Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർത്തമാനകാല രാഷ്ട്രീയത്തെ പരിഹസിച്ച് ബാബുമോന്റെ ഹ്രസ്വചിത്രം 'വ്യവസ്ഥ'; അയ്യപ്പപ്പണിക്കരുടെ കവിതയെ അടിസ്ഥാനമാക്കി ഓട്ടോ ഡ്രൈവർ സംവിധാനം ചെയ്ത ഹൃസ്വചിത്രം യുട്യൂബിലും

വർത്തമാനകാല രാഷ്ട്രീയത്തെ പരിഹസിച്ച് ബാബുമോന്റെ ഹ്രസ്വചിത്രം 'വ്യവസ്ഥ'; അയ്യപ്പപ്പണിക്കരുടെ കവിതയെ അടിസ്ഥാനമാക്കി ഓട്ടോ ഡ്രൈവർ സംവിധാനം ചെയ്ത ഹൃസ്വചിത്രം യുട്യൂബിലും

വി അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയെ ആസ്പദമാക്കി ബാബുമോൻ ആനക്കോട്ടൂർ രചനും സംവിധാനവും നിർവഹിച്ച വ്യവസ്ഥ എന്ന ഹൃസ്വചിത്രം ഇനി യൂട്യൂബിലും. പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ സിനിമ ബാബുമോന്റെ നാലാമത്തെ സംവിധാനസംരഭമാണ്. 'യു തിങ്', 'ദ കാൾ', 'സുകുവും ശിവയും' തുടങ്ങിയ ഹൃസ്വചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ ബാബുമോൻ തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. രാഷ്ട്രീയ അധികാരങ്ങളുടെ നെറികേടുകൾക്കു നേരെ വിരൽ ചൂണ്ടിയ അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയെ അവലംബമാക്കി നിർമ്മിച്ച ബാബുമോന്റെ ഹൃസ്വചിത്രം വ്യവസ്ഥ വർത്തമാനകാല രാഷ്ട്രീയത്തെ കണക്കിന് വിമർശിക്കുന്നുണ്ട്.

കേരള രാഷ്ട്രീയവും കേന്ദ്രരാഷ്ട്രീയവുമൊക്കെ ഉൾപ്പെടുന്ന ഭരണപരമായ കാര്യങ്ങളിലെ ജനദ്രോഹകരമായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രാജാവും മന്ത്രിയും തമ്മിലുള്ള സംഭാഷണത്തിലൂടെ ആരംഭിക്കുന്ന ഈ ഹൃസ്വചിത്രം പഴയ നാടക സങ്കേതങ്ങളെ സ്വീകരിക്കുമ്പോഴും വർത്തമാന സംഭവങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ജനങ്ങൾ ഉയർത്തുന്ന പ്രതിഷേധങ്ങളും അവർ അനുഭവിക്കുന്നന ദുരിതങ്ങളും ജനങ്ങൾ തന്നെ നടത്തുന്ന നിയമലംഘനങ്ങളും നേരിൽ കണ്ടുകൊണ്ട് അവർക്കിടയിലൂടെ നടന്നുനീങ്ങുന്ന രാജാവിന്റെയും മന്ത്രിയുടെയും സംഭാഷണങ്ങളിലൂടെയാണ് ബാബുമോൻ പ്രേക്ഷകരേയും ഒപ്പം കൂട്ടുന്നത്.

ബാലപീഡനങ്ങളുടെയും അനധികൃതമായ കൈയേറ്റങ്ങളുടെയും ചർച്ചകൾക്കൊണ്ട് മുഖരിതമായ കേരളരാഷ്ട്രീയത്തിന്റെ വർത്തമാനം ബാബുമോൻ ആനക്കോട്ടൂരിന്റെ മൊബൈൽ സിനിമയിലൂടെ പുതിയ ചിന്തകൾക്കും നിരീക്ഷണങ്ങൾക്കും വഴി തുറക്കുന്നു.
രാഷ്ട്രീയ വിമർശനത്തിന്റെ പുത്തൻ പരീക്ഷണവുമായി 1976 ൽ രചിക്കപ്പട്ട കടുക്കയെ അവലംബമാക്കിയപ്പോൾ കവി അയ്യപ്പപ്പണിക്കർ അന്നു നടത്തിയ രാഷ്ട്രീയ വിനർശനത്തിന്റെ തുടർച്ച നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുമോനിലൂടെ സാധ്യമാകുന്നു എന്ന നിയോഗത്തിനും പ്രേക്ഷകർ സാക്ഷികളാകുന്നു.

സിനിമാ സീരിയൽ ആർട്ടിസ്റ്റുകളായ സജി സോപാനം, നാഥൻ, ദേശബന്ധു, ഇ. എൻ. വെങ്കിടാചലം, ഷിബിൻ, വിനോദ് ലാൽ, ഉമേഷ്, ദിനിൽ. സംഗീത്, അജയ്, എന്നിവർ അഭിനയിച്ച വ്യവസ്ഥയുടെ ചിത്രീകരണം നിർവഹിച്ചത് സതീഷ് കള്ളിക്കാട് ആണ്. കലാസംവിധാനം ചിന്തു ജോസ്, സംഗീതം വിശാൽ, ചിത്രസംയോജനം അജയ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP