻസ് സീറോ ആക്കുക. അടക്കാനുള്ള തുക എന്തെങ്കിലും ഉണ്ടെങ്കിൽ അടച്ചുതീർത്ത് ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റെടുത്ത് സൂക്ഷിച്ചു വയ്ക്കുക.

അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷാ ഫോം എസ്.ബി.ഐയുടെ സൈറ്റിൽനിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം. ഫോം ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പേര്, അക്കൗണ്ട് നമ്പർ, ഫേൺ നമ്പർ, ബാക്കി ബാലൻസ് എന്തെങ്കിലും ഉണ്ടെങ്കിൽ അതെങ്ങനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാഷായോ, ചെക്കായോ, ഡി ഡി ആയോ, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്‌തോ ബാക്കി തുക കൈപ്പറ്റാം.

അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ക്ലോസ് ചെയ്ത അക്കൗണ്ടുമായി ബന്ധപ്പെട്ട ചെക്ക് ബുക്ക്, പാസ്ബുക്ക്, എ.ടി.എം കാർഡ് എന്നിവയും തിരിച്ചേൽപ്പിക്കണം. ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന അക്കൗണ്ടിന്റെ ഉടമ നിങ്ങൾ തന്നെയാണോയെന്ന് തെളിയിക്കാൻ ആവശ്യമായ തിരിച്ചറിയൽ കാർഡുകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. അതായത് അക്കൗണ്ടിനൊപ്പം ചേർത്തിരിക്കുന്ന വിലാസത്തിലുള്ള തിരിച്ചറിയൽ കാർഡ്തന്നെ വേണമെന്നർഥം.

അപേക്ഷ നൽകിയശേഷം നമ്മുടെ അക്കൗണ്ട് അവസാനിച്ചോയെന്നും പരിശോധിക്കണം ഇതിനായി ഇമെയിലായോ ഫോണിലോ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. അഥവാ അത്തരത്തിലുള്ള അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിൽ 1800112211 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുക.

ക്ലോസ് ചെയ്യാനും പണം നൽകേണ്ടിവരും

അക്കൗണ്ട് ക്ലോസ് ചെയ്യാനും എസ്.ബി.ഐ നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 14 ദിവസം വരെയുള്ള അക്കൗണ്ടുകൾക്ക് ക്ലോസിങ് ചാർജ് നൽകേണ്ടതില്ല. അതിന് ശേഷമുള്ള വ്യക്തിഗത അക്കൗണ്ടുകൾക്ക് 500 രൂപയും നികുതിയും ഈടാക്കും. കമ്പനി അക്കൗണ്ടുകൾക്ക് 1000 രൂപയും നികുതിയുമാണ് നിരക്ക്. കറണ്ട് അക്കൗണ്ടുകൾക്കും ഇതേനിരക്കിൽ സർവീസ് ചാർജ് നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP