Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാണ്ടിമേളത്തിൽ പ്രമാണിയായി ജയറാം അരങ്ങേറ്റത്തിന്; പഞ്ചാരി മേളത്തിൽ നിന്ന് പാണ്ടിമേളത്തിന്റെ അമരക്കാരനായി എത്തുന്നത് മട്ടന്നൂരിന്റെ ശിക്ഷണത്തിൽ; നൂറോളം കലാകാരന്മാർ അണിനിരക്കുന്ന അരങ്ങേറ്റം 26ന് കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ

പാണ്ടിമേളത്തിൽ പ്രമാണിയായി ജയറാം അരങ്ങേറ്റത്തിന്; പഞ്ചാരി മേളത്തിൽ നിന്ന് പാണ്ടിമേളത്തിന്റെ അമരക്കാരനായി എത്തുന്നത് മട്ടന്നൂരിന്റെ ശിക്ഷണത്തിൽ; നൂറോളം കലാകാരന്മാർ അണിനിരക്കുന്ന അരങ്ങേറ്റം 26ന് കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ

അർജുൻ സി വനജ്

ഒറ്റപ്പാലം: പഞ്ചാരിമേളത്തിൽ നിന്നും പാണ്ടിമേളത്തിന്റെ പ്രമാണക്കാരനായി നടൻ ജയറാം അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. തായമ്പക കലയിലെ തമ്പുരാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിക്ഷണത്തിലാണ് ജയറാം ഈ മാസം 26ന് അരങ്ങേറ്റം നടത്തുന്നത്.

സിനിമയിലെ തിരക്കുകൾക്ക് അവധി നൽകി ജയറാം കഴിഞ്ഞ ദിവസങ്ങളിൽ ചെർപ്പുളശ്ശേരി വെള്ളിനേഴി ഒളപ്പമണ്ണമനയിലെത്തി. രണ്ട് ദിവസത്തോള് മട്ടന്നൂരിനൊപ്പം പാണ്ടി മേളത്തിൽ തീവ്ര പരിശീലനം നടത്തി. രാവിലെയായിരുന്നു പാണ്ടി മേള പരിശീലനം. കോട്ടയം പനച്ചിക്കാട് ദേവി ക്ഷേത്രത്തിലാണ് ജയറാമിന്റെ പാണ്ടിമേളം അരങ്ങേറ്റം.

പനച്ചിക്കാട് ദേവിസന്നിധിയിൽ രാവിലെ നൂറോളം വാദ്യകലാകാരന്മാർക്കൊപ്പമാണ് ജയറാമും പാണ്ടിമേളം കൊട്ടിക്കയറുക. അരങ്ങേറ്റം ഗംഭീരമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നടനിപ്പോൾ. വരും ദിവസങ്ങളിലും മട്ടന്നൂരിന് കീഴിൽ ജയറാം പരിശാലത്തിന് എത്തുമെന്നാണ് വിവരം. ചെണ്ടമേളത്തിലും പഞ്ചാരിമേളത്തിലും നേരത്തെ തികഞ്ഞ വാദ്യക്കാരനായി ജയറാം പേരെടുത്തിരുന്നു.

ഒരുവർഷം മുമ്പാണ് മട്ടന്നൂരിൽ നിന്ന് ജയറാം പാണ്ടിമേളം പഠിച്ചുതുടങ്ങിയത്. ജയറാമിന്റെ വാദ്യമോഹത്തിന് നിറം ചാർത്തി നൽകിയ മട്ടന്നൂർ ചെന്നൈയിലെ വീട്ടിലെത്തിയാണ് പാണ്ടിമേലവും പരിശീലിപ്പിച്ചത്. വെള്ളിനേഴിയിൽ വർഷങ്ങൾക്ക് മുമ്പ് സിനിമ ചിത്രീകരണത്തിന് എത്തിയ സമയത്താണ് ജയറാം ആദ്യമായി വാദ്യകലയോടുള്ള തന്റെ അഭിനിവേശം മട്ടന്നൂരിനെ അറിയിക്കുന്നത്. തുടർന്നാണ് ജയറാം മട്ടന്നൂരിന്റെ കീഴിൽ ചെണ്ടമേളം പഠിച്ചുതുടങ്ങിയത്.

ജയറാം എന്ന ശിഷ്യനെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്. അഭിനയകലയിലെന്നപോലെ വാദ്യ കലയിലും ജയറാമിന് തന്റേതായ സ്ഥാനമുണ്ടെന്നാണ് മട്ടന്നൂരിന്റെ പ്രശംസ. സമർപ്പണം, കഠിനാദ്ധ്വാനം, പ്രതിഭ എന്നി ഗുണങ്ങൾകൊണ്ട മോഹങ്ങളെ സ്വന്തമാക്കാനുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ നേട്ടങ്ങളാണിത്.

ഒരു ഗുരുവിന്റെ വേഷം തനിക്ക് വന്നു ചേർന്നതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും മട്ടന്നൂർ പറയുന്നു. ഗുരുകാടാക്ഷത്തെ സ്മരിച്ച്, ഇനി ദക്ഷിണ മൂകാബിയിൽ കാണാം എന്ന് പറഞ്ഞാണ് വെള്ളനേഴിയോട് ജയറാം വിടപറഞ്ഞത്. പനച്ചിക്കാട് ക്ഷേത്രത്തിലെ ജയറാമിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് പാണ്ടിമേള പ്രേമികൾ.

ഇതിനകം തന്നെ നൂറ് കണക്കിന് വേദികളിൽ ജയറാം മട്ടന്നൂരിനൊപ്പം പഞ്ചാരിമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ പൂരത്തിൽ അടക്കം, നിരവധി ക്ഷേത്ര സന്നിധികളിലും ജയറാമിന്റെ ചെണ്ടമേളം ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷിക പരിപാടിയിൽ അവതരിപ്പിച്ച പഞ്ചാരിമേളം, ജയറാമിനെ അന്ന്യഭാഷകളിൽ കൂടുതൽ ശ്രദ്ധേയനാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP