Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രി പദത്തിലെ മൂന്നാം പിറന്നാൾ അടിപൊളിയാക്കാൻ കോടികൾ ചെലവഴിക്കും; പ്രധാന നഗരങ്ങളിലെല്ലാം മോദി നേരിട്ടെത്തി പ്രചരണം; ഭരണം നിലനിർത്താൻ 500 നഗരങ്ങളിൽ സബ്കാ സാത്ത് സബ് കാ വികാസ് പദ്ധതിയും

പ്രധാനമന്ത്രി പദത്തിലെ മൂന്നാം പിറന്നാൾ അടിപൊളിയാക്കാൻ കോടികൾ ചെലവഴിക്കും; പ്രധാന നഗരങ്ങളിലെല്ലാം മോദി നേരിട്ടെത്തി പ്രചരണം; ഭരണം നിലനിർത്താൻ 500 നഗരങ്ങളിൽ സബ്കാ സാത്ത് സബ് കാ വികാസ് പദ്ധതിയും

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ നേട്ടം. ഇതെല്ലാം മോദി സർക്കാരിന്റെ വിജയമായാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ എൻ.ഡി.എ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷം പൊടിപൊടിക്കാനാണ് തീരുമാനം. ഇതിനായി പൊടിക്കുന്നത് കോടികളാണ്.

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ബിജെപിയും വാർഷിക ദിനത്തിൽ പ്രത്യേക പരിപാടികൾ നടത്തും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കുകയാണ് മോദി ക്യാമ്പിന്റെ ലക്ഷ്യം. കൂടുതൽ ഘടകകക്ഷികളെ കണ്ടെത്താനും നീക്കം സജീവമാണ്. ഇതിനെല്ലാം മന്ത്രിയസഭയുടെ വാർഷികത്തെ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം.

മെയ് 16 മുതൽ ജൂൺ 5 വരെ നീളുന്ന വിപുലമായ പരിപാടികളാണ് വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്നത്. പുതിയ ഇന്ത്യ എന്ന ക്യാംപെയ്നും സർക്കാർ തുടക്കം കുറിക്കും. മെയ് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തിയിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ബംഗളുരു, ഡൽഹി, ജയ്പൂർ, കോട്ട, കൊൽക്കത്ത, പൂണെ എന്നീ നഗരങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.

രാജ്യത്തെ നാനൂറ് പത്രങ്ങളിൽ ആഘോഷ പരിപാടികളുടെ പരസ്യം നൽകും. റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിലും പരസ്യം നൽകും. ഇതിന് പുറമെ രാജ്യത്തെ 900 നഗരങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കും. 500 നഗരങ്ങളിൽ സബ്കാ സാത്ത് സബ് കാ വികാസ് പദ്ധതി നടപ്പിലാക്കും. 27, 28 തീയതികളിൽ കേന്ദ്രമന്ത്രിമാർ മാധ്യമങ്ങളെ കാണുന്നതിനും തീരുമാനമായിട്ടുണ്ട്. ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളിൽ 300 മൾട്ടി മീഡിയ പ്രദർശനങ്ങൾ നടത്തും.

വിവിധ മന്ത്രാലയങ്ങൾ യു.പി.എ, എൻ.ഡി.എ ഭരണങ്ങൾ താരതമ്യം ചെയ്ത് ലഘുലേഖ പുറത്തിറക്കും. കർഷകർക്കും യുവാക്കൾക്കും പിന്നോക്ക സമുദായക്കാർക്കും വേണ്ടി പദ്ധതികൾ ആവിഷ്‌കരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP