Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.കെ. വിനീതിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നു; മതിയായ ഹാജരില്ലെന്ന് ഏജീസ് ഓഫീസ്; കളി നിർത്തി ജോലിക്കില്ലെന്ന് വിനീത്

സി.കെ. വിനീതിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നു; മതിയായ ഹാജരില്ലെന്ന് ഏജീസ് ഓഫീസ്; കളി നിർത്തി ജോലിക്കില്ലെന്ന് വിനീത്

കോഴിക്കോട്: മലയാളി ഫുട്‌ബോൾ താരം സി.കെ. വിനീതിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നു. മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടയാണ് ഏജീസ് ഫുട്‌ബോൾ ടീം അംഗവും ഉദ്യോഗസ്ഥനുമായ വിനീതിനെ പുറത്താക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

2011ലായിരുന്നു സി.കെ. വിനീത് ഏജീസിൽ നിന്ന് രണ്ട് വർഷത്തെ ലീവ് എടുത്തത്. തുടർന്ന് അദ്ദേഹം ബെംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും ഉൾപ്പെടെ കളിച്ചിരുന്നു. എന്നാൽ ലീവിന് ശേഷം വനീത് ഓഫീസിൽ ഹാരജായിട്ടില്ല എന്നാണ് ഏജീസ് അധികൃതർ നൽകുന്ന വിശദീകരണം. ആറ് മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിക്ക് ഹാജരാകണം എന്നതാണ് ഏജീസിന്റെ നിയമം.

എന്നാൽ ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗികമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് സി.കെ. വിനീത് പറഞ്ഞു. കളിയുടെ തിരക്കുകൾ കാരണം ഓഫീസിൽ കൃത്യമായി എത്താൻ സാധിച്ചിരുന്നില്ല. മൂന്ന് കൊല്ലത്തോളം ഇത് സംബന്ധിച്ച പേപ്പറുകൾ നൽകിയിരുന്നു. പിന്നീട് അവർ അത് സ്വീകരിക്കാതെ വന്നതോടെ തുടർന്ന് നൽകിയിരുന്നില്ല.

ഫുട്‌ബോൾ മതിയാക്കി ജോലി ചെയ്യാൻ താൽപര്യമില്ലെന്നും ഫുട്‌ബോളിന് ശേഷമേ ജോലിക്ക് പരിഗണന നൽകുന്നുള്ളുവെന്നും വിനീത് പറഞ്ഞു. ഐഎസ്എൽ നടക്കുന്ന വേളയിൽ പോലും കളി നിർത്തി ജോലിക്ക് ഹാജരാകാൻ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയ തന്നെ ഫുട്‌ബോൾ കളിക്കാൻ വിടില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്നും വിനീത് ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP