Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സ് ആവാൻ വേണ്ടി പഠനം; പിന്നീട് ജോലി തേടിയത് ജർമ്മൻ ബേക്കറിയിൽ; നീലച്ചിത്രലോകത്തേക്ക് ചുവടുവച്ച് ചൂടൻരംഗങ്ങളിലൂടെ ലോകത്താകമാനം യുവാക്കളിൽ ഉന്മാദലഹരിയായി പടർന്നുകയറി; കാനഡയിൽ ജനിച്ച ഇന്ത്യൻ വംശജ സണ്ണി ലിയോൺ ഇന്ന് മുപ്പത്താറാം പിറന്നാൾ ആഘോഷിക്കുമ്പോൾ

നഴ്‌സ് ആവാൻ വേണ്ടി പഠനം; പിന്നീട് ജോലി തേടിയത് ജർമ്മൻ ബേക്കറിയിൽ; നീലച്ചിത്രലോകത്തേക്ക് ചുവടുവച്ച് ചൂടൻരംഗങ്ങളിലൂടെ ലോകത്താകമാനം യുവാക്കളിൽ ഉന്മാദലഹരിയായി പടർന്നുകയറി; കാനഡയിൽ ജനിച്ച ഇന്ത്യൻ വംശജ സണ്ണി ലിയോൺ ഇന്ന് മുപ്പത്താറാം പിറന്നാൾ ആഘോഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്താകമാനം ആരാധകരുള്ള നീലച്ചിത്ര താരമാണ് സണ്ണി ലിയോൺ. ടിബറ്റൻ സിഖുകാരനായ പിതാവിന്റേയും പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് കാനഡയിലെ ഓൻടോറിയോയിൽ ജനിച്ച താരസുന്ദരി ഇന്ന് മുപ്പത്താറാം പിറന്നാൾ ആഘോഷിക്കുകയാണ്.

ജനിച്ചത് കാനഡയിലാണെങ്കിലും സണ്ണി പഠിച്ചതും വളർന്നതും കാലിഫോർണിയയിലാണ്. അമേരിക്കൻ പൗരത്വമാണ് സണ്ണിക്കുള്ളത്. നാൽപ്പതിലധികം പോൺ ചിത്രങ്ങളിൽ അഭിനയിച്ച് അഞ്ച് വർഷം കൊണ്ട് ബോളിവുഡ് കീഴടക്കിയാണ് ഈ താരം വളർന്നത്.

മലയാളത്തിന്റെ പ്രിയതാരം നിഷാന്ത് സാഗറിന്റെ നായികയായി മാറിയതിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ സണ്ണിയെ അഞ്ചു വർഷമായി സിനിമകളിലൂടെ ലോകം പ്രണയിച്ചു തുടങ്ങിയിട്ട്. അതിന് മുമ്പ് നീലച്ചിത്രങ്ങളിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന പോൺ നായികയായിരുന്നു സണ്ണി. ലോകത്തെ അശ്ലീല സിനിമാ ആരാധകരുടെ രോമാഞ്ചം എന്ന നിലയിലാണ് സണ്ണി അഭിനയ രംഗത്തേക്ക് എത്തുന്നത്.

എന്നാൽ പോൺ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നതിന് മുൻപ് നേഴ്‌സ് ആവാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു കാലവും സ്വയം പര്യാപ്തതയ്ക്കു വേണ്ട് ഒരു ജർമ്മൻ ബേക്കറിയിൽ ജോലി ചെയ്ത തൊഴിൽ ചെയ്ത ചരിത്രവും സണ്ണിക്കുണ്ട്.

കരൺജിത്ത് കൗർ വോഹ്‌റ എന്നായിരുന്നു യാഥാർത്ഥ പേര്. എന്നാൽ പിന്നീട് പോൺ സിനിമാരംഗത്തേക്കെത്തിയപ്പോൾ പേര് സണ്ണിയെന്നു മാറ്റി. പിന്നീട് ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണ് ലിയോൺ എന്നു കൂടി പേരിനൊപ്പം ചേർത്തത്.

തുണിയഴിച്ച് നീലച്ചിത്ര നായികയാവുന്നത് 2003ൽ

2003ൽ അമേരിക്കൻ പോർണോഗ്രഫിക് ഫിലിം നിർമ്മാണ കമ്പനിയായ വിവിധ എന്റർടെയ്ന്മെന്റ് കമ്പനിയുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവച്ചു കൊണ്ടാണ് സണ്ണി പോൺ സിനിമാകളിൽ സജീവമായത്. 2003 മുതൽ 2007 വരെ വിവിധ് എന്റർടെയ്ന്മെന്റിന്റെ മൂന്നു ചിത്രങ്ങളാണ് സണ്ണിയുടേതായി റിലീസ് ചെയ്തത്. ആദ്യഘട്ടത്തിൽ ലെസ്‌ബിയൻ പ്രമേയമുള്ള ചിത്രങ്ങളിൽ മാത്രമായിരുന്നു അഭിനയം.

ഇത് വിജയം കണ്ടതോടെ സണ്ണി ലിയോൺ എന്തിനും തയ്യാറായി തുനിഞ്ഞിറങ്ങി. ഇതോടെ സണ്ണിയുടെ മൂന്നു വർഷത്തെ കരാർ പിന്നീട് 2007 ഓടെ പുതുക്കുകയും തുടർന്നങ്ങോട്ട് കമ്പനിയുടേതായി ആറോളം പോൺ ചിത്രങ്ങളിൽ സണ്ണി സജീവ താരമായി എത്തുകയും ചെയ്തു. ഇതോടെ സണ്ണി ലിയോൺ എന്ന താരം ആഗോള പരിവേഷമുള്ള നീലച്ചിത്ര നായികയായി മാറി.

2007 മുതൽ 2010 വരെ ലോകത്തെ മുൻനിര പോൺ താരങ്ങളുടെ പട്ടികയിൽ സണ്ണി ഇടം നേടിയിരുന്നു. പലപ്പോഴായി പുറത്തിറങ്ങിയ ടോപ്പ് പോൺ താരങ്ങളുടെ പട്ടികയിൽ സണ്ണി ലിയോൺ ആദ്യനിരയിൽ തന്നെ ഇടം നേടി. 2016 ൽ ബിബിസി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളിൽ ഒരാൾ സണ്ണി ലിയോൺ ആയിരുന്നു.

2011ലായിരുന്നു സണ്ണിയുടെ വിവാഹം. സംഗീതഞ്ജനായ ഡാനിയേൽ വീബറിനെയാണ് സണ്ണി വിവാഹം ചെയ്തത്. 2013ഓടെയാണ് പോൺ രംഗത്തു നിന്നും വിടപറയുന്നതായി സണ്ണി ലിയോൺ പ്രഖ്യാപിക്കുന്നത്. ഇനി ഈ രംഗത്തേക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു തന്നെ സണ്ണി പോൺ സിനിമാ രംഗം വിട്ടു.

2016ലെ പെറ്റ പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിനും സണ്ണി അർഹത നേടിയിട്ടുണ്ട്. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ പേരിലാണ് പെറ്റ പുരസ്‌കാരം സണ്ണിക്ക് ലഭിച്ചത്. ക്യാൻസർ രോഗികളുടെ പുനർജീവന പ്രവർത്തനങ്ങൾക്കു വേണ്ടിയും സണ്ണി വളരെ സജീവമായി ഇടപെടുന്നുണ്ട്.

പോൺ രംഗം വിട്ട് ബോളിവുഡ് ചിത്രങ്ങളിലേക്ക്

ഇതിന് പിന്നാലെയാണ് 2012 മുതൽ സണ്ണി ബോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പൂജ ഭട്ട് സംവിധാനം ചെയ്ത് ജിസം 2 ആയിരുന്നു സണ്ണിയുടേതായി റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രം. എന്നാൽ താരസുന്ദരിയുടെ ആദ്യ ചിത്രം ജിസം 2 അല്ല, അത് അമേരിക്കയിലെ മാർക്ക് റേറ്റിംഗിന്റെ സംവിധാനത്തിൽ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രമാണ്. ചിത്രത്തിൽ സണ്ണി ലിയോണിന്റെ നായകനായി എത്തിയതോ മലയാളത്തിന്റെ പ്രിയതാരം നിഷാന്ത് സാഗറും.

2012ൽ പുറത്തിറങ്ങിയ ജിസം 2 മുതൽ 2017ൽ പുറത്തിറങ്ങിയ ബാഡ്ഷഹോ എന്ന ഹിന്ദി ചിത്രം വരെയാണ് സണ്ണിയുടേതായിട്ടുള്ള ബോളിവുഡ് അടയാളപ്പെടുത്തലുകൾ. ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തിലെ ഹിറ്റായ ഐറ്റം ഡാൻസിലും സണ്ണി തിളങ്ങി. ചെറുതാണെങ്കിലും 25ഓളം സിനിമ-സംഗീത ആൽബങ്ങളിലൂടെ സണ്ണി ബോളിവുഡിന്റെയും ആരാധനപാത്രമായി മാറി. മൂന്നോളം ഹോളിവുഡ് ചിത്രങ്ങളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്.

സണ്ണി സ്വന്തം പേരിൽ കഴിഞ്ഞവർഷം മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. സ്വന്തം പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കുന്ന ആദ്യ താരം കൂടിയായി ഇതോടെ അവർ. ന്യൂയോർക്ക് ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് കമ്പനിയായ എസ്‌കേപെക്‌സാണ് താരത്തിന്റെ ആപ്പ് പുറത്തിറക്കിയത്. ആരാധകരുമായി കുടുതൽ ആശയവിനിമയത്തിനായി സണ്ണി ലിയോണിന്റെ പേരിൽ വെബ്‌സൈറ്റും ഉണ്ട്. ഇതോടൊപ്പം പുരുഷന്മാർക്കു വേണ്ടി സണ്ണി ലിയോൺ ലസ്റ്റ് എന്ന പേരിൽ ഒരു പെർഫ്യൂമും വിപണിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP