Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ കമ്പനിയിൽ നിന്നുള്ള വേദനാ സംഹാരികൾ സിറിയയിലേക്ക് കടത്തുന്നതിനിടെ ഇറ്റലിയിൽ വെച്ച് പിടികൂടി; കെട്ടുകണക്കിന് മരുന്നുകൾ പിടിച്ചത് തുറമുഖത്തു നിന്നും; യുദ്ധം കൊടുമ്പിരി കൊണ്ടതോടെ 'ജിഹാദി'ലൂടെ 'രക്തസാക്ഷി'ത്വം വരിക്കാനുള്ള ഉറച്ച തീരുമാനത്തിൽ സംഘടനയിൽ ചേർന്ന മലയാളി ഭീകരർ

കേരളത്തിലെ കമ്പനിയിൽ നിന്നുള്ള വേദനാ സംഹാരികൾ സിറിയയിലേക്ക് കടത്തുന്നതിനിടെ ഇറ്റലിയിൽ വെച്ച് പിടികൂടി; കെട്ടുകണക്കിന് മരുന്നുകൾ പിടിച്ചത് തുറമുഖത്തു നിന്നും; യുദ്ധം കൊടുമ്പിരി കൊണ്ടതോടെ 'ജിഹാദി'ലൂടെ 'രക്തസാക്ഷി'ത്വം വരിക്കാനുള്ള ഉറച്ച തീരുമാനത്തിൽ സംഘടനയിൽ ചേർന്ന മലയാളി ഭീകരർ

എം പി റാഫി

കോഴിക്കോട്: യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഐഎസ് സ്വാധീന മേഖലയിലേക്ക് കടത്താനിരുന്ന വേദന സംഹാരികൾ ഇറ്റലിയിൽ നിന്ന് പിടികൂടിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. ഇന്ത്യയിൽ നിന്നും കടത്തിയ കെട്ടുകണക്കിന് മരുന്നുകളുടെ ഉറവിടം കേരളത്തിൽ നിന്നാണെന്നാണ് സംശയിക്കുന്നത്. സിറിയയിലേക്ക് കടത്താനിരിക്കെയാണ് ഇറ്റലി പോർട്ടിൽ നിന്നും കഴിഞ്ഞ ദിവസം മെഡിസിനുകൾ അടങ്ങിയ ബോക്സുകൾ പിടികൂടിയത്.

സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഐഎസ് സ്വാധീന മേഖലയിൽ യൂദ്ധം മൂർഛിച്ചിരിക്കുന്ന അവസ്ഥയാണിപ്പോൾ. ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെയുള്ള അമേരിക്കൻ, അഫ്ഗാൻ സൈന്യങ്ങളുടെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധഭൂമിയിൽ ക്ഷീണവും വിശപ്പുമില്ലാതെ അതിജീവിക്കുന്നതിനുള്ള മരുന്നുകളാകാം ഇതെന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം ഐഎസ് മേഖലകളിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ഇവർക്ക് ഖലീഫയിൽ നിന്നുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് പലരും സുരക്ഷിത താവളം തേടിക്കഴിഞ്ഞെങ്കിലും 'ജിഹാദി'ലൂടെ 'രക്തസാക്ഷി'ത്വം വരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഭൂരിഭാഗം പേരും.

ഇവർക്ക് യുദ്ധഭൂമിയിൽ പോരാടുന്നതിനും ക്ഷീണം, വിശപ്പ് എന്നിവയിൽ നിന്നും മുക്തി നേടുന്നതിനുമാകാം വേദന സംഹാരികളും മറ്റു മെഡിസിനുകളുമെന്നാണ് സംശയിക്കുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ഇത്തരത്തിലുള്ള ഡ്രഗ്സുകളും മെഡിസിനുകളും വ്യാപകമായി എത്തുന്നുണ്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം കണ്ടെത്തിയിരുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നും മെഡിസിൻ എത്തിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ദിവസം പിടികൂടിയ മരുന്നുകൾ ഇന്ത്യയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ എവിടെ നിന്നാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അതേസമയം, അന്വേഷണം കേരളത്തിലേക്കെത്തുന്നതായാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന. കേരളത്തിലെ ഒരു കമ്പനിയുടെ മരുന്നുകൾ ഇക്കൂട്ടത്തിലുണ്ട്. ഇതാണ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇടയാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ നിന്ന് ശ്രീലങ്കവഴി യു.എ.ഇയിലേക്കും ഇവിടെ നിന്നും ഇറ്റലിയിലേക്കുമാണ് മരുന്നുകൾ എത്തിച്ചിട്ടുള്ളത്. ഇറ്റലിയിൽ നിന്നും സിറിയയിലേക്ക് കടത്തുന്നതിനിടെയാണ് പരിശോധനക്കിടെ പിടികൂടിയിട്ടുള്ളത്. കടൽ മാർഗമാണ് ഇറ്റലി വരെ എത്തിയത്. ട്രോമറ്റമോൾ അടക്കമുള്ള വേദനാ സംഹാരികൾ ഇക്കൂട്ടത്തിലുണ്ട്. വിശപ്പും ക്ഷീണവുമില്ലാതിരിക്കാനുള്ള പ്രത്യേകം ഉത്തേജക മരുന്നുകളുമുണ്ടെന്നാണ് വിവരം. ഇറ്റലിയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗർ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കുകയായിരുന്നു ഇക്കാര്യങ്ങൾ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരുന്നുകൾ എവിടെ നിന്നാണ്, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ കാര്യങ്ങൾ എൻ.ഐ.എ അന്വേഷിച്ചു വരികയാണ്. കടത്തുന്നതിനായി സഹായിച്ചവരെ കുറിച്ചും അന്വേഷിക്കും. മരുന്നുകൾ ഐസിസ് ക്യാമ്പിലേക്കാണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.

അതേസമയം, ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയ വിവിധ രാജ്യക്കാരോട് തിരിച്ചു പോകാൻ ഖലീഫ അബൂബക്കർ അൽ ബാഗ്ദാദി നിർദ്ദേശം നൽകിയതായി വിവരമുണ്ട്. യുദ്ധം മൂർച്ഛിച്ച സാഹചര്യത്തിൽ യുദ്ധത്തെ നേരിടുകയോ അല്ലെങ്കിൽ സ്വന്തം നാട്ടിലേക്കു മടങ്ങി ഖിലാഫത്ത് സ്ഥാപിക്കുകയോ ചെയ്യാനാണ് ആഹ്വാനം. എന്നാൽ ദാറുൽ ഖുഫ്റിലേക്ക് മടങ്ങാതെ ഇവിടെ നിന്നും 'രക്തസാക്ഷിത്വം' വരിക്കാനായി ഭൂരിഭാഗവും ഇവിടെ തമ്പടിച്ചിരിക്കുകയാണ്. അതേസമയം ചിലർ സുരക്ഷിത താവളങ്ങൾ തേടി പോയവരുമുണ്ട്. കേരളത്തിൽ നിന്ന് പോയ മലയാളി സംഘത്തോട് നാട്ടിലേക്കു വരാൻ പലതവണ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിനെ പുച്ഛിച്ചു തള്ളുകയായിരുന്നു. ജിഹാദിനായാണ് ഇവിടെ എത്തിയതെന്നും മരണം വരിക്കാനായി കാത്തിരിക്കുകയാണെന്നുമായിരുന്നു അവരുടെ മറുപടി. യുദ്ധം ശക്തമായ സാഹചര്യത്തിൽ മൂന്ന് മാസം മുമ്പും അബൂബക്കർ ബാഗ്ദാദി ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയിരുന്നു. എന്നാൽ മലയാളി സംഘം അടക്കമുള്ളവർ തിരിച്ചു
വരാൻ കൂട്ടാക്കിയില്ല.

അതേസമയം, ഇതുവരെ ഐഡന്റിഫൈ ചെയ്യാത്ത ഐഎസിലുള്ളവർക്കായി എൻ.ഐ.എ വല വിരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാങ്ങൾക്ക് ഇതു സംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്. നിലവിൽ തിരിച്ചറിഞ്ഞ 21 ആളുകളുടെ പേരു വിവരവും എൻ.ഐ.എ എമിഗ്രേഷനിൽ കൈമാറിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിക്കു പോയി തിരിച്ചു വരാത്ത നൂറുകണക്കിനാളുകൾ ഇന്ത്യക്കാരായവർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ ചിലർ ഐഎസ് പോലുള്ള തീവ്രവാദ സംഘങ്ങളിൽ ചേർന്നിട്ടുണ്ടാകാമെനന്ന സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് നിർദ്ദേശം. ഐഎസിൽ പോയി തിരിച്ചു വന്ന സുബ്ഹാനി, കാഞ്ഞങ്ങാട് സ്വദേശി മുഈനുദ്ധീൻ എന്നിവരെ മാസങ്ങൾ കഴിഞ്ഞാണ് എൻ.ഐ.എക്ക് പിടികൂടാൻ സാധിച്ചത്. ഐഎസ് ക്യാമ്പിൽ പോയ ശേഷം യു.എ.ഇയിലേക്കാണ് മുഈനുദ്ധീൻ തിരിച്ചെത്തിയത്. ഇവിടെ നിന്നും പിടികൂടിയാണ് എൻ.ഐ.എ ഇയാളെ കേരളത്തിലെത്തിച്ചത്. ഇതുപോലെ ഇനിയും ആളുകൾ ഉണ്ടാകുമെന്നാണ് എൻ.ഐ.എ കണക്കുകൂട്ടുന്നത്.

യു.എ.ഇ, സൗദി അറേബ്യ, തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ എംബസികൾക്ക് പുതിയ പാസ്‌പോർട്ട് അനുവദിക്കുന്നതിൽ ർശനനിയന്ത്രണവും ഏർപ്പെടുത്തി. പാസ്‌പോർട്ട് നഷ്ടമായതായി കാണിച്ച് യാത്രാരേഖകൾക്ക് സമീപിക്കുന്നവരുടെ കാര്യത്തിൽ കർശന പരിശോധനകൾ നടത്താനാണ് നിർദ്ദേശം. കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയടക്കം യു.എ.ഇയിലെ ജോലി സ്ഥലത്തു നിന്നാണ് ഇസ്ലാമിക്ക്
സ്റ്റേറ്റിലേക്ക് ചേക്കേറിയിരുന്നത്. രണ്ട് വർഷം മുമ്പ് കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവ് യുഎയിൽ നിന്നും ഐഎസിലെത്തി കൊല്ലപ്പെട്ടിരുന്നു. ജോലി സ്ഥലങ്ങളിൽ നിന്നും ഭീകരവാദി സംഘങ്ങളിലെത്തിയവർ തിരിച്ചു വരാനുള്ള സാധ്യതകൾ ഏറെയാണ്.

ഇന്ത്യയിൽ നിലവിൽ ഐഡന്റിഫൈ ചെയ്തവർ ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗം എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സ്വന്തം രാജ്യത്തെത്തി പരിശീലനം സിദ്ധിച്ച ഇവർ 'ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏറെ അപകടകരമാണ്. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഐഎസ് ആധിപത്യ മേഖലകൾ നഷ്ടമായി തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ അഫ്ഗാൻ പ്രവിശ്യകളിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ സ്വാധീനവും ഇല്ലാതായി വരികയാണ്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടര മാസമായി തുടർച്ചയായി അമേരിക്കൻ ആക്രമണം
നടന്നു കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP