Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുതിച്ചെത്തിയ ട്രെയിനിന് മുമ്പിലേക്ക് ആത്മഹത്യ ചെയ്യാനിയ ചാടി യുവതി; ഒറ്റക്കൈ കൊണ്ട് പിടിച്ചു പിന്നിലേക്ക് വലിച്ച് യുവാവ്; യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

കുതിച്ചെത്തിയ ട്രെയിനിന് മുമ്പിലേക്ക് ആത്മഹത്യ ചെയ്യാനിയ ചാടി യുവതി; ഒറ്റക്കൈ കൊണ്ട് പിടിച്ചു പിന്നിലേക്ക് വലിച്ച് യുവാവ്; യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

ബെയ്ജിങ്: ജീവനൊടുക്കാൻ ട്രെയിന് മുന്നിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ട്രെയിന് മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നിൽ നിന്നും ഓടിയെത്തിയ യുവാവ് വലിച്ചിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ മെയ് പത്തിനാണ് സംഭവം അരങ്ങേറിയത്. ട്രെയിന്റെ വരവ് കാത്ത് പ്ലാറ്റ്‌ഫോമിൽ മറ്റ് യാത്രക്കാർക്കൊപ്പം നിൽക്കുന്ന യുവതിയേയും ഇവർക്ക് പുറകിലായി നിൽക്കുന്ന യുവാവിനേയും വീഡിയോയിൽ കാണാം.

ട്രെയിന്റെ മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നിൽ നിന്ന യുവാവ് വസ്ത്രത്തിൽ പിടിച്ച് വലിച്ച് താഴെയിട്ടു.തുടർന്ന് രണ്ട് പേരും പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. അപ്പോഴേക്കും മറ്റ് യാത്രക്കാരും ഇവരുടെ സമീപത്തേക്ക് ഓടിയെത്തിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചത് കോളെജ് വിദ്യാർത്ഥിനിയും ഇവരെ രക്ഷപ്പെടുത്തിയ ആൾ റെയിൽവേ ജീവനക്കാരനുമാകാമെന്നാണ് റിപ്പോർട്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP